മഴയിലും മഞ്ഞിലും റോഡിലിറങ്ങുന്നവർക്ക് ജാ​ഗ്രതാ നിർദേശങ്ങളുമായി ആർ.ഒ.പി

മസ്കത്ത്: മഴയിലും മഞ്ഞിലും വാഹനമോടിക്കുന്നവർക്ക് കടുത്ത ജാ​ഗ്രതാ നിർദേശങ്ങളുമായി റോയൽ ഒമാൻ പൊലീസ്. പ്രതികൂല കാലാവസ്ഥകൾ മൂലം റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് നാഷണൽ റിസ്ക് രജിസ്റ്ററിനൊപ്പം ആർ.ഒ.പി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം റോഡിലെ കാഴ്ച പരിധി കുറയുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. മഴയോ കനത്ത മഞ്ഞോ ഉള്ള സമയങ്ങളിൽ വാഹനങ്ങളുടെ വേഗത കുറയ്ക്കണമെന്നും പൂർണ ശ്രദ്ധ ഡ്രൈവിങ്ങിൽ മാത്രമായിരിക്കണമെന്നും ആർ.ഒ.പി നിർദേശിച്ചു. മുമ്പിൽ പോകുന്ന വാഹനങ്ങളുമായി ക‍ത്യമായ സുരക്ഷിത അകലം പാലിക്കണം. ഡ്രൈവ് ചെയ്യുമ്പോൾ ഇരുകൈകളും സ്റ്റിയറിങ്ങിൽ ഉറപ്പിച്ചുപിടിച്ച് വാഹനം പൂർണ നിയന്ത്രണത്തിലാക്കണം. അമിതവേ​ഗത വലിയ അപകടം വിളിച്ചുവരുത്തുമെന്നും റോഡിലൂടെ പോകുന്ന മറ്റു യാത്രക്കാരിലേക്കും അതിന്റെ ആഘാതം എത്തുമെന്നും ആർഒപി ചൂണ്ടിക്കാട്ടി. ചെറിയ അശ്രദ്ധകളാണ് വലിയ ദുന്തങ്ങളായി മാറുന്നതെന്നും അധികൃതർ പറയുന്നു. പ്രതികൂല കാലാവസ്ഥയുള്ള സമയങ്ങളിൽ അത്യാവശ്യ യാത്രകൾ മാത്രം നടത്തണമെന്നും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആർ.ഒ.പി പൊതുജനങ്ങളോട് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *