തിരുവനന്തപുരം: ബലി പെരുന്നാൾ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികൾ. മാസപ്പിറവി അനുസരിച്ച് 27 നോ അല്ലെങ്കിൽ 28 നോ ആയിരിക്കും പെരുന്നാൾ. രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും 28-നാണ് പെരുന്നാൾ ആഘോഷിക്കുക. കേരളം, പശ്ചിമ ബംഗാൾ, ജമ്മു കശ്മീർ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഡൽഹിയിൽ, കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് 28 നാണ് അവധി. നേരത്തേ 27 നാണ് അവധി പ്രഖ്യാപിച്ചത്. ബക്രീദ് പ്രമാണിച്ച് കേരളത്തിൽ 27, 28 തീയതികളിൽ സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും.
