ദേശീയ ഡെങ്കിപ്പനി ദിനാചരണം: ബോധവത്ക്കരണ പരിപാടികളുമായി ഇടുക്കി ജില്ലാ ആരോഗ്യവകുപ്പ്

തിരുവനന്തപുരം : ഡെങ്കിപ്പനി ദിനാചരണത്തിന്റെ ഭാഗമായി ഇടുക്കിയിൽ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യം,ആരോഗ്യ കേരളം ഇടുക്കി, ശാന്തന്‍പാറ കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിപാടി ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആശ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സഞ്ചു റ്റി ഷൈന്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ല സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ജോബിന്‍ ജി ജോസഫ് പ്രതിരോധത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് വിശദീകരിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ ഷെറിന്‍ എം. ആര്‍ ഡെങ്കിപ്പനി രോഗലക്ഷണങ്ങള്‍, പ്രതിരോധം, ഉറവിട നശീകരണത്തിന്റെ പ്രാധാന്യം എന്നിവയെ സംബന്ധിച്ച് ക്ലാസുകള്‍ നയിച്ചു. ടെക്നിക്കല്‍ അസിസ്റ്റന്റ് ഷിജു റ്റി.കെ, എം സി എച്ച് ഓഫീസര്‍ ഇന്‍ ചാര്‍ജ് ഷൈല ജോര്‍ജ്, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയാ ഓഫീസര്‍ ഷൈലാ ഭായി വി. ആര്‍, ശാന്തന്‍പാറ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുമാര്‍ദാസ, രാജാക്കാട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിഷ, ആരോഗ്യ പ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, ആശമാര്‍ എന്നിവര്‍ പങ്കെടുത്തു. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാര്‍ഡ് തലത്തില്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും ജില്ലയില്‍ സംഘടിപ്പിച്ചു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *