Category: Breaking News

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ വീണ്ടും എബോള വ്യാപനം

ആഫ്രിക്ക: ആഫ്രിക്കയിലുടനീളം ആശങ്ക ഉയർത്തി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ വീണ്ടും എബോള പൊട്ടിപ്പുറപ്പെട്ടു. വൈറസ് ബാധയുമായി ബന്ധപ്പെട്ട് 65 മരണങ്ങൾ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ. ഇറ്റൂരി പ്രവിശ്യയിൽ ഏകദേശം 246 സംശയാസ്പദ എബോള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ആഫ്രിക്കൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കി. മൊംഗ്‌വാലു, റുവാംപറ മേഖലകളിലാണ് കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത്. പ്രവിശ്യാ തലസ്ഥാനമായ ബുനിയയിലും സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാധാരണ കാണുന്ന വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമായ വകഭേദമാവാം […]
Read more

ലക്നൗവിനോട് തോറ്റെങ്കിലും പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല

ലക്നൗ: ഐപിഎല്ലിലെ നിർണായക മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്‍റ്സിനോട് 7 വിക്കറ്റിന്‍റെ കനത്ത തോൽവി വഴങ്ങിയെങ്കിലും, ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകൾ തീര്‍ത്തും അവസാനിച്ചിട്ടില്ല. ലക്നൗവിനെതിരാ തോല്‍വിയോടെ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് വീണെങ്കിലും ചെന്നൈ പ്ലേ ഓഫിലെത്താന്‍ ഇനിയും സാധ്യതകള്‍ അവശേഷിക്കുന്നുണ്ട്. നിലവിൽ 12 മത്സരങ്ങളിൽ നിന്ന് 12 പോയിന്‍റുള്ള ചെന്നൈ പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്താണെങ്കിലും സാങ്കേതികമായി ചെന്നൈ ഇപ്പോഴും പ്ലേ ഓഫ് റേസസില്‍ സജീവമാണ്. ചെന്നൈക്ക് ഇനി അവശേഷിക്കുന്നത് രണ്ട് […]
Read more

രേഖകളില്ലാതെ ഹജ്ജിന് ശ്രമിച്ചാൽ കനത്ത പിഴ

ജിദ്ദ: ഹജ്ജ് പെർമിറ്റ് ഇല്ലാതെ ഹജ്ജ് കർമം ചെയ്യുകയോ അതിനായി ശ്രമിക്കുകയോ ചെയ്യുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ പ്രഖ്യാപിച്ച് സൗദി പബ്ലിക് സെക്യൂരിറ്റി. നിയമലംഘനം നടത്തുന്നവർക്ക് 20,000 സൗദി റിയാൽ പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി. എല്ലാത്തരം വിസിറ്റ് വിസകളിലെത്തി നിശ്ചിത ഭൂമിശാസ്ത്ര പരിധിക്കുള്ളിൽ തുടരുന്നവർക്കും മക്കയിലേക്കോ പുണ്യസ്ഥലങ്ങളിലേക്കോ പ്രവേശിക്കാൻ ശ്രമിക്കുന്നവർക്കും ഈ നിയമം ബാധകമായിരിക്കും. ദുൽഹജ്ജ് 14 വരെയാണ് ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ടാകുക. മക്ക നഗരം, അതിൻ്റെ ഔദ്യോഗികവും അല്ലാത്തതുമായ പ്രവേശന കവാടങ്ങൾ, സെൻട്രൽ ഏരിയ, മിന, […]
Read more

അബ്ദുൽ റഹീമിന്റെ മോചനത്തിനുള്ള നടപടികൾ അടുത്തയാഴ്ച ആരംഭിക്കും

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനുള്ള നടപടികൾ അടുത്തയാഴ്ച ആരംഭിക്കുമെന്ന് റിപ്പോർട്ട്. ജയിൽ, ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടികൾ പൂർത്തിയായാൽ രാജ്യം വിടാനുള്ള രേഖയായ എമർജൻസി സർട്ടിഫിക്കറ്റ് ഇന്ത്യൻ എംബസി തയ്യാറാക്കിയിട്ടുണ്ട്. മോചന സമയം ഈ മാസം ഇരുപതിന് പൂർത്തിയായാൽ എക്സിറ്റ് നടപടികളാകും പൂർത്തിയാക്കാനുണ്ടാവുക.സൗദി ബാലന്റെ കൊലപാതക കേസിൽ ദിയാധനം നൽകിയതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ വധശിക്ഷ സൗദി കോടതി റദ്ദാക്കിയിരുന്നു. എന്നാൽ ഗൂഢാലോചനയിൽ ഭാഗമായതിന് ഇരുപത് വർഷമായിരുന്നു
Read more

ഹാൻ്റ്ബുക്ക് പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം

ജിദ്ദ: ഹജ്ജ് തീർഥാടനം സുരക്ഷിതവും സുഗമവുമായി പൂർത്തിയാക്കുന്നതിന് സൗദി ആഭ്യന്തര മന്ത്രാലയം പ്രത്യേക മാർഗനിർദേശ ഹാന്റ്ബുക്ക് പുറത്തിറക്കി. മസ്ജിദുൽ ഹറാമിലെ തിരക്കേറിയ സമയങ്ങൾ, തീർഥാടകരെ കൊണ്ടുപോകുന്ന വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെല്ലാം ഇതിൽ വിശദീകരിക്കുന്നു. തീർഥാടകർക്ക് മസ്ജിദുൽ ഹറാമിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള വഴികൾ, ത്വാവാഫ്, സഅ്‌യ് എന്നിവയ്ക്കായി നിശ്ചയിച്ചിട്ടുള്ള പ്രത്യേക നടപ്പാതകൾ എന്നിവയെക്കുറിച്ച് ഡയറക്ടറിയിൽ വിവരിക്കുന്നുണ്ട്. തിരക്കേറിയ സമയങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്ന സമയക്രമങ്ങൾ കൃത്യമായി പാലിക്കണമെന്നും, ജംറകളിലെ കല്ലേറ് കർമ്മം ഉൾപ്പെടെയുള്ള എല്ലാ ഘട്ടങ്ങളിലും […]
Read more

യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഴുത്തറുത്ത് കൊലപ്പെടുത്തി

മുംബൈ: ഭാര്യയുമായി രഹസ്യബന്ധമുണ്ടെന്ന സംശയത്തെ യുവാവിനെ ഭർത്താവ് വീട്ടിലേക്ക് വിളിച്ചുവരുത്തി കഴുത്തറുത്ത് കൊലപ്പെടുത്തി. ഗോരേഗാവ് ആരേ കോളനിയിൽ അശോക് ഭൂസാരെ എന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത്. ബുധനാഴ്ചയായിരുന്നു സംഭവം. പ്രതിയായ ഭീംരാജ് ഓംപ്രകാശ് ശർമ്മയും ഭാര്യയും കൊല്ലപ്പെട്ട യുവാവും ഒന്നിച്ച് മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടയിൽ തന്റെ ഭാര്യയെ ഇനി കാണരുതെന്ന് ഭൂസാരെയ്ക്ക് ശർമ്മ മുന്നറിയിപ്പ് നൽകി. എന്നാൽ നിമിഷങ്ങൾക്കകം ഭാര്യയുടെ മുന്നിൽ വെച്ച് തന്നെ ഭൂസാരെയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് റിപ്പോർട്ട് ചെയ്യുന്നു. കൃത്യത്തിന് ശേഷം പ്രതിയായ ശർമ്മ സമീപത്തെ […]
Read more

തൃണമൂൽ ഒരിക്കലും തലകുനിക്കില്ല

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയോട് നേരിട്ട കനത്ത പരാജയത്തിനുപിന്നാലെ സംഘടനാ പുനർനിർമാണത്തിനൊരുങ്ങുകയാണ് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി. കനത്ത പരാജയം നേരിട്ടെങ്കിലും സംഘടന വീണ്ടും ‘ഉയിർത്തെണീക്കു’മെന്ന് മമത ബാനർജി പറഞ്ഞു. വെള്ളിയാഴ്ച കൽക്കട്ടയിലെ വസതിയിൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ഉൾപ്പെടെ പങ്കെടുത്ത പ്രവർത്തകയോഗത്തിലാണ് മമത ഇക്കാര്യം പറഞ്ഞത്. തൃണമൂൽ കോൺഗ്രസ് വിടാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെ ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്ന് മമത ബാനർജി പറഞ്ഞു. “മറ്റ് പാർട്ടികളിലേക്ക് പോകുന്നവർക്ക് പോകാം. ഞാൻ […]
Read more

എന്താണ് യുഡിഎഫ് കാട്ടിക്കൂട്ടുന്നത്

തിരുവനന്തപുരം : തീരുമാനങ്ങൾ എടുക്കാൻ എൽഡിഎഫിന് പ്രയാസമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ടീം യുഡിഎഫ് എന്തൊക്കെയാണ് കാട്ടിയത്. ആളുകൾക്ക് എല്ലാം മനസ്സിലാക്കാൻ കിട്ടിയ അവസരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത്. എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം തീരുമാനങ്ങൾ എടുക്കുന്നതിന് യാതൊരു പ്രയാസവുമില്ല. ടീം യുഡിഎഫ് ആണ് എന്ന് വീമ്പിളക്കിയവർ എന്തൊക്കെയാണ് കാട്ടിയത്. ഡൽഹിയിലേക്ക് ഒരു കൂട്ടം പോകുന്നു, അവിടെ നിന്ന് തിരിച്ച് വരുന്നു. ഓരോ പാർട്ടിയും മുന്നണിയും […]
Read more

ആർട്ട് ദുബായ് പ്രദർശനത്തിന് തുടക്കം

ദുബായ് : ആർട്ട് ദുബായിയുടെ 20-ാം പതിപ്പ് മദിനത്ത് ജുമൈറയിൽ തുടങ്ങി. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി ചെയർപേഴ്‌സൺ ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്. പ്രദർശനത്തിലെ ഗാലറികൾ, ആർട്ട് ഇൻസ്റ്റലേഷനുകൾ തുടങ്ങിയവ ശൈഖ ലത്തീഫ സന്ദർശിക്കുകയും കലാകാരന്മാരുമായും ഗാലറികളുടെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. 20-ഓളം രാജ്യങ്ങളിൽനിന്നുള്ള […]
Read more

മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ യാത്രാ സഹായം കൈമാറി

മനാമ: സാങ്കേതിക പ്രശ്‌നങ്ങൾ കൊണ്ടു സാമ്പത്തികമായി പ്രയാസപ്പെട്ട പൊന്നാനി സ്വദേശിക്കു നാട്ടിൽ പോകാൻ വിമാനറ്റടിക്കറ്റിന് ആവശ്യമായ സഹായം മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ചെമ്പൻ ജലാൽ, ട്രഷറർ ദിലീപിന് കൈമാറി. ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ സ്വാഗതം പറഞ്ഞു. മുഖ്യ രക്ഷാധികാരി നാസർ മഞ്ചേരി, മനോജ്, മുഹമ്മദ്, രഞ്ജിത്ത്, റഫീഖ്, മണി, കരീം മോൻ, സലാം, ഖൽഫാൻ തുടങ്ങിയവരും യോഗത്തിൽ സംസാരിച്ചു.
Read more

Recent News