Category: cinema

ചെണ്ടമേളത്തിൽ അരങ്ങേറ്റം നടത്തി റിമാ കല്ലിങ്കൽ

ചെണ്ടമേളത്തിൽ അരങ്ങേറ്റം നടത്തി നടിയും നർത്തകിയുമായ റിമാ കല്ലിങ്കൽ. തൃശൂരിലെ സംഗീത നാടക അക്കാദമിയിലെ ബ്ലാക്ക് ബോക്‌സ് തിയേറ്ററിൽ ഞായറാഴ്ചയാണ് റിമ പഞ്ചാരി മേളത്തിൽ അരങ്ങേറ്റം നടത്തിയത്. റിമയുടെ നൃത്തവിദ്യാലയമായ മാമാങ്കം ഡാൻസ് അക്കാദമിയിലെ അംഗങ്ങളും താരത്തിനൊപ്പം അരങ്ങേറ്റം നടത്തി.റിമയുടേയും സംഘത്തിന്റേയും പഞ്ചാരിമേളത്തിലെ അരങ്ങേറ്റത്തിന്റേയും ചെണ്ട പരിശീലനത്തിന്റേയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മഞ്ജു വാര്യർ ഉൾപ്പെടെ നിരവധി പേരാണ് റിമാ കല്ലിങ്കലിനേയും സംഘത്തിനേയും അഭിനന്ദിച്ച് വീഡിയോയ്ക്ക് താഴെ കമന്റുകളിട്ടത്.പ്രമുഖ വാദ്യകലാകാരൻ വിവേക് കണിമംഗലത്തിന് കീഴിലാണ് റിമയും […]
Read more

‘അമ്മ മറ്റ് സംഘടനകൾക്ക് തന്നെ അപമാനം’; അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരൻ

തിരുവനന്തപുരം: അമ്മ താര സംഘടന പിരിച്ചുവിടണമെന്ന് അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ. അമ്മ സംഘടനയുടെ ഒരാവശ്യവും സമൂഹത്തിനില്ല. “അമ്മ” മറ്റ് സംഘടനകൾക്ക് തന്നെ അപമാനം. പ്രശ്നങ്ങൾ പരിഹിരിക്കാൻ മോഹൻലാലും മമ്മൂട്ടിയും ഇറങ്ങണം. സിനിമ മേഖലയിൽ മോശം ഗ്രൂപ്പിസം നടക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. പൊതുവേദിയിലാണ് വിമർശനം.അമ്മ കേരളീയ സമൂഹത്തിൽ എന്ത് സ്വാധീനം ചെലുത്തുന്നു. സാധാരണക്കാർക്ക് അവരെ കുറിച്ച് ഒന്നുമറിയില്ല. നാട്ടുകാർക്ക് അതിനോട് താത്പര്യവുമില്ല. പ്രശ്നങ്ങളൊക്കെ നിങ്ങളുടെ സ്വന്തം കാര്യമെന്നും ജി സുധാകരൻ വ്യക്തമാക്കി. നേരത്തെ സി പി എം […]
Read more

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്

സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” എന്ന ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കി പ്രമുഖ സംഗീത/ഓഡിയോ ലേബൽ ആയ തിങ്ക് മ്യൂസിക്. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖില ഭാർഗവൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നിലീൻ […]
Read more

അതിജീവിതയെ കുറിച്ചുള്ള പ്രതികരണം; അൻസിബയോട് ചോദ്യങ്ങളുമായി ഭാ​ഗ്യലക്ഷ്മി

കൊച്ചി: താരസംഘടന അമ്മയിലേക്ക് അതിജീവിതയെ എന്തുകൊണ്ട് തിരിച്ചു കൊണ്ടുവന്നില്ല എന്ന അൻസിബയുടെ പ്രതികരണത്തിൽ ചോദ്യങ്ങളുമായി ഭാ​ഗ്യലക്ഷ്മി. ‘അതിപ്പോഴാണോ ഓർത്തത്. അതിജീവിത A.M.M.A യിൽ നിന്ന് പോയിട്ട് 9 വർഷമായി. അവളുടെ പരാതിക്ക് ഉത്തരം കിട്ടാത്തത് കൊണ്ടാണ് അവൾ മാറി നിന്നത്. രാജി വെച്ചിട്ടല്ല പോയത്. പിന്നീടാണ് ദാരുണമായ ആ സംഭവം ഉണ്ടായത്. പലതും അറിയാമായിരുന്നിട്ടും സഹപ്രവർത്തകർ ഒന്നും അറിയാത്തപോലെ അഭിനയിച്ചു കോടതിയിൽ. അന്നും അൻസിബ ഈ സംഘടനയിൽ ഉണ്ടായിരുന്നല്ലോ? ശ്വേതയുടെ കമ്മിറ്റിക്ക് മുൻപുള്ള കമ്മിറ്റിയിലും അൻസിബ അംഗമായിരുന്നല്ലോ? […]
Read more

ഓട്ടം തുള്ളല്‍’ ജൂലൈ 24 മുതല്‍

സംവിധായകൻ ജി. മാർത്താണ്ഡൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഓട്ടം തുള്ളൽ’ ജൂലൈ 24 ന് തിയറ്ററുകളില്‍. ‘ഒരു തനി നാടൻ തുള്ളൽ’ എന്ന ടാഗ് ലൈനുമായി ആണ് ചിത്രം ഒരുക്കുന്നത്. ജി.കെ.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമിക്കുന്ന ഈ ചിത്രം അവതരിപ്പിക്കുന്നത് ആധ്യ സജിത്ത് ആണ്. വിജയരാഘവൻ, കലാഭവൻ ഷാജോൺ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ എന്നിവരാണ് ബിനു ശശിറാം രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു […]
Read more

പ്രദീപ് രംഗനാഥൻ – മമിത ബൈജു- അശ്വത് മാരിമുത്തു-ദി ആൽഫ യൂണിറ്റ് ചിത്രം PRS01 ലോഞ്ച് വീഡിയോ പുറത്ത്

സൂപ്പർ ഹിറ്റുകൾ ഒരുക്കിയ ചലച്ചിത്ര സംവിധായകൻ എന്ന നിലയിലും, നടൻ എന്ന നിലയിൽ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെയും ശ്രദ്ധേയനായ പ്രദീപ് രംഗനാഥൻ ഒരു നിർമ്മാതാവ് എന്ന നിലയിൽ കൂടി പുതിയൊരു യാത്ര ആരംഭിക്കാൻ ഒരുങ്ങുന്നു. പ്രദീപ് രംഗനാഥൻ നിർമ്മിച്ച്, ദക്ഷിണേന്ത്യൻ സെൻസേഷൻ മമിത ബൈജു പ്രധാന വേഷത്തിൽ അഭിനയിക്കുന്ന സ്ത്രീ കേന്ദ്രീകൃത ചിത്രമായ PRS01 ന്റെ ഔദ്യോഗിക ഇൻട്രൊഡക്ഷൻ വീഡിയോ പുറത്ത്. പി ആർ ഷോ എന്ന ബാനറിൽ പ്രദീപ് രംഗനാഥൻ നിർമ്മിക്കുന്ന ചിത്രം, പ്രദീപ് രംഗനാഥനോടൊപ്പം […]
Read more

രണ്ട് ദിവസത്തിനുള്ളിൽ സ്ട്രീമിങ് നിർത്തി ‘സത്‌ലജ്’

സിഖ് മനുഷ്യാവകാശ പ്രവർത്തകനായിരുന്ന ജസ്വന്ത് സിങ് ഖൽറയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങിയ സിനിമയാണ് സത്‌ലജ്. ദിൽജിത് ദോസഞ്ച് ആണ് ചിത്രത്തിൽ നായകനായി എത്തിയത്. സിനിമ സെൻസർ ബോർഡുമായുള്ള പോരാട്ടങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസം സീ 5 വിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ സ്ട്രീമിങ് ആരംഭിച്ച് രണ്ട് ദിവസത്തിനുള്ളിൽ സ്ട്രീമിങ് പ്ലാറ്റ്ഫോമിൽ നിന്ന് സിനിമ പിൻവലിച്ചിരിക്കുകയാണ്. ചിത്രത്തിലെ ചിലഭാഗങ്ങൾ ദേശവിരുദ്ധ ശക്തികൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് സിനിമ നീക്കം ചെയ്യാൻ അധികൃതർ ആവശ്യപ്പെടുകയായിരുന്നെന്നാണ് റിപ്പോർട്ട്. ചിത്രം […]
Read more

‘ഐ നോബഡി’ ജൂലൈ 9 ന് തിയറ്ററുകളില്‍ എത്തും

പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ഐ നോബഡി. നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 9ന് തിയേറ്ററുകളില്‍ എത്തും. നിരൂപക- പ്രേക്ഷക പ്രശംസ നേടിയ സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രമായ ‘റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്‍മാന്‍, […]
Read more

കാമുകന്റെ ക്രൂരത വെളിപ്പെടുത്തി നടി നീതി ടെയ്‌ലര്‍

മുന്‍ കാമുകനില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി ടെലിവിഷന്‍ താരം നീതി ടെയ്‌ലര്‍. ആമസോണ്‍ പ്രൈം വിഡിയോയുടെ അലയന്‍സ് റിയാലിറ്റി ഷോയിലായിരുന്നു നീതിയുടെ വെളിപ്പെടുത്തല്‍. മുന്‍ കാമുകന്‍ തന്റെ തുടയില്‍ സിഗരറ്റുകൊണ്ട് പൊളിച്ചിട്ടുണ്ടെന്നാണ് നീതിയുടെ വെളിപ്പെടുത്തല്‍. അതോടെ ആ ബന്ധം താന്‍ ഉപേക്ഷിച്ചെന്നും താരം പറയുന്നു.സഹതാരങ്ങളായ മിനിമ മാതൂര്‍, രൂഹി ദൊസാനി, ദെല്‍ബര്‍ ആര്യ എന്നിവരോട് സംസാരിക്കുകയായിരുന്നു നീതി. അന്നത്തെ അതിക്രമത്തിന്റെ ശേഷിപ്പായി മായാതെ കിടക്കുന്ന പൊള്ളലിന്റെ പാട് കാണിച്ചു കൊണ്ടായിരുന്നു നീതി അനുഭവം പങ്കിട്ടത്. […]
Read more

അമ്മയിലെ പ്രശ്നങ്ങളിൽ മോഹൻലാലും മമ്മൂട്ടിയും നിലപാട് വ്യക്തമാക്കണമെന്ന് അൻസിബ

തിരുവനന്തപുരം: താരസംഘടന അമ്മയിലെ പ്രശ്നങ്ങളിൽന മോഹൻലാലും മമ്മൂട്ടിയും നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവുമായി അൻസിബ ​ഹസൻ. അവർ തന്നെ നേരിട്ട് വന്ന് അവരുടെ നിലപാട് പറയേണ്ടതാണ്. അവരുടെ നിലപാട് മറ്റുള്ളവർ പറയുന്നതിൽ കാര്യമില്ല. പൊതുസമൂഹം വിശ്വസിക്കണമെങ്കിൽ വ്യക്തികൾ നേരിട്ട് നിലപാട് വ്യക്തമാക്കണമെന്നും അൻസിബ പറഞ്ഞു. അവർ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് അറിയില്ല. ഒരു പക്ഷേ അനാവശ്യ പ്രസ്താവനകൾ നടത്തേണ്ടതില്ലെന്ന് കരുതിയിട്ടാകാം. അമ്മയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്നാണ് ശ്വേതാ മേനോൻ പറയുന്നത്. അങ്ങനെയെങ്കിൽ പവർ ഗ്രൂപ്പ് ആരാണെന്ന് ശ്വേതാ മേനോൻ […]
Read more

Recent News