മസ്കത്ത്: ഒമാനിലെ മൊബൈൽ സബ്സ്ക്രിപ്ഷൻ 82 ലക്ഷം കടന്നതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ. 2026 ഏപ്രിൽ അവസാനത്തോടെ ആകെ സബ്സ്ക്രിപ്ഷനുകളുടെ എണ്ണം 82,22,037 ലേക്കെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 2% വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പോസ്റ്റ്പെയ്ഡ് സബ്സ്ക്രിപ്ഷനുകൾ 5% വർധിച്ച് 12,98,229 ആയി. അതേസമയം പ്രീപെയ്ഡ് സബ്സ്ക്രിപ്ഷനുകൾ 1% കുറഞ്ഞ് 52,40,248 ലേക്കെത്തി. ഇന്റർനെറ്റ് ഓഫ് തിംഗ്സ് (M2M) സബ്സ്ക്രിപ്ഷനുകൾ 8% വർധിച്ച് 16,83,560 ആയി. ഇന്റർനെറ്റ് മേഖലയിലേക്ക് വരുമ്പോൾ, ആക്ടീവ് മൊബൈൽ ബ്രോഡ്ബാൻഡ് സബ്സ്ക്രിപ്ഷനുകൾ 54,28,965 ആയി ഉയർന്നു. ഫിക്സഡ് ബ്രോഡ്ബാൻഡ് വിഭാഗത്തിൽ, സബ്സ്ക്രിപ്ഷനുകൾ 1% വർധിച്ച് 5,90,252 ആയി. ഫൈബർ ഒപ്റ്റിക് കണക്ഷനുകൾ 7% വർധിച്ച് 3,61,078 ആയി, എന്നാൽ 5G സബ്സ്ക്രിപ്ഷനുകൾ 2% കുറഞ്ഞ് 2,10,952 ആയി.
82 ലക്ഷം കടന്ന് ഒമാനിലെ മൊബൈൽ സബ്സ്ക്രിപ്ഷൻ
