ന്യൂഡൽഹി :നീറ്റ് പരീക്ഷാ ക്രമക്കേടിന് എതിരെ പ്രതിഷേധിച്ചവർക്ക് എതിരെ കേരളത്തിലെ യുഡിഎഫ് സർക്കാർ കേസെടുത്ത വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.സമരക്കാർക്കെതിരെ കേസെടുത്ത സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിൽ ബിജെപി ഭരിക്കുന്ന 7 സംസ്ഥാനങ്ങൾക്കൊപ്പം പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് ഭരിക്കുന്ന കേരളവും ഉൾപ്പെട്ടത് സർക്കാരിനെതിരെ വലിയ വിമർശനം ഉയർത്തിയിരിക്കുകയാണ്. കേസുകൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കഴിഞ്ഞ ദിവസം പിണറായി കത്ത് നൽകിയിരുന്നു. ഇതിൽ മുഖ്യമന്ത്രി വിഡി സതീശൻ നിലപാട് വ്യക്തമാക്കുന്നില്ലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
ഖാർഗെക്ക് കത്തയച്ച് പിണറായി
