ന്യൂഡൽഹി : രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശങ്ങൾ ലോക്‌സഭ രേഖകളിൽ നിന്ന് നീക്കി സ്പീക്കർ. ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെയടക്കമുള്ള പരാമർശങ്ങളും ഇഡിയറ്റ് പരാമർശവുമാണ് നീക്കിയത്. ജന്തർ മന്തർ പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്കെതിരെയുള്ള ദില്ലി പൊലീസ് നടപടിയിൽ രാഹുൽ അമിത് ഷാക്കെതിരെ ലോക്സഭയിൽ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. വിദ്യാർഥികൾക്ക് നേരെ വെടിവെക്കാൻ അമിത് ഷാ നിർദേശം നൽകിയെന്നും അല്ലെങ്കിൽ വെടിവെപ്പ് നടന്നത് അദ്ദേഹം അറിഞ്ഞില്ലെന്നും രാഹുൽ പറഞ്ഞിരുന്നു. രാഹുലിൻറെ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന് ഭരണകക്ഷി എംപിമാർ ആവശ്യപ്പെട്ടിരുന്നു. അമിത്ഷാ പാർലമെൻ്റിലെത്താൻ ഭയക്കുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇന്ത്യൻ വിദ്യാഭ്യാസ മേഖലയുടെ ആത്മാവിനെ ആർഎസ്എസ് കവരുന്നുവെന്നും എല്ലാ സർവകലാശാലകളുടെ തലപ്പത്തും ആർഎസ്എസുകാരാണെന്നും രാഹുൽ ആരോപിച്ചു. അവർ പരീക്ഷകളെ അട്ടിമറിക്കുന്നു. അവർ എല്ലാം സ്വകാര്യവൽക്കരിക്കുന്നു. സ്വകാര്യ കമ്പനികൾ പരീക്ഷകൾ നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
BJPയുടെ ആവശ്യം അംഗീകരിച്ചു
