Category: Breaking News

സർക്കാരിൻ്റെ അവസ്ഥ പരിതാപകരം

ചെന്നൈ: തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയമായിരുന്നു ടിവികെ സ്വന്തമാക്കിയത്. ഭരണത്തിലേറിയെങ്കിലും വിജയ് സർക്കാരിനെതിരെ തുടക്കം മുതൽ തന്നെ വിമർശനങ്ങൾ ഉയരുന്നുണ്ട്. അതേസമയം രാഷ്ട്രീയ കാര്യങ്ങളിൽ ഉപദേശിക്കാനും ഗുണദോഷങ്ങൾ പറഞ്ഞുകൊടുക്കാനും നല്ലൊരു നേതാവില്ലെങ്കിൽ വിജയ് സർക്കാരിൻ്റെ അവസ്ഥ പരിതാപകരമാകുമെന്ന് വ്യക്തമാക്കി സംവിധായകൻ ശാന്തിവിള ദിനേശ്. ഇന്ത്യ ഭരിക്കുന്ന പാർട്ടിയെ അടക്കം ഞെട്ടിച്ചുകൊണ്ടാണ് വിജയ് ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിലൂടെ തമിഴകം കീഴടക്കിയത്. സത്യം പറഞ്ഞാൽ സ്റ്റാലിൻ ഞെട്ടിക്കാണും. കാരണം സ്റ്റാലിൻ പോലും തോൽക്കുക എന്ന് പറഞ്ഞാൽ ആലോചിച്ചു നോക്കൂ. […]
Read more

പശ്ചിമ ബെംഗളൂരു അടിമുടി മാറും, റോഡുകള്‍ നവീകരിക്കും

ബംഗാൾ : ബെംഗളൂരു വെസ്റ്റ് സിറ്റി കോര്‍പ്പറേഷന്‍ 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 4,732 കോടി രൂപയുടെ ഈ ബജറ്റ്, പശ്ചിമ ബെംഗളൂരുവിലെ ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍, റോഡ് നവീകരണം, അടിസ്ഥാന സൗകര്യങ്ങള്‍, മഴവെള്ള കാനകളുടെ നിര്‍മ്മാണം, നഗരവികസന പദ്ധതികള്‍ എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. ബജറ്റ് രേഖകള്‍ പ്രകാരം, കോര്‍പ്പറേഷന്റെ ആകെ വരവ് 4,732.81 കോടി രൂപയും ആകെ ചിലവ് 4,732.73 കോടി രൂപയുമാണ്. ഇതില്‍ വരുമാന ഇനത്തിലുള്ള വരവ് 2,541.73 കോടി രൂപയും മൂലധന […]
Read more

പൊതുഅവധി; 27 നും 28 നും കേരളത്തിൽ അവധി

തിരുവനന്തപുരം: ബലി പെരുന്നാൾ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികൾ. മാസപ്പിറവി അനുസരിച്ച് 27 നോ അല്ലെങ്കിൽ 28 നോ ആയിരിക്കും പെരുന്നാൾ. രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും 28-നാണ് പെരുന്നാൾ ആഘോഷിക്കുക. കേരളം, പശ്ചിമ ബംഗാൾ, ജമ്മു കശ്മീർ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിൽ, കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് 28 നാണ് അവധി. നേരത്തേ 27 നാണ് അവധി പ്രഖ്യാപിച്ചത്. ബക്രീദ് പ്രമാണിച്ച് കേരളത്തിൽ 27, 28 തീയതികളിൽ സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. […]
Read more

കേരളത്തില്‍ മാത്രമല്ല, യുഎസ്സിലും റെക്കോര്‍ഡ് കളക്ഷൻ

കൊച്ചി : മോഹൻലാല്‍ നായകനായി 21ന് പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ദൃശ്യം 3. മലയാളത്തിന്റെ എക്കാലത്തേയും ഹിറ്റ് ഫ്രാഞ്ചസികളില്‍ ഒന്നായ ദൃശ്യത്തിന്റെ മൂന്നാം ഭാഗവും വൻ ഹിറ്റിലേക്ക് കുതിക്കുകയാണ്. ആഗോള ബോക്സ് ഓഫീസില്‍ 150 കോടിയിലധികം ദൃശ്യം 3 ഇതിനകം നേടിക്കഴിഞ്ഞു. യുഎസ്സില്‍ മാത്രമായി ഒരു മില്യണ്‍ ഡോള്‍ (9.5 കോടി രൂപ) ദൃശ്യം 3 നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാള സിനിമയില്‍ റിലീസിനായി ഏവരും ഒന്നടങ്കം കാത്തിരുന്ന സിനിമയാണ് ദൃശ്യം 3. ആദ്യഭാഗവും രണ്ടാം ഭാഗവും നല്‍കിയ വിജയവും […]
Read more

ലോകകപ്പില്‍ നേര്‍വേയുടെ പ്രതീക്ഷകള്‍ എർലിംഗ് ഹാലൻഡില്‍

ഓസ്ലോ: ഫിഫ ലോകകപ്പിനൊരുങ്ങുന്ന നോർവേയുടെ പ്രതീക്ഷയാണ് മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ എർലിംഗ് ഹാലൻഡ്. പ്രീമിയർ ലീഗിലെ ടോപ് സ്കോറർ എന്ന തിളക്കത്തോടെയാണ് ഹാലൻഡ് ലോകകപ്പിന് എത്തുന്നത്. ഫുട്ബോള്‍ ലോകകപ്പില്‍ നോര്‍വേയുടെ കുതിപ്പ് ഹാലൻഡിന്‍റെ ഗോള്‍ സ്കോറിംഗ് മികവിനെ ആശ്രയിച്ചിരിക്കും. എ‍ർലിംഗ് ഹാലൻഡ് ഫിഫ ലോകകപ്പിന് എത്തുന്നത് പ്രീമിയർ ലീഗിലെ 35 മത്സരങ്ങളിൽ നേടിയ 27 ഗോളിന്‍റെ തിളക്കവുമായി. രണ്ടാം സ്ഥാനത്തുളള ബ്രെന്‍റ്‌ഫോർഡ് താരം ഇഗോർ തിയാഗോയെക്കാൾ അ‌ഞ്ച് ഗോൾ കൂടുതൽ. നാല് വർഷത്തിനിടെ മൂന്നാംതവണയാണ് ഹാലൻഡ് പ്രീമിയർ […]
Read more

നെടുമ്പാശേരിയിൽ പിടികൂടിയത് മൂന്നര കിലോ മെത്താക്യുലോൺ

നെടുമ്പാശേരി: തായ്‌ലൻഡിൽ നിന്ന് സോപ്പെന്ന വ്യാജേന കടത്തിക്കൊണ്ടുവന്ന മൂന്നര കിലോ മെത്താക്യുലോൺ കൊച്ചി വിമാനത്താവളത്തിൽ പിടികൂടി. സംഭവത്തിൽ ആന്ധ്രാപ്രദേശ് സ്വദേശികളായ സത്യനാരായണ റൊക്കല്ല (36), അരുൺകുമാർ പണ്ടാരി (55) എന്നിവരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പരിശോധനയ്ക്കിടെ ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് അധികൃതർ വിശദമാക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ തായ് ലയൺ എയർ വിമാനത്തിലാണ് ഇരുവരും ബാങ്കോക്കിൽ നിന്ന് കൊച്ചിയിലെത്തിയത്. ബാഗേജിലുണ്ടായിരുന്ന സോപ്പ് കവറുകൾ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. സോപ്പിന്റെ രൂപത്തിൽ തയ്യാറാക്കി പേപ്പറിൽ […]
Read more

ഇന്ത്യക്കാ‍‍‍‌ർക്ക് സ‍‌ർപ്രൈസ് ​ഗിഫ്റ്റുമായി ശ്രീലങ്ക

ശ്രീലങ്ക: ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് പുതിയ യാത്രാ നിയമവുമായി ശ്രീലങ്ക. ഇന്ത്യ ഉള്‍പ്പെടെ ലോകത്തിലെ 40 രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് ഇനിമുതല്‍ യാതൊരു വിധ ഫീസുമില്ലാതെ 30 ദിവസത്തേക്ക് ‘ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍’ (ഇടിഎ) വഴി ശ്രീലങ്ക സന്ദര്‍ശിക്കാം. ഈ പുതിയ പരിഷ്‌കാരം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇ.ടി.എ വഴി യാത്ര ചെയ്യാന്‍ യോഗ്യതയുള്ള വിനോദസഞ്ചാരികള്‍ക്ക് ശ്രീലങ്കയില്‍ പ്രവേശിക്കാന്‍ പ്രത്യേകം വിസയുടെ ആവശ്യമില്ല. എന്നാല്‍ യാത്ര തിരിക്കുന്നതിന് മുന്‍പായി ഡിജിറ്റല്‍ ഇലക്ട്രോണിക് ട്രാവല്‍ അതോറിറ്റി വഴി […]
Read more

ജനക്ഷേമ പദ്ധതികളുമായി സുവേന്ദു

കൊൽക്കത്ത∙ ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് ബംഗാൾ സർക്കാർ. സ്ത്രീകൾക്ക് മാസം 3,000 രൂപ ലഭിക്കുന്ന അന്നപൂർണ യോജനയ്ക്കുള്ള ഫോമുകൾ മേയ് 27 മുതൽ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. സ്കൂളുകൾ, കോളജുകൾ, ആരാധനാലയങ്ങൾ എന്നിവയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ മദ്യഷോപ്പുകൾ അനുവദിക്കില്ല. 400 പ്രത്യേക കന്റീനുകളിലൂടെ ആഴ്ചയിൽ രണ്ടുതവണ 5 രൂപയ്ക്ക് മീൻകൂട്ടിയുള്ള ഊണ് സർക്കാർ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അന്നപൂർണ യോജനയുടെ ആനുകൂല്യങ്ങൾ എല്ലാ ഇന്ത്യക്കാർക്കും ലഭിക്കുമെന്ന് സുവേന്ദു അധികാരി കൂട്ടിച്ചേർത്തു. ആരോഗ്യ വകുപ്പിൽനിന്ന് […]
Read more

എബോള ഭീതിയിൽ ലോകം: കോംഗോയിൽ 220 മരണം

ന്യൂഡൽഹി : കോംഗോയിൽ പടരുന്ന എബോള വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുന്നു. നിലവിൽ 220 പേർ വൈറസ് ബാധ കാരണം മരിച്ചതായാണ് റിപ്പോർട്ട് . രോഗബാധ തിരിച്ചറിയുന്നതിലുണ്ടായ കാലതാമസം പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചതായും, നിലവിൽ സ്ഥിതിഗതികൾ കൈവിട്ടുപോകുന്ന അവസ്ഥയിലാണെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് മുന്നറിയിപ്പ് നൽകി. കോംഗോയിൽ ഇതുവരെ 900ലധികം സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ ഇറ്റൂരി പ്രവിശ്യയിൽ നിന്ന് 200 കിലോമീറ്റർ ദൂരേക്ക് രോഗം വ്യാപിച്ചിട്ടുണ്ട്. […]
Read more

ഇരുന്ന് ജോലിചെയ്യുന്നവർക്ക് മുന്നറിയിപ്പ്

ന്യൂഡൽഹി: എട്ട് മണിക്കൂർ ഇരുന്ന് ജോലിചെയ്യുക എന്നത് ഇന്ന് സർവസാധാരണ കാര്യമാണ്. ഓഫീസ് കസേരയിൽ ലാപ്‌ടോപ്പിൽ ശ്രദ്ധയോടെ ജോലി ചെയ്യുക, ദീർഘസമയം വാഹനമോടിക്കുക, ദീർഘനേരം ഫോൺ സ്ക്രോൾ ചെയ്യുക തുടങ്ങി ഉണർന്നിരിക്കുന്ന സമയങ്ങളിൽ നാം ഭൂരിഭാഗവും ഇരുന്നാണ് സമയം ചെലവഴിക്കുന്നത്.ഈ ദിനചര്യ ശാരീരികമായി വിശ്രമം നൽകുന്നതായി തോന്നിയേക്കാം. പക്ഷേ അത് വാസ്കുലാർ സിസ്റ്റത്തിന് ദോഷം ചെയ്യുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. മനുഷ്യശരീരം അടിസ്ഥാനപരമായി ചലനാത്മകമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ദീർഘനേരം അനങ്ങാതെ ഇരിക്കുമ്പോൾ, ഹൃദയത്തിലേക്ക് രക്തപ്രവാഹം തിരികെയെത്തിക്കുന്ന മെക്കാനിക്കൽ പമ്പിനെയും […]
Read more

Recent News