ദുബായ് മുനിസിപ്പാലിറ്റി തുറന്നു, ആനിമൽ വെൽഫെയർ ഷെൽട്ടർ

ദുബായ് : തെരുവുമൃഗങ്ങൾക്ക് സംരക്ഷണം നൽകുന്നതിനും മൃഗങ്ങളെ ദത്തെടുക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമായി ദുബായ് മുനിസിപ്പാലിറ്റി പുതിയ ആനിമൽ വെൽഫെയർ ഷെൽട്ടർ തുറന്നു. വർസാൻ മേഖലയിലെ ബേർഡ്‌സ് ആൻഡ് പെറ്റ്‌സ് മാർക്കറ്റിലാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഈ പുതിയ കേന്ദ്രം ആരംഭിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

തെരുവിൽ ഉപേക്ഷിക്കപ്പെടുന്നതും അലഞ്ഞുതിരിഞ്ഞുനടക്കുന്നതുമായ മൃഗങ്ങൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുക, ഉത്തരവാദിത്വമുള്ള ദത്തെടുക്കൽ പ്രോത്സാഹിപ്പിക്കുക, തെരുവുകളിലെ മൃഗങ്ങളുടെ എണ്ണം കുറയ്ക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. കസ്റ്റമർ സർവീസ് സെന്റർ, പ്രീ-അഡോപ്ഷൻ വ്യൂവിങ് ഏരിയ, ഇന്ററാക്ടീവ് അഡോപ്ഷൻ റൂമുകൾ, പൂർണ സജ്ജമായ വെറ്ററിനറി ക്ലിനിക്, സർജിക്കൽ തിയേറ്റർ, ഗ്രൂമിങ് യൂണിറ്റ് എന്നിവ ഷെൽട്ടറിലുണ്ട്. കൂടാതെ നഷ്ടപ്പെട്ട വളർത്തുമൃഗങ്ങളെ ഉടമസ്ഥർക്ക് തിരികെനൽകാനുള്ള പ്രത്യേക കേന്ദ്രവും ഇവിടെ പ്രവർത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *