ലക്നൗവിനോട് തോറ്റെങ്കിലും പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല

ലക്നൗ: ഐപിഎല്ലിലെ നിർണായക മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്‍റ്സിനോട് 7 വിക്കറ്റിന്‍റെ കനത്ത തോൽവി വഴങ്ങിയെങ്കിലും, ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകൾ തീര്‍ത്തും അവസാനിച്ചിട്ടില്ല. ലക്നൗവിനെതിരാ തോല്‍വിയോടെ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് വീണെങ്കിലും ചെന്നൈ പ്ലേ ഓഫിലെത്താന്‍ ഇനിയും സാധ്യതകള്‍ അവശേഷിക്കുന്നുണ്ട്. നിലവിൽ 12 മത്സരങ്ങളിൽ നിന്ന് 12 പോയിന്‍റുള്ള ചെന്നൈ പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്താണെങ്കിലും സാങ്കേതികമായി ചെന്നൈ ഇപ്പോഴും പ്ലേ ഓഫ് റേസസില്‍ സജീവമാണ്.

ചെന്നൈക്ക് ഇനി അവശേഷിക്കുന്നത് രണ്ട് ലീഗ് മത്സരങ്ങൾ മാത്രമാണ്. പ്ലേ ഓഫ് ഉറപ്പാക്കാൻ ഈ രണ്ട് മത്സരങ്ങളിലും വൻ മാർജിനിൽ വിജയിക്കുക എന്നതാണ് ചെന്നൈക്ക് പ്ലേ ഓഫിലെത്താനുള്ള മാര്‍ഗം. എന്നാല്‍ അതത്ര എളുപ്പമല്ല, കാരണം പോയിന്‍റ് പട്ടികയില്‍ രണ്ടാമതുള്ള ഗുജറാത്തും മൂന്നാമതുള്ള ഹൈദരാബാദുമാണ് ചെന്നൈയുടെ എതിരാളികള്‍ എന്നതുതന്നെ. ഇതില്‍ ഹൈദരാബാദിനെതിരായ മത്സരം ഹോം മത്സരമാണെങ്കില്‍ അവസാന ലീഗ് മത്സരം ഗുജറത്തിന്‍റെ ഹോം ഗ്രൗണ്ടിലാണെന്നതും വലിയ വെല്ലുവിളിയാണ്.

Leave a Reply

Your email address will not be published. Required fields are marked *