Category: Breaking News

ഐ.ഐ.ടി.യുടെ വെബ്സൈറ്റ് ഹാക്കുചെയ്ത് വിദ്യാർഥി; പ്രവേശനത്തിന് പരിഗണിച്ച് ഡയറക്ടർ

മദ്രാസ് : അവസരം നിഷേധിച്ചാൽ എങ്ങനെ കഴിവുതെളിയിക്കും? വെബ്സൈറ്റ് മൊത്തത്തിൽ ഹാക്കുചെയ്യുകയാണ് വഴിയെന്ന് വിചാരിച്ചുകാണും. സൈബർ സുരക്ഷാ ബിരുദകോഴ്സിന് കാൺപുർ ഐ.ഐ.ടി.യിൽ അപേക്ഷിച്ച വിദ്യാർഥിയാണ് തന്റെ അപേക്ഷ നിരസിച്ചതോടെ കാൺപുർ, മദ്രാസ് ഐ.ഐ.ടി.കളുടെ വെബ്സൈറ്റ് ഹാക്കുചെയ്ത് പ്രതികാരം ചെയ്തത്. വിദ്യാർഥിയുടെ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടില്ല. വലിയ കുറ്റകൃത്യമാണെങ്കിലും നിയമനടപടി വേണ്ടെന്ന് ഐ.ഐ.ടി.യും തീരുമാനിച്ചു. അതോടെ, വിദ്യാർഥിയുടെ സാങ്കേതിക കഴിവുകൾ വിലയിരുത്തി അടുത്ത അധ്യയനവർഷം പ്രവേശനത്തിന് പരിഗണിക്കാമെന്ന് ഡയറക്ടർ മനീന്ദ്ര അഗർവാൾ പറഞ്ഞു. സാമൂഹികമാധ്യമത്തിൽ വിദ്യാർഥിതന്നെ വെളിപ്പെടുത്തിയതോടെയാണ് ഹാക്കുചെയ്ത […]
Read more

കേരളത്തിൻ്റെ ഉള്ള് പൊള്ളിച്ച വയനാട് ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്

വയനാട്: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായിട്ട് ഇന്ന് രണ്ട് വർഷം. 298 പേരാണ് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. കാണാതായ 32 പേരെ കൂടി പിന്നീട് മരിച്ചതായി സർക്കാർ പ്രഖ്യാപിക്കുകയായിരുന്നു. ബാക്കി വന്ന മനുഷ്യരുടെ ഉള്ളിലെ മുറിവുകൾ ഇന്നും ഉണങ്ങിയിട്ടില്ല. ദുരന്തത്തിന് രണ്ടാണ്ട് പിന്നിടുമ്പോൾ ജീവൻ നഷ്ടമായവരുടെ ഓർമ പുതുക്കി പുത്തുമലയിലെ ഹൃദയഭൂമിയിൽ ഇന്ന് സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും നടക്കും. മണ്ണും മലവെള്ളവും പാറക്കെട്ടുകളും മൂന്ന് ഗ്രാമങ്ങളെ മുഴുവൻ വിഴുങ്ങിയ ആ കറുത്ത രാത്രിക്ക് ഇന്ന് […]
Read more

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. കോഴിക്കോട് പുതുപ്പാടി പഞ്ചായത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഞായറാഴ്ച വരെ കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേ‍ർപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് അതിശക്തമായ […]
Read more

വേദനക്കിടയിലും ഡാൻസ് കളിച്ച് രേണു

കൊല്ലം: സോഷ്യൽ മീഡിയ താരമായ രേണു സുധിയുടെ പുതിയ ഡാൻസ് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അർബുദത്തിന് ചികിത്സയിലിരിക്കെയാണ് രേണു മനോഹരമായ ഡാൻസ് വിഡിയോയിലൂടെ വീണ്ടും ആരാധകരുടെ കയ്യടി നേടുന്നത്. ചികിത്സയുടെ ഭാഗമായി പിക് ലൈൻ ഇട്ട കയ്യുമായാണ് രേണു ഡാൻസ് ചെയ്യുന്നത്. കയ്യിൽ നീണ്ട ബാൻഡേജുമായി ഡാൻസ് ചെയ്യുന്ന രേണു സുധിയെ വിഡിയോയിൽ കാണാം. ‘ആകാശ ഗംഗ’ എന്ന ചിത്രത്തിലെ വൈകാശി തിങ്കളിറങ്ങും’ എന്ന ഗാനത്തിനാണ് താരത്തിന്റെ മനോഹരമായ ഡാൻസ്. വേദനകൾക്കിടയിൽ നിന്നാണ് ഈ ഡാൻസ് വിഡിയോ […]
Read more

ഒ. പനീർശെൽവം DMK വിട്ടു

ചെന്നൈ: മൂന്നുതവണ തമിഴ്‌നാട് മുഖ്യമന്ത്രിസ്ഥാനത്തെത്തിയ ഒ. പനീർശെൽവം ഡിഎംകെ വിട്ട് തമിഴക വെട്രി കഴകത്തിൽ ചേരാനൊരുങ്ങുന്നു. ഡിഎംകെ ടിക്കറ്റിൽ ലഭിച്ച എംഎൽഎസ്ഥാനം രാജിവെച്ചശേഷമായിരിക്കും പാർട്ടി പ്രവേശം. അണ്ണാ ഡി.എം.കെ.യിലായിരിക്കേ മുൻ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തനായിരുന്ന ഒ.പി.എസ്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ഡി.എം.കെ.യിൽ ചേർന്നത്. പിന്നീട് നിയമസഭയിലെത്തുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ ഡി.എം.കെ. തോൽക്കുകയും പാർട്ടിയിൽ ഉദ്ദേശിച്ച പദവികളൊന്നും ലഭിക്കാതിരിക്കുകയും ചെയ്തതോടെ അദ്ദേഹം നിരാശനായിരുന്നു. ടി.വി.കെ.യിൽ ചേരുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച ഒ.പി.എസ്. താൻ ഡി.എം.കെയിൽ ഉറച്ചുനിൽക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, ടി.വി.കെ. […]
Read more

ഖാർഗെക്ക് കത്തയച്ച് പിണറായി

ന്യൂഡൽഹി :നീറ്റ് പരീക്ഷാ ക്രമക്കേടിന് എതിരെ പ്രതിഷേധിച്ചവർക്ക് എതിരെ കേരളത്തിലെ യുഡിഎഫ് സർക്കാർ കേസെടുത്ത വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.സമരക്കാർക്കെതിരെ കേസെടുത്ത സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിൽ ബിജെപി ഭരിക്കുന്ന 7 സംസ്ഥാനങ്ങൾക്കൊപ്പം പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് ഭരിക്കുന്ന കേരളവും ഉൾപ്പെട്ടത് സർക്കാരിനെതിരെ വലിയ വിമർശനം ഉയർത്തിയിരിക്കുകയാണ്. കേസുകൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കഴിഞ്ഞ ദിവസം പിണറായി കത്ത് നൽകിയിരുന്നു. ഇതിൽ മുഖ്യമന്ത്രി വിഡി […]
Read more

BJPയുടെ ആവശ്യം അംഗീകരിച്ചു

ന്യൂഡൽഹി : രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശങ്ങൾ ലോക്‌സഭ രേഖകളിൽ നിന്ന് നീക്കി സ്പീക്കർ. ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെയടക്കമുള്ള പരാമർശങ്ങളും ഇഡിയറ്റ് പരാമർശവുമാണ് നീക്കിയത്. ജന്തർ മന്തർ പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്കെതിരെയുള്ള ദില്ലി പൊലീസ് നടപടിയിൽ രാഹുൽ അമിത് ഷാക്കെതിരെ ലോക്സഭയിൽ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. വിദ്യാർഥികൾക്ക് നേരെ വെടിവെക്കാൻ അമിത് ഷാ നിർദേശം നൽകിയെന്നും അല്ലെങ്കിൽ വെടിവെപ്പ് നടന്നത് അദ്ദേഹം അറിഞ്ഞില്ലെന്നും രാഹുൽ പറഞ്ഞിരുന്നു. രാഹുലിൻറെ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന് ഭരണകക്ഷി എംപിമാർ ആവശ്യപ്പെട്ടിരുന്നു. അമിത്ഷാ […]
Read more

അമിത് ഷാ രാജിവെക്കണം

ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെൻ്റിൽ വെച്ച് അമിത്ഷാ പൊലീസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിക്കുന്നതും ജിതേന്ദ്ര സിംഗിന് അമിത്ഷായുടെ കോൾ തുരുതുരെ വരുന്നതും താൻ കണ്ടുവെന്ന് രാഹുൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പെല്ലറ്റ് പ്രയോഗത്തിൽ പരിക്കേറ്റവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വാർത്ത സമ്മേളനം. അമിത്ഷാക്കെതിരെ പാർലമെൻ്റിൽ ഉയർത്തിയ ആരോപണങ്ങൾക്ക് പിന്നാലെ മാപ്പ് പറഞ്ഞാൽ പാർലമെൻ്റിൽ സംസാരിക്കാൻ അനുവദിക്കാമെന്ന് പറഞ്ഞുവെന്നും എന്നാൽ മാപ്പ് പറയാൻ […]
Read more

ഹൃദയാഘാതം; സൗദി അറേബ്യയിൽ രണ്ട് മലയാളികൾ മരിച്ചു

റിയാദ്: സൗദി തെക്കൻ പ്രവിശ്യയിലെ അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി. മലപ്പുറം കോടൂർ പഞ്ചായത്തിലെ പുലിയാട്ടുകുളം സ്വദേശി കോമൂ പൂവക്കാട്ട്, കൊല്ലം കരുനാഗപ്പള്ളി കട്ടിൽക്കടവ് സ്വദേശി നസീർ കരീം കുട്ടി (50) എന്നിവരാണ് മരിച്ചത്. കോമൂ പൂവക്കാട്ടിന്‍റെ മൃതദേഹം നിലവിൽ അബഹയിലെ അസീർ സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം അബഹയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മൃതദേഹം ഏറ്റുവാങ്ങുന്നതിനും ഖബറടക്ക നടപടികൾ പൂർത്തിയാക്കുന്നതിനും മരണ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള അനുബന്ധ […]
Read more

സ്കൂട്ടറിന് പിന്നിൽ കെഎസ്ആര്‍ടിസി പ്രിയദർശിനി ബസ് ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിന് പിന്നിൽ കെഎസ്ആര്‍ടിസി പ്രിയദർശിനി ബസ് ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രികരായ അടിവാരം സ്വദേശി ഉമ്മുസൽവ, സാജിത എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉമ്മുസൽവയുടെ പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സക്ക് ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സുൽത്താൻ ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി പ്രിയദർശനി ബസ്സാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ചെന്നാണ് പ്രാഥമിക വിവരം.
Read more

Recent News