Category: Breaking News

വിജയ് സർക്കാർ ഉടൻ തകരും

തിരുവനന്തപുരം: വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എടപ്പാടി കെ. പളനിസ്വാമി. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തും “കുതിരക്കച്ചവടം” നടത്തിയും എ ഐ എ ഡി എം കെ നേതാക്കളെ സ്വാധീനിക്കാൻ ടിവികെ ശ്രമിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഡി എം കെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ എ ഐ എ ഡി എം കെ ശ്രമിക്കുന്നുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പളനിസ്വാമി വ്യക്തമാക്കി. 1972-ൽ സ്ഥാപിതമായതു മുതൽ ഡി എം കെ. വിരുദ്ധ രാഷ്ട്രീയമാണ് പാർട്ടി പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. മെയ് […]
Read more

ജി. സുധാകരൻ പ്രോ ടേം സ്പീക്കർ

തിരുവനന്തപുരം: എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടത്തുന്നതിനും സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുമായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്തതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ആദ്യ മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മെയ് 21-ന് എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടത്താനും മെയ് 22-ന് സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുമായി നിയമസഭയുടെ ഒരു പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണർ രാജേന്ദ്ര അർലേക്കറോട് ശുപാർശ ചെയ്തിട്ടുണ്ട്. അംഗീകാരം കിട്ടുന്നതനുസരിച്ച് മെയ് 29-ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭയിലെ ഏറ്റവും […]
Read more

എയർപോർട്ടിൽ ഒറ്റപ്പെട്ട ആറ് വയസുകാരന് തുണയായി മലയാളി അസോസിയേഷൻ

മസ്കത്ത്: ഒമാനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയിൽ സാങ്കേതിക തടസ്സം കാരണം എയർപോർട്ടിൽ ഒറ്റപ്പെട്ട ആറ് വയസുകാരന് തുണയായി മലയാളി അസോസിയേഷൻ, കുട്ടിയുടെ സന്ദർശക വിസയുടെ കാലാവധി കഴിഞ്ഞ് ഓവർസ്റ്റേ പിഴ ആയതിനെ തുടർന്നാണ് യാത്രാ തടസ്സം നേരിട്ടത്. അമ്മയെ നാട്ടിലേക്ക് അയച്ച് കുട്ടിയെ ഏറ്റെടുത്ത റൂവി മലയാളി അസോസിയേഷൻ എല്ലാ കടമ്പകളും പൂർത്തിയാക്കി രണ്ട് ദിവസത്തിന് ശേഷം കുട്ടിയെ സുരക്ഷിതമായി നാട്ടിലെത്തിച്ചു. കുടുംബനാഥൻ അടിയന്തര ചികിത്സയ്ക്കായി വീട്ടിലേക്ക് മടങ്ങിയതിനെത്തുടർന്ന് അമ്മയും കുഞ്ഞും മസ്‌കറ്റിൽ കുടുങ്ങുകയായിരുന്നു. സാമ്പത്തിക നഷ്ടവും […]
Read more

ആഘോഷങ്ങളും സവിശേഷ ദിവസങ്ങളിലും പ്രത്യേകനമ്പർ പ്ലേറ്റ് അനുവദിക്കാൻ ഒമാൻ പോലീസ്

മസ്കത്ത്: ദേശീയ ആഘോഷങ്ങളും സവിശേഷമായ മറ്റ് അവസരങ്ങളിലും പ്രത്യേക ‘സ്മരണാർത്ഥ’ നമ്പർ പ്ലേറ്റുകൾ അനുവദിക്കാൻ റോയൽ ഒമാൻ പോലീസ്. ഖരീഫ് സീസണിനായുള്ള പ്രത്യേക നമ്പർ പ്ലേറ്റുകൾ ആർ‌ഒ‌പി പുറത്തിറക്കി, ജൂൺ 1 മുതൽ ഡിസംബർ 31 വരെയാണ് ഖരീഫ് സീസൺ പ്ലേറ്റുകളുടെ കാലാവധി. പുതിയ നിയമപ്രകാരം, നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി 70 ഒമാനി റിയാൽ ഫീസ് അടച്ച് വാഹന ഉടമകൾക്ക് ഈ പ്രത്യേക പ്ലേറ്റുകൾ സ്വന്തമാക്കാം. എന്നാൽ ഇവ സ്ഥിരമായി ഉപയോഗിക്കാൻ അനുവാദമില്ല. ട്രാഫിക് ഡിപ്പാർട്ട്മെന്റ് അനുവദിക്കുന്ന […]
Read more

സുരക്ഷാ പരിശോധനകളിൽ അഞ്ച് ആരോ​ഗ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി

റിയാദ്: സൗദി അറേബ്യയിലെ ആരോഗ്യമേഖലയിലെ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും ഉപഭോക്താക്കളുടെ സുരക്ഷയും മുൻനിർത്തി ആരോ​ഗ്യ മന്ത്രാലയം നടത്തിയ പരിശോധനകളിൽ 130 നിയമലംഘനങ്ങൾ കണ്ടെത്തി. നിയമലംഘനം നടത്തിയ 5 ആരോഗ്യ സ്ഥാപനങ്ങളെ അടച്ചുപൂട്ടുകയും ചെയ്തു. റിയാദ്, മദീന, അസീർ എന്നീ പ്രവിശ്യകളിൽ കഴിഞ്ഞ ഏപ്രിൽ മാസമാണ് വ്യാപക പരിശോധന നടത്തിയത്. മന്ത്രാലയത്തിന്റെ പ്രത്യേക നിരീക്ഷണ സംഘങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 1500 ലധികം ആരോഗ്യ സ്ഥാപനങ്ങളിലാണ് ഫീൽഡ് പരിശോധനകൾ നടത്തിയത്. രാജ്യത്തെ ആരോഗ്യ സ്ഥാപനങ്ങളുടെ നിയമപാലന നിരക്ക് 91 […]
Read more

പുണ്യസ്ഥലങ്ങളിൽ എൽ.പി.ജി സിലിണ്ടറുകൾ ഉപയോ​ഗിക്കുന്നത് നിരോധിച്ചു

ജിദ്ദ: ഹജ്ജിനോടനുബന്ധിച്ച് തീർഥാടകരുടെ താൽക്കാലിക താമസകേന്ദ്രങ്ങളിലും വിവിധ സർക്കാർ സ്ഥാപനങ്ങളുടെ ഓഫീസുകളിലും എല്ലാത്തരം എൽ.പി.ജി സിലിണ്ടറുകളും കൊണ്ടുവരുന്നതും ഉപയോഗിക്കുന്നതും പൂർണമായി നിരോധിച്ചു. പുണ്യസ്ഥലങ്ങളിൽ ഉണ്ടായേക്കാവുന്ന തീപിടുത്തങ്ങൾ ഉൾപ്പെടെയുള്ള അപകടസാധ്യതകൾ കുറയ്ക്കുന്നതിനായുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് സിവിൽ ഡിഫൻസ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ​ഗൾഫിലെ ദുൽഹിജ്ജ മാസം ഒന്നാം തീയതിയായ ഇന്ന് രാവിലെ മുതൽ നിരോധനം ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നതായി സിവിൽ ഡിഫൻസ് വ്യക്തമാക്കി. നിരോധനം ലംഘിച്ച് പുണ്യസ്ഥലങ്ങളിൽ ഉപയോഗിക്കുന്ന എല്ലാത്തരം ഗ്യാസ് സിലിണ്ടറുകളും പിടിച്ചെടുത്ത് കണ്ടുകെട്ടുമെന്നും നിയമലംഘകർക്കെതിരെ […]
Read more

യാത്രാ ടിക്കറ്റുകളുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്

കുവൈത്ത് : ഹോട്ടൽ ബുക്കിങ്, യാത്രാ ടിക്കറ്റുകളുടെ പേരിൽ ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ സ്വദേശികൾക്കും വിദേശികൾക്കും ജാഗ്രതാ നിർദേശം നൽകി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. സീസണൽ ഡിമാന്റും ദേശീയ ആഘോഷങ്ങളും മുതലെടുത്താണ് തട്ടിപ്പുകാർ പ്രധാനമായും രംഗത്തിറങ്ങുന്നതെന്ന് മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കേണൽ ഒസ്മാൻ മുഹമ്മദ് അൽ ഗരീബ് അറിയിച്ചു. ആളുകളെ ആകർഷിക്കുന്ന തരത്തിലുള്ള വ്യാജ ഓഫറുകൾ അടങ്ങിയ ലിങ്കുകളും സന്ദേശങ്ങളും വ്യാപകമായി പ്രചരിപ്പിക്കുകയും അതുവഴി ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും ബാങ്കിങ് വിവരങ്ങളും ചോർത്തിയെടുത്ത് പണം തട്ടുകയുമാണ് […]
Read more

ഇവരെ വേദിയിൽ പ്രതീക്ഷിച്ചിരുന്നില്ല

തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേൽക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിനെ പ്രശംസിച്ച് നടി മാലാ പാർവതി. പ്രതിപക്ഷ നേതാക്കളെയും, ആദരവോടെ വേദിയിൽ ഇരിപ്പിടം നൽകിയിരിക്കുന്ന അത്യപൂർവമായ കാഴ്ച കാണാനായെന്നും ഇതിലൂടെ പുതു സംസ്കാരമാണ് രചിച്ചിരിക്കുന്നതെന്നും നടി പറയുന്നു. ‘‘വി.ഡി സതീശൻ മുഖ്യമന്ത്രിയാകുന്ന സത്യപ്രതിജ്ഞ ചടങ്ങ്, അത്യപൂർവമായ ഒരു പുതു സംസ്കാരം രചിച്ചിരിക്കുന്നു. പ്രതിപക്ഷ നേതാക്കളെയും, ആദരവോടെ വേദിയിൽ ഇരിപ്പിടം നൽകിയിരിക്കുന്ന അത്യപൂർവമായ കാഴ്ച. ഇനി കോൺഗ്രസ്സും, യു.ഡി.എഫും മാത്രം എന്ന സ്ഥിരം രീതിയിൽ നിന്നും മാറി, […]
Read more

വയറലായി പിഷാരടിയുടെ പോസ്റ്റ്

തിരുവനന്തപുരം: പ്രതിസന്ധികൾക്കും നാളുകൾ നീണ്ട ചർച്ചകൾക്കും ഒടുവിൽ കോൺ​ഗ്രസ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേരളത്തിന്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ കോൺ​ഗ്രസിനെ നയിക്കും. തതവസരത്തിൽ നടനും നിയൂക്ത എംഎൽഎയുമായ രമേഷ് പിഷാരടി പങ്കുവച്ചൊരു പോസ്റ്റ് ശ്രദ്ധനേടുകയാണ്. വർഷങ്ങൾക്ക് മുൻപ് ഉമ്മൻ ചാണ്ടിയുള്ളൊരു വേദിയിൽ അദ്ദേഹത്തെ അനുകരിച്ച വീഡിയോ ആണ് രമേഷ് പിഷാരടി പങ്കുവച്ചത്. ഒപ്പം, “ഗവണ്മെന്റിന്റെ.. മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ എല്ലാവരുടെയും എല്ലാത്തരത്തിലുള്ള സ്നേഹവും..”, എന്ന് പിഷാരടി കുറിച്ചിരിക്കുന്നു. പിഷാരടി തന്നെ അനുകരിക്കുമ്പോൾ നിഷ്കളങ്കമായി ചിരിക്കുന്ന ഉമ്മൻ […]
Read more

കെ സിക്ക് നന്ദി പറഞ്ഞ് രാഹുൽ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് നേടിയ മഹാവിജയത്തിൽ കെ സി വേണുഗോപാലിന് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി. കേരളത്തിലെ ജനങ്ങൾ ഈ സർക്കാരിനുവേണ്ടി പോരാടി. അവരുടെ ശബ്‍ദമായിരിക്കും അതിനെ നയിക്കുക. ഓരോ കേരളീയന്‍റെയും ശബ്‍ദമായി മാറുന്ന വി ഡി സതീശൻ ജിക്കും മുഴുവൻ മന്ത്രിസഭയ്ക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ഈ പ്രചാരണത്തിന് മുൻനിരയിൽ നിന്ന് നേതൃത്വം നൽകിയ കെ സി വേണുഗോപാൽ ജിക്ക് നന്ദി. ഈ പ്രചാരണ വേളയിൽ അക്ഷീണം ത്യാഗം ചെയ്ത ഓരോ യുഡിഎഫ് പ്രവർത്തകനും ഡിജിറ്റൽ യോദ്ധാവിനും […]
Read more

Recent News