സൗദിയിൽ അടുത്ത വർഷം വരെ ചൂടിലും മഴയിലും വൻ വ്യതിയാനങ്ങൾ

റിയാദ്: ആഗോള കാലാവസ്ഥയെ വലിയ തോതിൽ സ്വാധീനിക്കുന്ന ‘എൽ നിനോ’ പ്രതിഭാസം കൂടുതൽ ശക്തമായ ഘട്ടത്തിലേക്ക് കടക്കുന്നതായി സൗദി അറേബ്യൻ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സൗദിയിലെ വരും സീസണുകളിലെ താപനിലയിലും മഴ ലഭ്യതയിലും വലിയ വ്യതിയാനങ്ങൾ വരുത്താൻ പോകുന്നതാണ് ഈ കാലാവസ്ഥാ മാറ്റമെന്ന് അതോറിറ്റി വ്യക്തമാക്കി. ഏറ്റവും പുതിയ നിരീക്ഷണങ്ങളനുസരിച്ച് സമുദ്രോപരിതലത്തിലെ താപനില സൂചികയായ ‘നിനോ 3.4’ ഉയർന്ന പരിധിയായ 0.8 ഡിഗ്രി സെൽഷ്യസും കടന്ന് +1.25 ഡിഗ്രി സെൽഷ്യസിൽ എത്തിനിൽക്കുകയാണ്. ഇത് വളരെ ശക്തമായ എൽ നിനോ പ്രതിഭാസത്തിന്റെ ലക്ഷണമാണെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *