‘ക്ലേഫെയ്സി’ൻ്റെ ട്രെയിലര്‍ പുറത്ത്
ഡിസി സ്റ്റുഡിയോസിന്റെ ‘ക്ലേഫെയ്സി’ന്റെ ട്രെയിലര്‍ പുറത്ത്. ടോം റൈസ് ഹാരിസാണ് നായകനായി എത്തുന്നത്. ബാറ്റ്മാൻ കോമിക് സീരീസിലെ വില്ലനായ ക്ലേഫെയ്സിന്റെ പ്രതികാര കഥയാണ് ചിത്രം പറയുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചനകൾ. ജെയിംസ് വാറ്റ്കിൻസ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 23ന് തിയറ്ററുകളിലെത്തും. വാർണർ ബ്രദേഴ്സ് പിക്ചേഴ്സാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. നവോമി ആക്കി, ഡേവിഡ് ഡെൻസിക്, മാക്സ് മിംഗേല, എഡ്ഡി മാർസൺ എന്നിവർക്കൊപ്പം നാൻസി കരോൾ, ജോഷ്വാ ജെയിംസ് എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. […]
Read more

