കേരളത്തില്‍ മാത്രമല്ല, യുഎസ്സിലും റെക്കോര്‍ഡ് കളക്ഷൻ

കൊച്ചി : മോഹൻലാല്‍ നായകനായി 21ന് പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ദൃശ്യം 3. മലയാളത്തിന്റെ എക്കാലത്തേയും ഹിറ്റ് ഫ്രാഞ്ചസികളില്‍ ഒന്നായ ദൃശ്യത്തിന്റെ മൂന്നാം ഭാഗവും വൻ ഹിറ്റിലേക്ക് കുതിക്കുകയാണ്. ആഗോള ബോക്സ് ഓഫീസില്‍ 150 കോടിയിലധികം ദൃശ്യം 3 ഇതിനകം നേടിക്കഴിഞ്ഞു. യുഎസ്സില്‍ മാത്രമായി ഒരു മില്യണ്‍ ഡോള്‍ (9.5 കോടി രൂപ) ദൃശ്യം 3 നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാള സിനിമയില്‍ റിലീസിനായി ഏവരും ഒന്നടങ്കം കാത്തിരുന്ന സിനിമയാണ് ദൃശ്യം 3. ആദ്യഭാഗവും രണ്ടാം ഭാഗവും നല്‍കിയ വിജയവും പ്രതീക്ഷയുമെല്ലാമാണ് അതിന് കാരണം. തന്‍റെ കുടുംബത്തിലേക്ക് വിളിക്കാതെ വന്ന അതിഥിയെ ചുറ്റിപ്പറ്റി ജീവിക്കുന്ന ജോര്‍ജുകുട്ടിയും കുടുംബവും പൊലീസ് പിടിയിലാവുമോ അതോ നാലാം ക്ലാസുകാരന്‍റെ കൂര്‍മബുദ്ധി കൊണ്ട് വീണ്ടും രക്ഷപ്പെടുമോ എന്നറിയാനായിരുന്നു ഏവരും കാത്തിരുന്നത്. മൂന്നാം ഭാഗം ഇമോഷണനും പ്രധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. പ്രതീക്ഷിച്ചതുപോലെ ബോക്സ് ഓഫീസ് തൂക്കുന്ന പ്രകടനമാണ് ദൃശ്യം 3 തിയറ്ററുകളില്‍ കാഴ്‍ചവയ്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *