പശ്ചിമ ബെംഗളൂരു അടിമുടി മാറും, റോഡുകള്‍ നവീകരിക്കും

ബംഗാൾ : ബെംഗളൂരു വെസ്റ്റ് സിറ്റി കോര്‍പ്പറേഷന്‍ 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 4,732 കോടി രൂപയുടെ ഈ ബജറ്റ്, പശ്ചിമ ബെംഗളൂരുവിലെ ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍, റോഡ് നവീകരണം, അടിസ്ഥാന സൗകര്യങ്ങള്‍, മഴവെള്ള കാനകളുടെ നിര്‍മ്മാണം, നഗരവികസന പദ്ധതികള്‍ എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. ബജറ്റ് രേഖകള്‍ പ്രകാരം, കോര്‍പ്പറേഷന്റെ ആകെ വരവ് 4,732.81 കോടി രൂപയും ആകെ ചിലവ് 4,732.73 കോടി രൂപയുമാണ്. ഇതില്‍ വരുമാന ഇനത്തിലുള്ള വരവ് 2,541.73 കോടി രൂപയും മൂലധന ഇനത്തിലുള്ള വരവ് 1,259.55 കോടി രൂപയുമാണ്. നിര്‍ദ്ദിഷ്ട ബജറ്റിലെ മൂലധനച്ചെലവ് മാത്രം ഏകദേശം 2,834.67 കോടി രൂപ വരും. അടിസ്ഥാന സൗകര്യ വികസനം, ഗതാഗത പുരോഗതി എന്നിവയില്‍ ബജറ്റ് പ്രത്യേകം ഊന്നല്‍ നല്‍കുന്നുണ്ട്. സ്‌പെഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ക്യാപിറ്റല്‍ സപ്പോര്‍ട്ട് സ്‌കീം പ്രകാരം, പ്രധാന റോഡുകളുടെയും ഉപറോഡുകളുടെയും വികസനത്തിനായി 667.74 കോടി രൂപ വകയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *