Category: Breaking News

സൗദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഇന്ത്യൻ യുവാവ് മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ ജൂബൈലിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവാവ് മരിച്ചു. ജാർഖണ്ഡ് ബൊക്കാറോ സ്വദേശിയായ തഷ്മീം അക്തർ മുഹമ്മദ് ഒവൈസ് സർവാർ (24) ആണ് മരിച്ചത്. ജൂബൈൽ ഹൈവേയിൽ വെച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചായിരുന്നു അപകടം.അപകടം നടന്നയുടനെ റെഡ് ക്രസൻറ് സംഘം സ്ഥലത്തെത്തി തഷ്മീമിനെ ജൂബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം ജൂബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം ഡിസംബറിലാണ് തഷ്മീം അക്തർ പുതിയ സ്വപ്നങ്ങളുമായി തൊഴിൽ വിസയിൽ […]
Read more

യുഎഇ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി

അബുദാബി: പുതിയ കരാറുകളുടെ ഭാഗമായി യുഎഇ ഇന്ത്യയിൽ സംഭരിക്കുക മൂന്നുകോടി ബാരൽ പെട്രോളിയം. നിലവിലുള്ള വിവിധ സംഭരണികൾക്ക് പുറമെ ഗ്യാസ് ശേഖരവും വർധിപ്പിക്കും. കപ്പൽ നിർമ്മാണ മേഖലയിൽ കൊച്ചിൻ ഷിപ്പ് യാർഡുമായും കരാറുണ്ട്. യുഎഇ സന്ദർശനം കഴിഞ്ഞ് മടങ്ങിയ പ്രധാനമന്ത്രി യുഎഇ പ്രസിഡൻ്റിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. അബുദാബി നാഷണൽ ഓയിൽ കമ്പനി, അഡ്നോക്ക് ആണ് ഇന്ത്യയിലെ തന്ത്രപ്രധാന പെട്രോളിയം കരുതൽ ശേഖരം ഉയർത്താനുള്ള കരാർ ഇന്ത്യയുടെ പെട്രോളിയം റിസർവ്വ് ലിമിറ്റഡുമായി ധാരണയിലെത്തിരിക്കുന്നത്. നിലവിൽ ഇതിനോടകം തന്നെ ഇന്ത്യയിൽ […]
Read more

പട്രോളിംഗ് നടത്തിയ പൊലീസ് കണ്ടത് കടയ്ക്ക് മുമ്പിലെ ആൾക്കൂട്ടം; പിന്നാലെ നാലുപേർ അറസ്റ്റിൽ

കുവൈത്ത് : കുവൈത്തിലെ മിർഖാബിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളായ ‘തമ്പാക്ക്’ (ഗുഡ്ക/ഖൈനി) വിൽപന നടത്തിയിരുന്ന കടയിൽ കാപ്പിറ്റൽ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ നാല് ഏഷ്യൻ പ്രവാസികൾ പിടിയിലായി. ഇവരിൽ നിന്ന് 9,826 കുവൈത്ത് ദിനാറും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം ഒരു കടയ്ക്ക് മുന്നിൽ നിരവധി പ്രവാസി തൊഴിലാളികൾ തടിച്ചുകൂടിയത് ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് സംഘത്തെ കണ്ടതോടെ പലരും സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. തുടർന്ന് കടയുടമയെയും സഹായിയെയും മറ്റ് രണ്ട് […]
Read more

സർക്കാർ വരുംമുൻപേ സർക്കാരിനെതിരേ സമരം

തിരുവനന്തപുരം: പ്രതിഷേധിക്കാനായി ബസിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തപ്പോൾ കൈനഷ്ടം സംഭവിച്ചത് കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക്. പുതിയ സർക്കാർ അധികാരമേൽക്കുംമുൻപേ സൗജന്യയാത്രാസൗകര്യം ആവശ്യപ്പെട്ട് മഹിളാമോർച്ച നടത്തിയ സമരമാണു ജീവനക്കാർക്കു വിനയായത്. പ്രകടനപത്രികയിലെ വാഗ്ദാനം യു.ഡി.എഫ്. സർക്കാർ പാലിച്ചില്ലെന്ന്‌ ആരോപിച്ചാണ് മഹിളാമോർച്ച പ്രതിഷേധം സംഘടിപ്പിച്ചത്. സംസ്ഥാനതല ഉദ്ഘാടനം തമ്പാനൂർ ബസ് സ്റ്റാൻഡിൽ മഹിളാമോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് നിർവഹിച്ചു. തമ്പാനൂർ ബസ് സ്റ്റാൻഡിൽനിന്ന്‌ നവ്യ ഹരിദാസിന്റെ നേതൃത്വത്തിൽ മുദ്രാവാക്യം മുഴക്കിയെത്തിയ പ്രവർത്തകർ ആറ്റിങ്ങലിലേക്കുള്ള ബസിൽ കയറി. ടിക്കറ്റ് എടുക്കാതെ യാത്ര […]
Read more

മുഖ്യമന്ത്രി കരയരുത്

തിരുവനന്തപുരം: തന്റെ രാഷ്ട്രീയ ഗുരുവായ ജി. കാർത്തികേയന്റെ വസതിയിൽ ഇന്നലെ നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ എത്തിയിരുന്നു. നിയുക്ത മുഖ്യമന്ത്രിയായിട്ടല്ല, ആ വിരൽത്തുമ്പിൽ തൂങ്ങിനടന്ന ശിഷ്യന്റെ മട്ടിലായിരുന്നു വി.ഡി. സതീശൻ ആ പടിക്കെട്ടുകൾ കടന്നത്. ഓർമ്മകളിൽ ജി. കാർത്തികേയനും കണ്ണുകളിൽ ഇറാനും നിറഞ്ഞപ്പോൾ നിയന്ത്രണംവിട്ട് വി.ഡി. വിതുമ്പി. കണ്ണുപൊത്തി വിതുമ്പിയ അദ്ദേഹത്തെ ചേർത്തുപിടിച്ച് സുലേഖ ടീച്ചർ പറഞ്ഞു: ചീഫ് മിനിസ്റ്ററാണ്, ഇങ്ങനെ കരയരുത് -ആ വാക്കുകളും വിതുമ്പലിന്റെ വക്കിലായിരുന്നു. ചീഫ് മിനിസ്റ്റർക്ക് കരച്ചിലൊന്നും വരരുത് -അവർ ആവർത്തിച്ചു. […]
Read more

തിങ്കളാഴ്ച സത്യപ്രതിജ്ഞ

തിരുവനന്തപുരം: ഐക്യ ജനാധിപത്യ മുന്നണി സർക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിനായി സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. പതിനായിരത്തോളം പേർക്ക് ഇരിക്കാനാകുന്ന തരത്തിലാണ് പന്തലൊരുക്കുന്നത്. ഒരു ലക്ഷത്തോളം പേർ സത്യപ്രതിജ്ഞയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷ. പന്തലിന്റെ വശങ്ങളിൽ വീഡിയോ വാൾ ഒരുക്കുന്നതിനൊപ്പം തിങ്കളാഴ്ച രാവിലെ 10-ന് നടക്കുന്ന സത്യപ്രതിജ്ഞ കാണുന്നതിനായി നിശാഗന്ധി ഉൾപ്പെടെ നഗരത്തിന്റെ വിവിധയിടങ്ങളിൽ വലിയ സ്‌ക്രീനുകളും സ്ഥാപിക്കും. പൊതുജനങ്ങളുടെ പ്രവേശനം പാസ്‌മൂലം നിയന്ത്രിക്കും. സത്യപ്രതിജ്ഞാച്ചടങ്ങുകൾ പൂർത്തിയായശേഷം മന്ത്രിമാർ ലോക്ഭവനിൽ ഗവർണറുടെ സത്കാരത്തിനായിപ്പോകും. പിന്നീട് മന്ത്രിസഭാ യോഗം ചേർന്ന് നിയമസഭ ചേരുന്നതിനുള്ള […]
Read more

ലീഗിന് വഴങ്ങില്ല ?

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിൽ അഞ്ച് മന്ത്രിസ്ഥാനമെന്ന ആവശ്യം മുന്നോട്ട് വെച്ച മുസ്ലിം ലീ​ഗിന് മുന്നിൽ കോൺഗ്രസ് വഴങ്ങിയേക്കില്ല. നാല് മന്ത്രിസ്ഥാനം നൽകാമെന്നും അഞ്ചാം മന്ത്രിക്ക് പകരമായി ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം നൽകാമെന്ന നിർദ്ദേശമാണ് കോൺഗ്രസ് മുസ്ലിം ലീഗിന് മുന്നിൽ വെച്ചതെന്നാണ് വിവരം. നിലവിലെ സാഹചര്യത്തിൽ അഞ്ച് മന്ത്രിസ്ഥാനം എന്ന ആവശ്യം കോൺഗ്രസ് അംഗീകരിച്ചേക്കില്ലെന്നാണ് സൂചന. ഘടക കക്ഷികളിൽ നിന്നും വിട്ടുവീഴ്ച പ്രതീക്ഷിച്ചാണ് കോൺഗ്രസ് നീക്കം. മുസ്ലിം ലീഗ് കൈവശം വെച്ചിരിക്കുന്ന വിദ്യാഭ്യാസ വകുപ്പ് തിരിച്ചെടുക്കുന്നതിലും കോൺഗ്രസിൽ […]
Read more

ചെന്നിത്തലയുടെ കാര്യത്തിൽ സസ്പെൻസ്

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തിന് മേലുള്ള തർക്കം അവസാനിച്ചെങ്കിലും, കോൺഗ്രസിന് തലവേദനയായി മന്ത്രിസ്ഥാനത്തിന് മേലുള്ള തർക്കം. മുഖ്യമന്ത്രി കസേര ലഭിക്കാതെ പോയതോടെ ഇടഞ്ഞ്, പിന്നീട് അനുനയത്തിലേക്കെത്തിയ രമേശ് ചെന്നിത്തല പക്ഷം ആഭ്യന്തര വകുപ്പ് വേണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയാണ്. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും രമേശ് ചെന്നിത്തലയും ഇന്ന് വീണ്ടും സംസാരിക്കും. ഇന്നലെ ചെന്നിത്തലയെ സതീശൻ വീട്ടിലെത്തി കണ്ടിരുന്നു. മന്ത്രിസഭയിൽ അംഗമാകണമെന്ന് സതീശൻ ചെന്നിത്തലയോട് അഭ്യർത്ഥിച്ചു. ആഭ്യന്തര വകുപ്പ് തന്നെ വേണമെന്ന് ചെന്നിത്തല നിലപാടെടുക്കുകയും ചെയ്തു. നേരത്തെ ഉമ്മൻചാണ്ടി […]
Read more

കനത്ത സുരക്ഷക്കിടെ തടവുശിക്ഷ വിധിച്ച പ്രതി നാടുവിട്ടു

കുവൈത്ത് : ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം രാജ്യം വിട്ട പ്രതിയെ കുവൈത്തും സൗദി അറേബ്യയും സംയുക്തമായി നടത്തിയ നീക്കത്തിലൂടെ പിടികൂടി. ശിക്ഷാ കാലാവധിയുടെ ബാക്കി കാലയളവ് പൂർത്തിയാക്കുന്നതിനായി പ്രതിയെ കുവൈത്ത് അധികൃതർക്ക് കൈമാറി. ഇരു രാജ്യങ്ങളിലെയും സുരക്ഷാ ഏജൻസികൾ തമ്മിലുള്ള നിരന്തരമായ ആശയവിനിമയത്തിലൂടെയും വിവരങ്ങൾ കൈമാറിയതിലൂടെയുമാണ് ഒളിവിലായിരുന്ന പ്രതിയെ കണ്ടെത്താൻ സാധിച്ചത്. സൽമി അതിർത്തിയിൽ വെച്ചാണ് പ്രതിയെ സൗദി അധികൃതർ കുവൈത്തിന് കൈമാറിയത്. പ്രതിയെ പിടികൂടുന്നതിനും കൈമാറുന്നതിനും സൗദി ആഭ്യന്തര മന്ത്രി രാജകുമാരൻ അബ്ദുൽ അസീസ് […]
Read more

മന്ത്രിസ്ഥാനത്തിൽ നിലപാട് വ്യക്തമാക്കി ജോസഫ് ​ഗ്രൂപ്പ്

തിരുവനന്തപുരം: രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ്. ഇന്നലെ ചേര്‍ന്ന നിയമസഭ കക്ഷിയോഗത്തിലാണ് ഈ തീരുമാനം. ഇക്കാര്യം യുഡിഎഫിൽ ചര്‍ച്ച നടത്താന്‍ യോഗം പാര്‍ട്ടി ചെയര്‍മാന്‍ പിജെ ജോസഫിനെ ചുമതലപ്പെടുത്തി. ലീഗിന് 5 മന്ത്രിസ്ഥാനം നല്‍കുമ്പോള്‍ കേരള കോണ്‍ഗ്രസിന് 2 മന്ത്രിമാര്‍ വേണമെന്നാണ് ആവശ്യം. മോന്‍സ് ജോസഫിനെ കൂടാതെ രണ്ടാം മന്ത്രി സ്ഥാനത്തേക്ക് അപു ജോണ്‍ ജോസഫിനെ നിയോഗിക്കാനാണ് പാർട്ടിയിലെ ധാരണ. രണ്ടാം മന്ത്രി സ്ഥാനത്തിനു പകരം ചീഫ് വിപ്പ്, ഡപ്യൂട്ടി സ്ഫീക്കര്‍ പദവി […]
Read more

Recent News