എബോള ഭീതിയിൽ ലോകം: കോംഗോയിൽ 220 മരണം

ന്യൂഡൽഹി : കോംഗോയിൽ പടരുന്ന എബോള വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുന്നു. നിലവിൽ 220 പേർ വൈറസ് ബാധ കാരണം മരിച്ചതായാണ് റിപ്പോർട്ട് . രോഗബാധ തിരിച്ചറിയുന്നതിലുണ്ടായ കാലതാമസം പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചതായും, നിലവിൽ സ്ഥിതിഗതികൾ കൈവിട്ടുപോകുന്ന അവസ്ഥയിലാണെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് മുന്നറിയിപ്പ് നൽകി. കോംഗോയിൽ ഇതുവരെ 900ലധികം സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ ഇറ്റൂരി പ്രവിശ്യയിൽ നിന്ന് 200 കിലോമീറ്റർ ദൂരേക്ക് രോഗം വ്യാപിച്ചിട്ടുണ്ട്. കോംഗോക്ക് പുറമെ ഉഗാണ്ടയിലും ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *