Category: cinema

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന “വിശ്വനാഥ് ആൻഡ് സൺസ്” കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്. ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14 നാണ്. ചിത്രം കേരളത്തിൽ വമ്പൻ റിലീസായി എത്തിക്കാനുള്ള ഒരുക്കത്തിലാണ് ന്യൂ സൂര്യ ഫിലിംസ്. മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് […]
Read more

രമേഷ് പിഷാരടിയെ കുറ്റപ്പെടുത്തിയെന്നുള്ള വാര്‍ത്ത വസ്തുതാവിരുദ്ധമെന്ന് അൻസിബ

കൊച്ചി: നടന്‍ ടിനി ടോമുമായുള്ള വിഷയത്തില്‍ രമേഷ് പിഷാരടിയെ കുറ്റപ്പെടുത്തിയെന്നുള്ള വാര്‍ത്ത പൂര്‍ണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് നടി അന്‍സിബ. വിഷയത്തില്‍ ടിനി ടോം ആവശ്യപ്പെട്ട പ്രകാരം മാപ്പ് എഴുതി നല്‍കണമെന്ന കാര്യം തന്നെ അറിയിക്കുക മാത്രമാണ് പിഷാരടി ചെയ്തതെന്ന് അന്‍സിബ ഫേസ്ബുക്കില്‍ പങ്കുവെച്ച വിശദീകരണ കുറിപ്പില്‍ പറഞ്ഞു. രമേഷ് പിഷാരടിയെ താന്‍ കുറ്റപ്പെടുത്തിയിട്ടില്ല. ഇത്തരം തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അന്‍സിബ ആവശ്യപ്പെട്ടു. ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും വിഷയത്തില്‍ മധ്യസ്ഥം വഹിക്കാന്‍ രമേഷ് […]
Read more

ശ്വേത മേനോനെതിരെ ഗുരുതര ആരോപണവുമായി നടിമാർ

കൊച്ചി: താരസംഘടന അമ്മയുടെ പ്രസിഡന്റ് ശ്വേത മേനോനെതിരെ ഗുരുതര ആരോപണവുമായി സംഘടനയിലെ ഒരു വിഭാഗം നടിമാർ. നടിമാരായ ഉഷ ഹസീന, അന്‍സിബ, മാലാ പാര്‍വതി, മായാ വിശ്വനാഥ് എന്നിവരാണ് സംയുക്ത വാര്‍ത്താസമ്മേളനം നടത്തി ആരോപണങ്ങൾ ഉന്നയിച്ചത്. സ്ത്രീകള്‍ നേതൃനിരയില്‍ വരാന്‍ പോരാടിയവരാണ് തങ്ങളെന്ന് ഉഷ ഹസീന പറഞ്ഞു. തങ്ങള്‍ നാല് പേരും വ്യക്തിഹത്യയ്ക്ക് വിധേയരായി. നേതൃത്വത്തില്‍ കുറുക്കുവഴിയിലൂടെ എത്തിയ ആളാണ് ശ്വേതാ മേനോന്‍.അവരെ പക്ഷേ എല്ലാവരും അംഗീകരിച്ചു. നേതൃനിരയില്‍ അധികാരമോഹവും ഈഗോക്ലാഷുമാണെന്നും ഉഷ ഹസീന പറഞ്ഞു. നടി […]
Read more

എകെ സാജൻ ചിത്രം ‘വരവ്’ ജൂലൈ 16 മുതൽ തിയേറ്ററുകളിൽ

തിരക്കഥാകൃത്ത് എ.കെ. സാജൻ സംവിധായകൻ ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം വരവ്’ ജൂലൈ 16 മുതൽ തിയേറ്ററുകയിൽ എത്തും. എ.കെ. സാജൻ ഷാജി കൈലാസ് കൂട്ടുകെട്ട് മലയാള സിനിമയ്ക്ക് നൽകിയത് വെറും വിനോദ ചിത്രങ്ങൾ മാത്രമല്ല, ശക്തമായ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലവും തീവ്രമായ മനുഷ്യബന്ധങ്ങളും ചേർന്ന ആക്ഷൻ ത്രില്ലർ അനുഭവങ്ങളാണ്. ‘ വരവ് ‘ എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും ഇവർ ഒന്നിക്കുന്ന സന്തോഷത്തിലാണ് പ്രേക്ഷകർ. ജോജു ജോർജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ […]
Read more

“അവറാച്ചൻ റോക്ക്സ്” : വീണ്ടും മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

കുടുംബപ്രേക്ഷകർക്ക് തിയേറ്ററിൽ ആഘോഷമാക്കാൻ വീണ്ടും ഒരു ബിജു മേനോൻ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുകയാണ് പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്. നവാഗതനായ തമ്പി ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. അവറാച്ചനും മക്കളും അവരുടെ കുടുംബ ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും ഇഴചേരുന്ന നർമ്മത്തിൽ ചാലിച്ച രസകരമായ ഫാമിലി ഡ്രാമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്. കൗതുകമുണർത്തി ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾക്കു പിന്നാലെ റിലീസായ അവറാച്ചൻ ആൻഡ് സൺസിന്റെ ടീസർ, ബിജു മേനോന്റെയും […]
Read more

‘അമ്മ ഭരണസമിതിക്ക് പിടിപ്പുകേട്, അമ്മ ചിരിക്കാനുള്ള വകയായി’ – രാജിക്കത്തിൽ ജോയ് മാത്യു

കൊച്ചി: അമ്മ നിർവാഹക സമിതിയിൽനിന്ന് രാജി നൽകിയ നടൻ ജോയ് മാത്യു പ്രസിഡന്റിന് കൈമാറിയ കത്തിൽ ഭരണ സമിതിക്കെതിരെ രൂക്ഷവിമർശനം. പൊതുജനങ്ങളുടെ മുന്നിൽ ‘അമ്മ’ അപഹാസ്യരായതിന്റെ പ്രധാന കാരണം ഭരണ സമിതിയുടെ പിടിപ്പുകേടാണെന്ന് ജോയ് മാത്യുവിന്റെ കത്തിൽ കുറ്റപ്പെടുത്തൽ. ഭരണസമിതിയിലെത്തിയവരുടെ ചെറിയ ഈഗോയും വലിയ അധികാരക്കൊതിയും കാരണം സംഘടന നിത്യേനയെന്നോണം പരിഹാസ്യമായി. സംഘടന ചിരിക്കാനുള്ള വകയായി മാറിയെന്നും ജോയ് മാത്യു കുറ്റപ്പെടുത്തി. ‘മലയാള സിനിമാ രംഗത്തു പ്രവർത്തിക്കുന്ന അഭിനേതാക്കളുടെ ക്ഷേമം മുൻനിർത്തി മുതിർന്ന നടന്മാർ സദുദ്ദേശത്തോടെ ആരംഭിച്ച […]
Read more

ഏലിയൻ ഉടൻ; ‘പ്ലൂട്ടോ’ ജൂലൈ 30ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും

അൽത്താഫ് സലിം അന്യഗ്രഹ ജീവിയായി എത്തുന്ന ‘പ്ലൂട്ടോ‘ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ജൂലൈ 30 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ (Orchid Films International) ബാനറിൽ റെജു കുമാർ, രെശ്മി റെജു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വ്യത്യസ്തമായ പ്രമേയവും അവതരണ ശൈലിയും കൊണ്ട് ശ്രദ്ധേയമാകുന്ന ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ആദിത്യൻ ചന്ദ്രശേഖർ ആണ്. അൽത്താഫ് സലീം അന്യഗ്രഹജീവിയായി എത്തുന്ന ചിത്രത്തിൽ നീരജ് മാധവ്, അജു വർഗീസ്, ആർഷ ബൈജു […]
Read more

ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു

ബോളിവുഡ് താരം ആമിർ ഖാനും കാമുകി ഗൗരി സ്പ്രാറ്റും വിവാഹിതരാകുന്നു. ജൂലൈ അഞ്ചിന് ആമിർ ഖാന്റെ ബാന്ദ്രയിലെ വസതിയിൽവെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം. വീട്ടിൽവെച്ച് രജിസ്റ്റർ വിവാഹം നടക്കുമെന്നാണ് വിവരം. 150 പേർ മാത്രം പങ്കെടുക്കുന്ന ചടങ്ങിൽ വിദേശത്ത് നിന്നെത്തുന്ന സുഹൃത്തുക്കളും പങ്കെടുക്കും. ഇരുവർക്കും മുൻവിവാഹങ്ങളിൽ മക്കളുണ്ട്. അവരും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. ബെംഗളൂരു സ്വദേശിനിയാണ് ഗൗരി സ്പ്രാറ്റ്. അവരുടെ അമ്മ ബെംഗളൂരുവിൽ സലോൺ ഉടമയാണ്. ലിങ്ക്ഡ് ഇൻ പ്രൊഫൈൽ പ്രകാരം ബ്‌ളൂ മൗണ്ടെയ്ൻ […]
Read more

അമ്മയിൽ പ്രതിസന്ധി; ശ്വേതാ മേനോന്‍ അടക്കമുള്ളവർ ഔദ്യോഗികമായി രാജി സമര്‍പ്പിച്ചില്ല

കൊച്ചി: മലയാള താരസംഘടന അമ്മയില്‍ വീണ്ടും പ്രതിസന്ധി. ശ്വേതാ മേനോന്‍ അടക്കമുള്ള ഭരണസമിതി അംഗങ്ങള്‍ ഔദ്യോഗികമായി രാജി സമര്‍പ്പിക്കാത്തതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. ഇതോടെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റിയുടെ നിയമസാധുതയെക്കുറിച്ചും ചര്‍ച്ച ഉയരുകയാണ്. ജൂൺ 21-ന് നടന്ന ജനറൽ ബോഡി യോഗത്തിലുണ്ടായ രൂക്ഷമായ തർക്കങ്ങൾക്കൊടുവിലാണ് ശ്വേത മേനോൻ താൻ പദവി ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചത്. ഭരണസമിതിയിലെ 17 പേരും രാജിവെയ്ക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇത് വൈകാരികമായ പ്രതികരണം മാത്രമായിരുന്നെന്നും, സംഘടനയുടെ ബൈലോ പ്രകാരമുള്ള ഔദ്യോഗിക […]
Read more

‘മഹാരാജ ഹോസ്റ്റല്‍’ സിനിമയിലെ ‘ചുതാട്ടമോ’ ഗാനം പുറത്ത്

സോഷ്യല്‍ മീഡിയ താരങ്ങളായ അഖില്‍ എന്‍ആര്‍ഡി, അഖില്‍ ഷാ, ശരത്ത്, സന്ദീപ് എന്നിവര്‍ ഒന്നിക്കുന്ന ഹൊറര്‍ കോമഡി ചിത്രം ‘മഹാരാജ ഹോസ്റ്റല്‍’ എന്ന സിനിമയിലെ ‘ചുതാട്ടമോ എന്ന ഗാനം പുറത്ത്. അശ്വിന്‍ റാം ആണ് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്. ജിഷ്ണു എം നായര്‍ ആണ് ഗാനരചന. ചിരിപ്പിക്കാനും പേടിപ്പിക്കാനും കച്ചകെട്ടിയാണ് റീല്‍സുകളിലൂടെ വൈറലായ ഒരുപറ്റം കൂട്ടരുടെ വരവെന്നാണ് സിനിമയുടെ മുന്‍ അപ്‌ഡേറ്റുകള്‍ നല്‍കിയിട്ടുള്ള സൂചന. ചിത്രം ജൂലൈയില്‍ തിയേറ്ററുകളിലെത്തും. ‘മാഗ്‌നെറ്റിക് കണ്ണാണേ കോര്‍നെറ്റ് പോല്‍ സ്വീറ്റാണേ…’ എന്ന് […]
Read more

Recent News