ഇരുന്ന് ജോലിചെയ്യുന്നവർക്ക് മുന്നറിയിപ്പ്

ന്യൂഡൽഹി: എട്ട് മണിക്കൂർ ഇരുന്ന് ജോലിചെയ്യുക എന്നത് ഇന്ന് സർവസാധാരണ കാര്യമാണ്. ഓഫീസ് കസേരയിൽ ലാപ്‌ടോപ്പിൽ ശ്രദ്ധയോടെ ജോലി ചെയ്യുക, ദീർഘസമയം വാഹനമോടിക്കുക, ദീർഘനേരം ഫോൺ സ്ക്രോൾ ചെയ്യുക തുടങ്ങി ഉണർന്നിരിക്കുന്ന സമയങ്ങളിൽ നാം ഭൂരിഭാഗവും ഇരുന്നാണ് സമയം ചെലവഴിക്കുന്നത്.ഈ ദിനചര്യ ശാരീരികമായി വിശ്രമം നൽകുന്നതായി തോന്നിയേക്കാം. പക്ഷേ അത് വാസ്കുലാർ സിസ്റ്റത്തിന് ദോഷം ചെയ്യുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. മനുഷ്യശരീരം അടിസ്ഥാനപരമായി ചലനാത്മകമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ദീർഘനേരം അനങ്ങാതെ ഇരിക്കുമ്പോൾ, ഹൃദയത്തിലേക്ക് രക്തപ്രവാഹം തിരികെയെത്തിക്കുന്ന മെക്കാനിക്കൽ പമ്പിനെയും കണങ്കാൽ പേശികളെയും പൂർണമായും പ്രവർത്തനരഹിതമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ പേശി സങ്കോചങ്ങൾ ഇല്ലാതെ, കാലുകളിൽ നിന്ന് രക്തം തിരികെ മുകളിലേക്ക് വരാൻ ഗുരുത്വാകർഷണത്തിനെതിരായ ഘർഷണം കൂടുതൽ നടത്തേണ്ടിവരും. ഇത് കാലക്രമേണ രക്തക്കുഴലുകളുടെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുകയും വാസ്കുലർ രോഗത്തിന് വളരെ ഇടയാകുകയും ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യവിദഗ്തർ.

Leave a Reply

Your email address will not be published. Required fields are marked *