Category: Breaking News

നിങ്ങളിൽ നിന്ന് നീതി ലഭിക്കില്ല: ജഡ്ജിക്കു മുന്നിൽ വാദിച്ച് കെജ്രിവാൾ

ഡൽഹി: മദ്യനയ അഴിമതി കേസിലെ സി.ബി.ഐ അപ്പീലിൽ ഡൽഹി ഹൈക്കടതി ജഡ്ജി സ്വർണ്ണ കാന്ത ശർമ്മയുടെ ബെഞ്ചിൽ നിന്നും നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് മുൻ മുഖ്യന്ത്രി അരവിന്ദ് കെജ്രിവാൾ. കേസിൽനിന്നും ജഡ്ജി പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഇതേ ജഡ്ജിക്ക് മുന്നിൽ നേരിട്ട് ഹാജരായാണ് അദ്ദേഹം വാദിച്ചത്. ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മയുടെ ഉത്തരവുകളും കോടതിക്കു പുറത്തുള്ള ചില പെരുമാറ്റവും ആണ് സംശയത്തിനും ആശങ്കകൾക്കും ഇടയായതെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല കേസിൽ ഇ.ഡിക്കും സി.ബി.ഐ ക്കും അനുകൂലമായാണ് ജസ്റ്റിസ് ശർമ്മ […]
Read more

സംസ്ഥാനത്ത് വീടുകളിലെ പ്രസവം വർധിക്കുന്നു; കൂടുതൽ കേസുകൾ മലപ്പുറത്ത്

മലപ്പുറം: ആരോഗ്യ കേരളത്തിന് വലിയ തിരിച്ചടിയായി സംസ്ഥാനത്തെ വീടുകളിലെ പ്രസവങ്ങളുടെ കണക്കുകൾ. വീടുകളിലെ പ്രസവങ്ങൾ ക്രമാതീതമായി ഉയരുന്നതായി വിവരാവകാശ രേഖകൾ ചൂണ്ടിക്കാണിച്ചു. 2025 ജനുവരി മുതൽ 2026 ജനുവരി വരെയുള്ള ഒരു വർഷത്തെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 202 വീടുകളിലെ പ്രസവങ്ങളാണ് റിപ്പോർട്ട് ചെയ്തത്.വിവരാവകാശ രേഖകൾ പ്രകാരം മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വീടുകളിലെ പ്രസവങ്ങൾ നടന്നത്. ഒരു വർഷത്തിനിടെ 50 കേസുകളാണ് മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2026 ജനുവരിയിൽ […]
Read more

ഇവിഎം-തപാൽ വോട്ടുകൾ പ്രകാരം കേരളത്തിൽ 79.63% പോളിംഗ്

തിരുവനന്തപുരം: ഇ വി എം, തപാൽ, ഹോം വോട്ടുകൾ ചേർത്ത് കേരളത്തിൽ 79.63 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു കേൽക്കർ. പ്രിസൈഡിങ്ങ് ഓഫീസർ രേഖപ്പെടുത്തിയ കണക്കാണിത്. എന്നാൽ സർവീസ് വോട്ടുകൾ ഇതിൽ ഉൾപ്പെട്ടിട്ടില്ല. അന്തിമ കണക്ക് മാറുമെന്നും രത്തൻ യു കേൽക്കർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കണക്ക് പാർട്ടികൾക്ക് നൽകി. അന്തിമ കണക്ക് വന്നതിന് ശേഷം ഇൻഡക്സ് കാർഡ് ഇറക്കും. അതേസമയം തപാൽ വോട്ട് ഇന്നലെ വരെ മുതിർന്ന പൗരൻമാർ 96.3 […]
Read more

ഹജ്ജ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

മക്ക: ഈ വർഷത്തെ ഹജ്ജ് സീസണിന് മുന്നോടിയായി തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സുഗമമായ ഹജ്ജ് കർമങ്ങൾക്കും വേണ്ടി ആഭ്യന്തര മന്ത്രാലയം പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. 2026 ഏപ്രിൽ 13 മുതൽ മക്കയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾ ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള ഔദ്യോഗിക അനുമതി പത്രം കരുത്തണമെന്ന് അധികൃതർ അറിയിച്ചു. അനുമതി പത്രം ഇല്ലാത്തവരെ മക്കയിലേക്ക് പ്രവേശിപ്പിക്കില്ലന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മക്കയിൽ നിന്ന് അനുവദിച്ച ഇഖാമയുള്ളവർ, ഹജ്ജ് പെർമിറ്റ് ഉള്ളവർ, വിശുദ്ധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനായി ‘അബ്ഷിർ’ […]
Read more

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് പരസ്യ ഭീഷണിയുമായി കെഎസ്‍യു നേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് പരസ്യ ഭീഷണിയുമായി കെഎസ്‍യു നേതാവ്. തല അടിച്ചു പൊട്ടിച്ചതിന് കണക്കുതീർക്കുമെന്ന് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്‍റ് അരുൺ രാജേന്ദ്രൻ സാമൂഹിക മാധ്യമത്തിൽ ഭീഷണി മുഴക്കി. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപിന്‍റെ ചിത്രം പങ്കുവച്ചാണ് ഭീഷണി. കോണ്‍ഗ്രസ് സൈബർ ഗ്രൂപ്പുകളിലും സുരക്ഷാ ഉദ്യോഗസ്ഥന്‍റെ ചിത്രം പങ്കുവച്ച് ആഹ്വാനങ്ങളുണ്ട്. ആലപ്പുഴയിലെ നവകേരള യാത്രക്കിടെ കെഎസ്‍യു നേതാക്കളെ മർദിച്ചത് ചൂണ്ടിക്കാട്ടിയാണ് ഭീഷണി. “സാറേ സുഖമാണല്ലോ ല്ലേ! സുഖിക്കാൻ പോവുന്നതേ ഒള്ളൂ! 22 ദിവസം കൂടെ കഴിഞ്ഞോട്ടെ! […]
Read more

ട്രംപിന്‍റെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാന്‍റെ തിരിച്ചടി

ടെഹ്റാൻ: ഇസ്ലാമാബാദിലെ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വഴി കപ്പലുകൾ പ്രവേശിക്കുന്നത് തടയുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കെതിരെ ശക്തമായ മറുപടിയുമായി ഇറാൻ. ഹോർമുസിൽ നിയന്ത്രണമേർപ്പെടുത്തിയാൽ ചെങ്കടലിലെ ബാബ് അൽ മന്ദബ് ലക്ഷ്യമിട്ട് തിരിച്ചടി നൽകുമെന്നാണ് ഇറാൻ മാധ്യമങ്ങൾ നൽകുന്ന സൂചന. ബാബ് അൽ മന്ദബ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാൻ നേരത്തെയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മേഖലയിലെ കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്ന ഈ നിലപാട് രാജ്യാന്തര തലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ചെങ്കടലിൽ ഹൂതി വിമതരും […]
Read more

രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു

കൊല്ലം: രോഗിയെ ആശുപത്രിയിൽ കൊണ്ടുപോയ വഴി ആംബുലൻസ് ടോറസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്ക് പരിക്കേറ്റു. ശാസ്താംകോട്ട പോരുവഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ആംബുലൻസ് ഡ്രൈവർ റഹീമിനാണ് പരിക്കേറ്റത്. എബനേസർ സ്കൂൾ ഭാഗത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട രോഗിയുമായി ശാസ്താംകോട്ട താലൂക്കാശുപത്രിയിലേക്ക് വരികയായിരുന്നു ആംബുലൻസ്. പാലത്തുംകടവ് റോഡിൽ നിന്നും ഇടയ്ക്കാട് ജംഗ്ഷനിലേക്ക് പ്രവേശിക്കുമ്പോഴാണ് ടോറസ് ലോറിയിലിടിച്ചത്. ചക്കുവള്ളിയിൽ നിന്നും കല്ലുകുഴി ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. ലോറിയുടെ വശത്തേക്ക് ആംബുലൻസ് ഇടിച്ചു കയറിയായിരുന്നു അപകടം. […]
Read more

ശ്രീനന്ദയുടെ മരണം: ദുരൂഹത നീക്കണമെന്ന് മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: കർണാടകയിലെ ചിക്കമഗളൂരിൽ വെച്ച് മരണമടഞ്ഞ പതിനഞ്ചുകാരി ശ്രീനന്ദയുടെ വീട്ടിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് സന്ദർശനം നടത്തി. പാലക്കാട് കടമ്പഴിപ്പുറത്തെ വീട്ടിലെത്തിയ മന്ത്രി പെൺകുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും നേരിൽ കണ്ട് ആശ്വാസവാക്കുകൾ പങ്കുവെച്ചു. സിപിഎം ശ്രീകൃഷ്ണപുരം ഏരിയ സെക്രട്ടറി കെ. ജയദേവനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഒരു നാടിന്റെയാകെ അഭിമാനവും കുടുംബത്തിന്റെ വലിയ പ്രതീക്ഷയുമായിരുന്നു ശ്രീനന്ദയെന്നും അവളുടെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും മന്ത്രി പറഞ്ഞു. കടമ്പഴിപ്പുറം ഹൈസ്‌കൂളിലെ മിQകച്ച വിദ്യാർഥിനിയായിരുന്ന ശ്രീനന്ദ പഠനത്തിന് പുറമെ കലാ-കായിക […]
Read more

സ്വർണ്ണ കൊള്ള കേസിൽ ശങ്കരദാസിന് ജാമ്യം

കൊല്ലം; ശബരിമല സ്വർണ്ണ കൊള്ള കേസിൽ ശങ്കരദാസിന് ജാമ്യം. രണ്ട് കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചു. എസ് ഐ ടി ഇതുവരെ കുറ്റപത്രം സമർപ്പിക്കാതെ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. കേസിലെ എല്ലാ പ്രതികൾക്കും ജാമ്യം കിട്ടി പുറത്തു വിട്ടു. 22026 ജനുവരിയിലാണ് എസ്ഐടി സംഘം ശങ്കരദാസിനെ അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പ കേസിലും ശങ്കരദാസ് പ്രതിയാണ്. ആരോഗ്യാവസ്ഥ ചൂണ്ടി കാണിച്ച് നേരത്തെ നടത്തിയ ജാമ്യ നീക്കം കോടതി തള്ളിയിരുന്നു. തുടർന്നാണ് റിമാൻഡ് കാലാവധി 90 […]
Read more

വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ

തൃശ്ശൂർ: ദേശമംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ സ്വന്തം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തച്ചോത്ത് വീട്ടിൽ സഫിയ (72) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തനിച്ച് താമസിക്കുന്നതിനാൽ രാത്രികാലങ്ങളിൽ ഭയം മൂലം മറ്റു വീടുകളിൽ പോയി ഉറങ്ങുന്നതായിരുന്നു സഫിയയുടെ പതിവ്. എന്നാൽ കഴിഞ്ഞ ദിവസം രാത്രി അവർ പതിവുപോലെ എത്താതിരുന്നതിനെ തുടർന്ന് നാട്ടുകാർ അന്വേഷിച്ച് ചെന്നപ്പോഴാണ് സഫിയയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത് ഇത് ആസൂത്രിതമായ കൊലപാതകമാണെന്ന സംശയത്തിന് ബലമേകുന്നു. […]
Read more

Recent News