എയർപോർട്ടിൽ ഒറ്റപ്പെട്ട ആറ് വയസുകാരന് തുണയായി മലയാളി അസോസിയേഷൻ

മസ്കത്ത്: ഒമാനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയിൽ സാങ്കേതിക തടസ്സം കാരണം എയർപോർട്ടിൽ ഒറ്റപ്പെട്ട ആറ് വയസുകാരന് തുണയായി മലയാളി അസോസിയേഷൻ, കുട്ടിയുടെ സന്ദർശക വിസയുടെ കാലാവധി കഴിഞ്ഞ് ഓവർസ്റ്റേ പിഴ ആയതിനെ തുടർന്നാണ് യാത്രാ തടസ്സം നേരിട്ടത്. അമ്മയെ നാട്ടിലേക്ക് അയച്ച് കുട്ടിയെ ഏറ്റെടുത്ത റൂവി മലയാളി അസോസിയേഷൻ എല്ലാ കടമ്പകളും പൂർത്തിയാക്കി രണ്ട് ദിവസത്തിന് ശേഷം കുട്ടിയെ സുരക്ഷിതമായി നാട്ടിലെത്തിച്ചു.

കുടുംബനാഥൻ അടിയന്തര ചികിത്സയ്ക്കായി വീട്ടിലേക്ക് മടങ്ങിയതിനെത്തുടർന്ന് അമ്മയും കുഞ്ഞും മസ്‌കറ്റിൽ കുടുങ്ങുകയായിരുന്നു. സാമ്പത്തിക നഷ്ടവും അസുഖവും പിടിമുറുക്കിയതോടെയുമാണ് ചികിത്സക്കായി ഇയാൾക്ക് നാട്ടിലെക്ക് പോകേണ്ടി വന്നത്. കുട്ടി സന്ദർശക വിസയിലായതിനാൽ, വിസ കാലാവധി കഴിഞ്ഞതിന് ശേഷം ഓവർസ്റ്റേ പിഴ ബാധകമായിരുന്നു. ദുരിതത്തിലായ കുടുംബം സഹായത്തിനായി അസോസിയേഷനെ സമീപിച്ചതായാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *