Category: Breaking News

വെറും രണ്ട് ഇന്നിംഗ്‌സ് കൊണ്ട് സഞ്ജുവിനെ അളക്കരുത്

ചെന്നൈ: ഐപിഎല്ലിൽ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റിംഗിൽ നിരാശപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസണെ പിന്തുണച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ് മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ്. വലിയ പ്രതീക്ഷകളോടെ രാജസ്ഥാൻ റോയൽസിൽ നിന്നും ചെന്നൈയിലെത്തിയ സഞ്ജുവിന്‍റെ ഫോമിനെക്കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്ക് കടുത്ത ഭാഷയിലാണ് ഫ്ലെമിംഗ് മറുപടി നൽകിയത്. ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിലെ ‘പ്ലെയർ ഓഫ് ദി ടൂർണമെന്‍റ്’ എന്ന ഖ്യാതിയുമായാണ് സഞ്ജു ചെന്നൈയിലെത്തിയത്. എന്നാൽ ആദ്യ രണ്ട് മത്സരങ്ങളിൽ യഥാക്രമം 6, 7 റൺസ് […]
Read more

സൈജു കുറുപ്പിന്റെ 150-ാം ചിത്രം; റീലിസ് ഏപ്രിൽ 10ന്

കൊച്ചി: ‘ഭരതനാട്യം 2: മോഹിനിയാട്ടം’ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ഇലക്ട്രോണിക്ക് കിളി സംഗീത സംവിധാനം നിർവഹിച്ച് ആലപിച്ച ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് മുത്തു. തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെയും ബാനറിൽ ഒരുങ്ങുന്ന മോഹിനിയാട്ടം ഏപ്രിൽ 10ന് തീയറ്ററുകളിൽ എത്തും. കൃഷ്ണദാസ് മുരളിയാണ് മോഹിനിയാട്ടം സംവിധാനം ചെയ്യുന്നത്. ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവർ ചേർന്നാണ് നിർമ്മാണം. സൈജു കുറുപ്പിന്റെ പ്രൊഡക്ഷൻ കമ്പനി കൂടിയാകുമ്പോൾ ചിത്രം അണിയറയിൽ വലുതായി എന്തോ […]
Read more

സഭ നേരിടുന്ന വെല്ലുവിളികൾ ജനങ്ങളെ അറിയിക്കും; സിഎസ്ഐ ബിഷപ്പ്

തിരുവനന്തപുരം: സഭ നേരിടുന്ന വെല്ലുവിളികൾ ജനങ്ങളെ അറിയിക്കുമെന്നും വിശ്വാസികൾ വിവേകത്തോടെ വോട്ട് ചെയ്യുമെന്നും ബിഷപ്പ് റവ. ഡോ. പ്രിൻസ്റ്റൻ ബെൻ. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്ക് വോട്ടിടണമെന്ന് നിർദ്ദേശം നൽകിയിട്ടില്ലെന്നും സഭയിലെ മുഴുവൻ ആളുകളും വോട്ടിടാൻ വരുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ സഭാ നിലപാട് ചോദിക്കുന്നു. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്ക് വോട്ടിടണമെന്ന് നിർദ്ദേശം നൽകിയിട്ടില്ല. സഭ നേരിടുന്ന വെല്ലുവിളികൾ ജനങ്ങളെ അറിയിക്കും. സഭയിലെ മുഴുവൻ ആളുകളും വോട്ടിടാൻ വരും. സഭക്ക് മുന്നിലെ […]
Read more

സ്ഥാനാർഥി എന്ന നിലയിൽ പരിമിതി ഉണ്ടായിട്ടുണ്ട്; മുഖ്യമന്ത്രി

കണ്ണൂർ: വികസന കുതിപ്പിലേക്ക് എത്താവുന്ന നിലയിലേക്ക് കേരളം മാറിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു വികസനത്തോടൊപ്പം നീങ്ങാൻ ഓരോ നാടിനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥി എന്ന നിലയിൽ പരിമിതി ഉണ്ടായിട്ടുണ്ട്. പരമാവധി വോട്ടർമാരോട് സംവദിക്കാൻ കഴിഞ്ഞിട്ടില്ല. മറ്റുള്ള മണ്ഡലങ്ങളിൽ കൂടി പോകേണ്ടിയിരുന്നു. അത് മനസിലാക്കിയവരാണ് നിങ്ങൾ. അത് പരിമിതിയായി കാണാതെ ആ ഉത്തരവാദിത്തം നിങ്ങൾ ഏറ്റെടുത്തു. വമ്പിച്ച നിലയിൽ നുണ പ്രചാരണങ്ങൾ നടക്കുന്ന കാലമാണിത്. യഥാർത്ഥ വസ്തുതകൾ ആളുകളിലേക്ക് എത്തിക്കാൻ ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. […]
Read more

സംവിധായകൻ രഞ്ജിത്തിന് തിരിച്ചടി

കൊച്ചി: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച വരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. എറണാകുളം സിജെഎം കോടതിയാണ് രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. രഞ്ജിത്ത് നടത്തിയത് ഗുരുതര കുറ്റകൃത്യമെന്നായിരുന്നു പ്രോസിക്യൂട്ടറിൻ്റെ വാദം. രഞ്ജിത്തിൻ്റെ ആരോഗ്യ സ്ഥിതി പരിഗണിക്കണമെന്ന് അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. നട്ടെല്ലിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കരൾ മാറ്റിവെക്കലിന് വിധേയനായ ആളാണെന്നുമായിരുന്നു രഞ്ജിത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. രഞ്ജിത്തിനു വേണ്ടി മുതിർന്ന അഭിഭാഷകൻ അഡ്വ. എസ് രാജീവ് ആണ് ഹാജരായത്. വിവാദത്തെ തുടർന്ന് […]
Read more

പ്രശസ്ത നോവലിസ്റ്റ് ഡോ. ടി.ആർ ശങ്കുണ്ണി അന്തരിച്ചു

തൃശ്ശൂർ: പ്രശസ്ത നോവലിസ്റ്റും ബാലസാഹിത്യകാരനും ശാസ്ത്രസാഹിത്യകാരനുമായ ഡോ. ടി.ആർ ശങ്കുണ്ണി (91) അന്തരിച്ചു. കേരള കാർഷിക സർവ്വകലാശാല അക്കാദമിക് വിഭാഗം മുൻ സീനിയർ ഡെപ്യൂട്ടി രജിസ്ട്രാറുമായിരുന്നു. 1983 മുതൽ അഞ്ചു വർഷം കേന്ദ്ര സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗവുമായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശാസ്ത്രഗോപുരത്തിന്റെ രാജശില്പികൾ എന്ന വളരെ ശ്രദ്ധേയമായ ഗ്രന്ഥമടക്കം ആറ് സയൻസ് ഗ്രന്ഥങ്ങൾ രചിച്ചു. മാത്രമല്ല സംസ്ഥാന ബാലസാഹിത്യ പുരസ്കാരം നേടിയ ഹിതോപദേശ കഥകൾ ,കേരള സാഹിത്യ അക്കാദമി അവാർഡും നാഷണൽ അവാർഡും […]
Read more

അസമിൽ അധികാരം ലഭിച്ചാൽ ഏക സിവിൽകോഡ് നടപ്പിലാക്കും ; അമിത് ഷാ

ഗുവാഹത്തി: വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അസമിൽ അധികാരത്തിൽ വരാൻ സാധിച്ചാൽ ഏക സിവിൽകോഡ് (യുസിസി ) നടപ്പിലാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. സിവിൽകോഡ് നടപ്പിലാക്കുന്നപക്ഷം നാല് വിവാഹം കഴിക്കാൻ സാധിക്കില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. അസമിലെ ചായ്‌ഗാവിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രെസ്സിനുനേരെ അദ്ദേഹം കടുത്ത വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തു. പ്രകൃതിയാൽ അനുഗ്രഹീതമാണ് അസം , എന്നാൽ അസാമിനെ നുഴഞ്ഞുകയറ്റക്കാർക്ക് കോൺഗ്രസ് കൈമാറിയെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. നുഴഞ്ഞു കയറ്റക്കാർ അസമിലെ പാവപ്പെട്ടവരുടെ ഭൂമി തട്ടിയെടുത്തെന്നും അമിത് ഷാ […]
Read more

തമിഴ്‌നാട് ബിജെപി സ്ഥാനാർഥി പട്ടിക പുറത്ത്, കെ അണ്ണാമലൈയ്ക്ക് സീറ്റില്ല

ചെന്നെെ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഭാരതീയ ജനതാ പാർട്ടിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി. 27 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പാർട്ടി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി എൽ മുരുകൻ അവിനാശിയിൽ മത്സരിയ്ക്കും. മുൻ ഗവർണർ തമിഴിസൈ സൌന്ദർരാജൻ ചെന്നൈ മൈലാപ്പൂരിൽ. സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ സാത്തൂരിൽ മത്സരിയ്ക്കും. കോയമ്പത്തൂർ നോർത്തിൽ വാനതി ശ്രീനിവാസൻ മത്സരിക്കും. മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലയെ പരിഗണിച്ചില്ല. പ്രധാനപ്പെട്ട 27 മണ്ഡലങ്ങളിലേക്കുള്ള കരുത്തുറ്റ സ്ഥാനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. പരിചയസമ്പന്നരായ നേതാക്കളും പുതുമുഖങ്ങളും […]
Read more

ആർജെഡി മുൻ സംസ്ഥാന സെക്രട്ടറി കിഷൻചന്ദ് മുസ്ലിം ലീഗിൽ ചേർന്നു

മലപ്പുറം: ആർജെഡി മുൻ സംസ്ഥാന സെക്രട്ടറിയും കോഴിക്കോട് മുൻ ഡെപ്യൂട്ടി മേയറുമായിരുന്ന പൊറ്റങ്ങാടി കിഷൻചന്ദ് മുസ്ലിം ലീഗിൽ ചേർന്നു. വെള്ളിയാഴ്ച പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളിൽ നിന്നുമാണ് അദ്ദേഹം മുസ്ലിം ലീഗ് അംഗത്വം സ്വീകരിച്ചത്. ഇക്കഴിഞ്ഞ മാർച്ചിൽ കിരൺചന്ദിനെ ആർജെഡിയിൽ നിന്നും പുറത്താക്കിയിരുന്നു. വിഭാഗീയ പ്രവർത്തനത്തിന്റെ ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി. സിപിഐഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കിഷൻചന്ദ് അടക്കം ചില നേതാക്കൾ രംഗത്തെത്തിയിരുന്നു. കാലുവാരി എന്ന ആരോപണമായിരുന്നു ഇവർ സിപിഐഎമ്മിനെതിരെ ഉന്നയിച്ചിരുന്നത്. തുടർന്ന് […]
Read more

സുരക്ഷാ മുൻനിർത്തി ദുബായിലെ ആരാധനാലയങ്ങൾ താൽക്കാലികമായി അടച്ചിട്ടു

ദുബായ്: ദുബായിൽ പൊതുജനങ്ങളുടെ സുരക്ഷാ മുൻനിർത്തി ആരാധനാലയങ്ങൾ താൽക്കാലികമായി അടച്ചു. പ്രമുഖ ക്രൈസ്തവ ദേവാലയങ്ങളും ഹൈന്ദവ ക്ഷേത്രങ്ങളും ഗുരുദ്വാരകളും താൽക്കാലികമായി അടച്ചു പൂട്ടാൻ അധികൃതർ നിർദ്ദേശം നൽകി. ഏപ്രിൽ 3 വെള്ളിയാഴ്ച മുതൽ അടുത്തൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ബർ ദുബായിലെ ശ്രീ കൃഷ്ണ ക്ഷേത്രം, ജെബൽ അലിയിലെ ഹിന്ദു ക്ഷേത്രം എന്നിവ വെള്ളിയാഴ്ച മുതൽ അടച്ചിടുമെന്ന് മാനേജ്‌മെന്റുകൾ അറിയിച്ചു. ഭക്തരുടെ സുരക്ഷാ കണക്കിലെടുത്താണ് ഈ തീരുമാനമെന്നും ഇതിനോട് സഹകരിക്കണമെന്നും ക്ഷേത്ര അധികൃതർ വ്യക്തമാക്കി.കൂടാതെ ഗുരു […]
Read more

Recent News