ബെംഗളൂരു: ഒരിടവേളയ്ക്ക് ശേഷം കർണാടകത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അധികാരവടംവലി വീണ്ടും ഡൽഹിയിലെത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും വെവ്വേറെയായി കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്തിവരികയാണ്. കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിലാണ് ചർച്ചകൾ നടക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടമക്കം ഇങ്ങോട്ടേക്കെത്തിയിട്ടുണ്ട്. സിദ്ധരാമയ്യ സർക്കാർ മൂന്നു വർഷം പിന്നിട്ട പശ്ചാത്തലത്തിലാണ് ഡൽഹിയിൽ നിർണായക ചർച്ചകൾ നടക്കുന്നത്. രണ്ടര വർഷത്തിന് ശേഷം അധികാരം ഡി.കെ ശിവകുമാറിന് പങ്കിടുമെന്നായിരുന്നു നേരത്തെയുള്ള ധാരണ. അധികാരമേൽക്കുമ്പോഴുണ്ടാക്കിയ ധാരണയനുസരിച്ച് അധികാരക്കൈമാറ്റം അനിവാര്യമാണെന്നാണ് ഡി.കെ. ശിവകുമാർ പക്ഷത്തിന്റെ നിലപാട്. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്ത് അഞ്ചുവർഷം തികയ്ക്കുമെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്.
സിദ്ധരാമയ്യ രാജ്യസഭയിലേക്കെന്ന് സൂചന
