Category: Breaking News

ഭക്ഷ്യസുരക്ഷാ സൂചികയിൽ ഖത്തർ മേഖല ഒന്നാമത്

ദോഹ: പ്രതിസന്ധി ഘട്ടങ്ങളിലും ഖത്തറിന്റെ ഭക്ഷ്യസുരക്ഷാ ശേഷി അതിശക്തമെന്ന് പഠനം. ഇതുമായി ബന്ധപ്പെട്ട ഇകോണമിസ്റ്റ് ഇംപാക്ടിന്റെ സൂചികയിൽ പശ്ചമേഷ്യൻ മേഖലയിൽ ഒന്നാമതാണ് ഖത്തർ. ഇക്കണോമിസ്റ്റ് ഇംപാക്ടിന്റെ ഈ വർഷത്തെ ഫുഡ് സിസ്റ്റംസ് റീസിലിയൻസ് ഇൻഡക്‌സിലാണ് ഖത്തർ മേഖലയിൽ ആദ്യ സ്ഥാനം സ്വന്തമാക്കിയത്. പ്രതിസന്ധികളിൽ രാജ്യത്തെ ഭക്ഷ്യ വിതരണ ശൃംഖല എത്രമാത്രം ശക്തമാണ് എന്നു തെളിയിക്കുന്നതാണ് ഈ സൂചിക. മിഡിലീസ്റ്റ് ആന്റ് നോർത്ത് ആഫ്രിക്ക അഥവാ മെന മേഖലയിലും ഒന്നാം സ്ഥാനം ഖത്തറിനാണ്. നൂറിൽ 69.89 സ്‌കോറാണ് ഖത്തർ […]
Read more

യുഎഇയിൽ കടൽ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ്

ദുബൈ: യുഎഇയിൽ കടൽ പ്രക്ഷുബ്ധമാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒമാൻ ഉൾക്കടലിന്റെ തീരങ്ങളിൽ തിരമാലകൾ 7 അടി വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഉയർന്ന താപനിലയും പൊടിക്കാറ്റും തുടരുമെന്നും മുന്നറിയിപ്പുണ്ട്. പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും, ഉച്ചയോടുകൂടി ശക്തമായ കാറ്റിനും കടുത്ത ചൂടിനും സാധ്യതയുണ്ടെന്നുമാണ് അറിയിപ്പ്. രാജ്യത്ത് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ തെക്ക് പടിഞ്ഞാറൻ, വടക്ക് പടിഞ്ഞാറൻ ദിശകളിൽ നിന്ന് നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില […]
Read more

ജിദ്ദയിൽ ഹോട്ടലിന് ഒരു മില്യൺ റിയാൽ പിഴ

റിയാദ്: മതിയായ ലൈസൻസില്ലാതെ ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിച്ച ജിദ്ദയിലെ അൽ സറായ സ്യൂട്ട്സ് ഹോട്ടലിന് ഒരു മില്യൺ സൗദി റിയാൽ പിഴ ചുമത്തിയതായി ടൂറിസം മന്ത്രാലയം. തിങ്കളാഴ്ചയാണ് മന്ത്രാലയം ഈ നടപടി പ്രഖ്യാപിച്ചത്. നിയമലംഘനം നടത്തിയ ഹോട്ടൽ പൂർണമായും അടച്ചുപൂട്ടാനും മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. ഹോട്ടലിലെ നിയമലംഘനങ്ങൾ തിരുത്തി ലൈസൻസ് നേടുന്നത് വരെ ഈ വിലക്ക് തുടരും. കൂടാതെ, ഈ ശിക്ഷാ നടപടിയുടെ വിവരങ്ങൾ നിയമലംഘനം നടത്തിയവരുടെ സ്വന്തം ചിലവിൽ പ്രാദേശിക പത്രങ്ങളിലോ മറ്റ് അനുയോജ്യമായ മാധ്യമങ്ങളിലോ […]
Read more

മണ്‍ഡേ ടെസ്റ്റും പാസ്സായി അതിരടി

കൊച്ചി: ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മൾട്ടി സ്റ്റാർ ചിത്രമാണ് ‘അതിരടി. മെയ് 14 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയിരുന്നത്. മെയ് 13ന് ലോകമെമ്പാടുമായി തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ചിത്രത്തിന്റെ പെയ്‍ഡ് പ്രീമിയര്‍ ഉണ്ടായിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ 49 കോടി രൂപയാണ് അതിരടി ഇതുവരെ നേടിയിരിക്കുന്നത്. ഇനി വെറും ഒരു കോടിയുണ്ടെങ്കില്‍ അമ്പത് കോടി എന്ന മാന്ത്രിക സംഖ്യയിലെത്താം എന്നത് അതിരടി സൂപ്പര്‍ഹിറ്റിലേക്ക് […]
Read more

75% സർവീസുകൾ പുനഃസ്ഥാപിച്ചതായി ഗൾഫ് എയർ

മനാമ: ബഹ്റൈൻ രാജ്യത്തിന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ സാധാരണ പ്രവർത്തനങ്ങളിലേക്ക് ഏതാണ്ട് പൂർണ്ണമായും മടങ്ങിവരുന്നതായി പ്രഖ്യാപിച്ചു. ആഗോള ശൃംഖലയുടെയും ലക്ഷ്യസ്ഥാനങ്ങളുടെയും 75% പുനഃസ്ഥാപിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ഇന്ത്യൻ ഉപഭൂഖണ്ഡം, ആഫ്രിക്ക എന്നിവിടങ്ങളിലെ സേവനങ്ങൾ പുനരാരംഭിച്ചിരുന്നു. ഗൾഫ് എയർ ഫ്രീക്വെൻസി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. 24 രാജ്യങ്ങളിലായി 40 ലക്ഷ്യസ്ഥാനങ്ങളിലായി സർവീസുകൾ ഇപ്പോൾ പ്രവർത്തിക്കുന്നു, നെറ്റ്വർക്കിന്റെ 75% പ്രതിനിധീകരിക്കുന്ന എയർലൈനിന്റെ പൂർണ്ണ പ്രവർത്തനങ്ങളിലേക്കുള്ള വേഗത്തിലുള്ളതും ഘടനാപരവുമായ തിരിച്ചുവരവിന് അടിവരയിടുന്നു. നെറ്റ്വർക്കിലുടനീളം ഘട്ടം […]
Read more

ദുബായ് സൗത്തിൽ 5.1 ബില്യൺ ഡോളറിന്റെ മെഗാ എൻജിനിയറിങ് ഹബ്

ദുബായ് : ആഗോള വ്യോമയാന മേഖലയിൽ പുതിയ ചരിത്രമെഴുതി എമിറേറ്റ്‌സ് എയർലൈൻ ദുബായ് സൗത്തിൽ (ഡി.ഡബ്ല്യു.സി. എയർപോർട്ട്) തറക്കല്ലിട്ടത് ലോകത്തിലെ ഏറ്റവുംവലിയ എൻജിനിയറിങ്-വിമാന പരിപാലന സമുച്ചയത്തിന്. 5.1 ബില്യൺ ഡോളർ (ഏകദേശം 18.7 ബില്യൺ ദിർഹം) ചെലവഴിച്ചു നിർമിക്കുന്ന ഈ വമ്പൻ പദ്ധതിയിലൂടെ മെക്കാനിക്കുകൾ, എൻജിനിയർമാർ, അഡ്മിനിസ്‌ട്രേറ്റർമാർ, സ്പെഷ്യലിസ്റ്റുകൾ തുടങ്ങി വിവിധമേഖലകളിലായി ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങളാണ് യു.എ.ഇ.യിലും അന്താരാഷ്ട്ര തലത്തിലും സൃഷ്ടിക്കപ്പെടുക. എമിറേറ്റ്‌സ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യുട്ടീവുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം, […]
Read more

തൊഴിലാളികളുടെ വേതന സംരക്ഷണം കടുപ്പിച്ച് യുഎഇ

അബുദാബി: എല്ലാ മാസവും ഒന്നാം തിയതി തന്നെ ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകിയില്ലെങ്കിൽ യുഎഇയിൽ കമ്പനികളെ കാത്തിരിക്കുന്നത് വൻ നടപടി. പിഴ, പുതിയ വർക്ക് പെർമിറ്റുകൾ നിഷേധിക്കൽ മുതൽ സ്വത്തുക്കൾ പിടിച്ചെടുക്കുന്നതും യാത്രാവിലക്കും ഉൾപ്പടെയാണ് വരിക. തൊഴിലാളികൾ ഉൾപ്പടെ ജീവനക്കാരുടെ വേതന സംരക്ഷണം ലക്ഷ്യമിട്ടാണ് നടപടി. അടുത്ത മാസം മുതൽ കൃത്യം ഒന്നാം തിയതി തൊഴിലാളികളുടെ അക്കൗണ്ടിലോ കൈയിലോ ശമ്പളമെത്തിയിരിക്കണം. ഒന്നാം തിയതി എന്നത് രണ്ടായാൽ അത് കുടിശികയാണ്. ശമ്പളം മുടങ്ങിയതായി കണക്കാക്കും. മുടങ്ങുന്ന ഓരോ ദിവസവും […]
Read more

സാമൂഹികപ്രവർത്തകൻ ഹൃദയാഘാതം മൂലം നിര്യാതനായി

റിയാദ്: സാമൂഹികപ്രവർത്തകനും നവയുഗം സാംസ്കാരികവേദി കൊദറിയ യൂനിറ്റ് മുൻ സെക്രട്ടറിയുമായ റഷീദ് പെരുമ്പാവൂർ (48) ദമ്മാമിൽ നിര്യാതനായി. നിലവിൽ നവയുഗം ദല്ലാ മേഖല കമ്മിറ്റി അംഗമായിരുന്നു. ശനിയാഴ്ച രാത്രി ഒന്നരയോടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട റഷീദിനെ സുഹൃത്തുക്കൾ ഉടൻ തന്നെ ദാർ അൽ സിഹ ആശുപത്രിയിലും തുടർന്ന് സൗദി ജർമൻ ആശുപത്രിയിലും എത്തിച്ചെങ്കിലും ഞായറാഴ്ച രാവിലെയോടെ ഹൃദയാഘാതം മൂലം അന്ത്യം സംഭവിച്ചു. ഇദ്ദേഹത്തിന്‍റെ ആകസ്മിക വിയോഗം പ്രവാസി സമൂഹത്തിനും സഹപ്രവർത്തകർക്കും കടുത്ത ആഘാതമായി. എറണാകുളം ജില്ലയിലെ പെരുമ്പാവൂർ […]
Read more

UDF ജയിച്ചത് BJPയെ കുട്ടുപിച്ചിട്ട്

തിരുവനന്തപുരം: നിലവിലെ തിരിച്ചടികളെ അതിജീവിച്ച് എൽ.ഡി.എഫ്. കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കി മാറ്റിയിട്ടും പൊതുവികസന പദ്ധതികൾ നടപ്പിലാക്കിയിട്ടും എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന പരിശോധന നടക്കുകയാണ്. വലിയ തിരിച്ചടികളുണ്ടായ ശേഷം തിരിച്ചുവന്ന മുൻ ഉദാഹരണങ്ങളും അദ്ദേഹം ഓർമിപ്പിച്ചു. ബി.ജെ.പി.യെ കൂട്ടുപിടിച്ചാണ് പല മണ്ഡലങ്ങളിലും യു.ഡി.എഫ് ജയിച്ചത്. ബി.ജെ.പി. ജയിച്ച മണ്ഡലങ്ങളിൽ മൂന്നാമതാണ് യു.ഡി.എഫ്. എന്നത് ഇതിലേക്ക് വിരൽചൂണ്ടുന്നു. കേരളത്തിൽ വർഗീയ ശക്തികൾ തലപൊക്കുകയാണെന്നത് വരാനിരിക്കുന്ന വിപത്തിന്റെ സൂചനകൂടിയാണ്. ഇതിനെതിരേ മുന്നോട്ടുപോകണം. […]
Read more

ഗവർണറുടെ നിർദ്ദേശം ഫലം കണ്ടില്ല

തിരുവനന്തപുരം: സത്യപ്രതിജ്ഞാ വേദിയിൽ വിവിഐപികൾ ഇടം നൽകില്ലെന്ന ഗവർണറുടെ ഉത്തരവ് ഫലം കണ്ടില്ല. രാഹുൽ ഗാന്ധി ഉൾപ്പെടെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് സമാനമായി വേദിയിൽ ഉണ്ടായിരുന്നു. നേരത്തെ തന്നെ ഇത് മറികടന്ന് വിശാലമായ വേദി തന്നെ ഒരുക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതോടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ മുതൽ ഗവർണറെ മറികടന്ന് സർക്കാർ നയം വ്യക്തമാക്കി. രാഹുൽ ഗാന്ധി എംപി, പ്രിയങ്ക ഗാന്ധി എംപി, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കർണാടക ഉപമുഖ്യമന്ത്രി […]
Read more

Recent News