തിരുവനന്തപുരം: പ്ലസ് വണ്ണിന് കൂടുതൽ സ്ഥിരം ബാച്ചുകൾ അനുവദിക്കുന്നത് പരിഗണനയിലെന്ന് വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ.ശംസുദ്ദീൻ. താത്കാലിക ബാച്ചും സീറ്റുകളും നേരത്തെ അനുവദിച്ചത് വിദ്യാർഥികൾക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. വിദ്യാർഥികൾക്ക് നേരത്തെ ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രത്യേക ജില്ലകളിൽ കൂടുതൽ സീറ്റുകൾ ആവശ്യം വന്നാൽ മറ്റു ജില്ലകളിലെ ബാച്ചുകൾ നൽകും. കഴിഞ്ഞ തവണത്തെ രീതി തുടരും. ഇത്തവണ പ്രവേശന നടപടികൾ പൂർത്തിയാകുന്നതിന് അനുസരിച്ചത് സ്ഥിരം ബാച്ച് സംബന്ധിച്ച് തീരുമാനമെടുക്കും. കൂട്ടായ ആലോചനക്ക് ശേഷമാകും തീരുമാനമെടുക്കുക. ഇത്തവണ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം നടത്താൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്നും വിദ്യാഭ്യമന്ത്രി പറഞ്ഞു.
Related Posts
യൂസഫലിയുടെ ഇടപെടല്‍ കൊണ്ടാണ് താൻ തോറ്റത്; ആരോപണവുമായി ശരത്ചന്ദ്ര പ്രസാദ്
തിരുവനന്തപുരം: വ്യവസായി എം. എ യൂസഫലിക്ക് എതിരെ കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ടി ശരത്ചന്ദ്ര പ്രസാദ് രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പിലെ…
യുഡിഎഫിന് വോട്ട് ചെയ്തവർ വിഡ്ഢികൾ – എം. എം മണി
തൊടുപുഴ : നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ വോട്ടർമാരെ വിമർശിച്ച് സിപിഎം നേതാവ് എം എം…
ദൃശ്യം 3യില്‍ എന്തു പ്രതീക്ഷിക്കാം?
കൊച്ചി : മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഫ്രാഞ്ചെസികളില്‍ ഒന്നാണ് ദൃശ്യം. ദൃശ്യം 3യുടെ ട്രെയിലര്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് വലിയ ആകാംക്ഷയാണ്…
