Category: cinema

അന്‍സിബയുടെ പരാതി: ടിനി ടോമിനെതിരെ കേസെടുത്തു

എറണാകുളം: നടി അന്‍സിബ ഹസ്സന്‍ നല്‍കിയ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ കേസെടുത്തു. തന്നെ തീവ്രവാദിയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടി നല്‍കിയ പരാതിയിലാണ് കേസെടുത്തിയിക്കുന്നത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം കടവന്ത്ര പൊലീസ് കേസെടുക്കുകയായിരുന്നു അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന് പറഞ്ഞ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും കോടതി ഇടപെടുകയും കേസെടുക്കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. ടിനി ടോമിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. സ്ത്രീത്വത്തെ അപമാനിക്കല്‍, വര്‍ഗീയത പ്രചരിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് […]
Read more

‘ഹേരാ ഫേരി 3′ ലേക്ക് ഞാനില്ല’; കാരണം തുറന്നുപറഞ്ഞ് പ്രിയദര്‍ശൻ

ബോളിവുഡിലെ എക്കാലത്തെയും ജനപ്രിയ കോമഡി ഫ്രാഞ്ചൈസികളിലൊന്നായ ‘ഹേരാ ഫേരി 3’ യെ കുറിച്ചുള്ള പുതിയ വെളുപ്പെടുത്തൽ നടത്തി സംവിധായകൻ പ്രിയദർശൻ. ഏറെ നാളായി ചർച്ചയിലായിരുന്ന ചിത്രം ഒരിക്കലും തിയേറ്ററുകളിലെത്തില്ലെന്ന സൂചനയാണ് സംവിധായകൻ പ്രിയദർശൻ നൽകിയിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് പ്രിയദർശൻ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ താൻ ‘ഹേരാ ഫേരി 3’ യുടെ ഭാഗമല്ലെന്നും, നിരവധി പ്രശ്നങ്ങളും വ്യക്തിപരമായ അഭിപ്രായഭിന്നതകളും കാരണം ചിത്രം ഒരിക്കലും റിലീസ് കാണില്ലെന്നാണ് തന്റെ അറിവെന്നും അദ്ദേഹം പറഞ്ഞു. നിർമാതാവ് […]
Read more

കല്യാണി പ്രിയദർശനും രൺവീർ സിം​ഗും ഒന്നിക്കുന്ന സോംബി ചിത്രം വരുന്നു

ലോക എന്ന സിനിമയിലൂടെ 2025 ൽ പാൻ ഇന്ത്യൻ ശ്രദ്ധ നേടിയ നടിയാണ് കല്യാണി പ്രിയദർശൻ. ധുരന്ദർ എന്ന സിനിമയിലൂടെ ഇന്ത്യയൊട്ടാകെ തന്റെ മുദ്ര പതിപ്പിച്ചിരിക്കുകയാണ് രൺവീർ സിംഗ്. ഇപ്പോഴിതാ ഈ രണ്ട് താരങ്ങളും ഒരുമിക്കുന്ന ചിത്രം വരുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. പ്രളയ് എന്ന ബോളിവുഡ് സിനിമയ്ക്കായി ആണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ഒരു സോംബി ചിത്രമായി ഒരുങ്ങുന്ന പ്രളയ് 300 കോടി ബജറ്റിൽ ആണ് ഒരുങ്ങുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഉടൻ ഓസ്‌ട്രേലിയയിൽ ആരംഭിക്കും. ഡിസ്റ്റോപ്പിയൻ […]
Read more

‘പരാശക്തി’ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ പരാതിയുമായി സംവിധായക സുധ കൊങ്കര

ശിവകാര്‍ത്തികേയനും രവി മോഹനും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘പരാശക്തി’. ബോക്സ് ഓഫീസില്‍ ചിത്രം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് പരാശക്തിയുടെ സംവിധായക സുധ കൊങ്കര. പ്രതിഫലമായ 8.39 കോടി രൂപ ലഭിച്ചില്ലെന്ന് ആരോപിച്ചാണ് സംവിധായിക മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഇതേ നിര്‍മാണക്കമ്പനിയുടെ അടുത്ത ചിത്രമായ ഇദയം മുരളിയുടെ റിലീസ് തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യമെന്ന് ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു. പരാശക്തിയുടെ സാറ്റ്ലൈറ്റ് റിലീസ് ജൂലൈ എട്ടുവരെ കോടതി തടഞ്ഞു. മുന്‍ […]
Read more

പോലീസിൽനിന്ന് നീതി കിട്ടിയില്ല, കോടതിയിൽനിന്ന് ലഭിച്ചു; സന്തോഷം പങ്കുവെച്ച് നടി അൻസിബ

തന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാമെന്ന കോടതി നിർദേശത്തിൽ സന്തോഷമുണ്ടെന്ന് നടി അൻസിബ ഹസ്സൻ. സാധാരണക്കാരെല്ലാം ഒരു പ്രശ്നം വന്നാൽ പോലീസ് സ്റ്റേഷനിലേക്കല്ലേ പോകുകയെന്ന് അവർ ചോദിച്ചു. പോലീസ് സ്റ്റേഷനിൽനിന്ന് നീതി കിട്ടുമെന്ന് കരുതിയിട്ടാണല്ലോ അവിടേക്ക് പോകുന്നത്. അവിടെനിന്ന് അത് കിട്ടാതാവുമ്പോൾ വല്ലാത്ത നിരാശയും വേദനയുമൊക്കെയാണുണ്ടാകുക. നമ്മൾ പിന്നെ വേറെവിടെ പോയി പരാതി പറയും? കഴമ്പില്ലാത്ത പരാതി കൊടുക്കുന്ന വ്യക്തിയായി താൻ മാറുന്ന സാഹചര്യമാണ് പിന്നീടുണ്ടായതെന്നും അവർ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അൻസിബയുടെ പ്രതികരണം. അൻസിബയുടെ […]
Read more

25 കോടിക്ക് മുകളിൽ നേടി ‘ബാലൻ

കൊച്ചി: ചിദംബരം സംവിധാനം ചെയ്ത ‘ബാലൻ- ദി ബോയ്’ ഓരോ ദിവസവും പ്രേക്ഷകരെയും നിരൂപകരെയും വിസ്മയിപ്പിച്ചുകൊണ്ട് പ്രദർശന വിജയം തുടരുകയാണ്. ആഗോള തലത്തിലുള്ള പ്രേക്ഷകരിൽ നിന്നും കൈയടി നേടി, മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായാണ് ബാലൻ കുതിപ്പ് തുടരുന്നത്. ഇപ്പോഴിതാ, ചിത്രത്തിലെ സൂപ്പർ ഹിറ്റായി മാറിയ “എങ്ങോട്ടാ” എന്ന ഗാനത്തിൻ്റെ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഗാനത്തിന് വരികൾ രചിച്ചത് അൻവർ അലിയും ഗാനം ആലപിച്ചത് സുഷിൻ ശ്യാമുമാണ്. സുഷിൻ […]
Read more

‘ആന വണ്ടിയിലെ ആറു പെണ്ണുങ്ങൾ’; ;പ്രിയദർശിനി; പദ്ധതി ആസ്പദമാക്കി സിനിമ ചെയ്യാൻ സന്തോഷ് പണ്ഡിറ്റ്

പ്രിയദർശിനി പദ്ധയുമായി ബന്ധപ്പെട്ട് സിനിമ ചെയ്യാൻ ഒരുങ്ങി സന്തോഷ് പണ്ഡിറ്റ്. ‘ആനവണ്ടിയിലെ ആറു പെണ്ണുങ്ങൾ’ എന്നാണ് സിനിമയുടെ പേരെന്ന് പറഞ്ഞ സന്തോഷ്, കഥ എല്ലാവർക്കും ഇഷ്ടമായാൽ സിനിമ ചെയ്യാമെന്നും പറഞ്ഞു. 26 വയസ്സുള്ള 6 യുവതികളുടെ കഥന കഥ ആണ് സിനിമയുടെ തീം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ ഇങ്ങനെ KSRTC പ്രിയദർശിനി ബസ്സിൽ സ്ത്രീകൾക്ക് free യാത്ര എന്ന തീം വെച്ചു ഒരു സിനിമ ചെയ്താലോ എന്നാ ചിന്തയിൽ ആണേ.. പേര് “ആനവണ്ടിയിലെ […]
Read more

സംഗീത സംവിധായകൻ അനിരുദ്ധും കാവ്യ മാരനും വിവാഹിതരാകുന്നു

സംഗീത സംവിധായകൻ അനിരുദ്ധും സൺ ടിവി നെറ്റ്‌വർക്കിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറും ഐപിഎൽ ടീമായ സൺറൈസേഴ്‌സ് ഹൈദരാബാദ് ഉടമയുമായ കാവ്യാ മാരനും വിവാഹിതരാകുന്നു എന്ന് റിപ്പോർട്ടുകൾ. അനിരുദ്ധിന്റെ അമ്മാവനും നടനുമായ വൈ ജി മഹേന്ദ്രൻ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ കാവ്യാ മാരന്റെ പേര് അദ്ദേഹം പരാമർശിച്ചില്ല. അനിരുദ്ധും കാവ്യയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ രണ്ട് വർഷം മുമ്പ് തന്നെ വാർത്തകൾ പ്രചരിച്ചിരുന്നു. ഇരുവരെയും ഒന്നിച്ച് പല സ്ഥലങ്ങളിലും കണ്ടതോടെയാണ് ഈ വാർത്തകൾ […]
Read more

രാഷ്ട്രീയത്തിലേക്കെന്ന ചർച്ചകൾ തള്ളി നടൻ സൂര്യ

ചെന്നൈ: രാഷ്ട്രീയപ്രവേശനത്തെ കുറിച്ചുള്ള ചർച്ചകൾ തള്ളി നടൻ സൂര്യ. കക്ഷി രാഷ്ട്രീയത്തിലേക്ക് താനില്ലെന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്നും വ്യക്തമാക്കി സൂര്യ രാഷ്ട്രീയ പ്രവേശന റിപ്പോർട്ടുകൾ തള്ളി വാർത്താക്കുറിപ്പ് പുറത്തിറക്കി. ആരാധകകൂട്ടായ്മ യോഗത്തിൽ ഭാരവാഹിയുടെ പ്രതികരണം ചർച്ച ആയതിനു പിന്നാലെയാണ് സൂര്യ ഔദ്യോഗികമായി വിശദീകരണം നൽകിയത്. ‘കാലവും സമയവും ആയാൽ സൂര്യയെ തടയാനാകില്ലെന്നും സാഹചര്യം അനുകൂലം ആകുമ്പോൾ സൂര്യ നയിക്കു’മെന്ന് ആയിരുന്നു സൂര്യ ഫാൻസ് അസോസിയേഷൻ ഭാരവാഹിയുടെ പ്രസംഗം. യോഗത്തില്‍ പങ്കെടുത്ത ഭാരവാഹികളും ഈ പ്രസ്താവനയെ പൂര്‍ണ്ണമായും പിന്തുണയ്ക്കുകയുണ്ടായി. […]
Read more

ടിനി ടോമിനെതിരായ അൻസിബ ഹസൻ്റെ ഹർജിയിൽ ഇന്ന് വിധി ഉണ്ടായേക്കും

കൊച്ചി: നടൻ ടിനി ടോം തനിക്കെതിരെ വിദ്വേഷപരാമർശം നടത്തിയെന്ന നടി അൻസിബ ഹസന്റെ ഹർജിയിൽ ഇന്ന് വിധി ഉണ്ടായേക്കും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. കേസെടുക്കാൻ പൊലീസിനോട് നിർദേശിക്കണം എന്നതാണ് ഹർജിയിലെ ആവശ്യം. നേരത്തെ പൊലീസിൽ പരാതി നൽകിയെങ്കിലും തെളിവുകളുടെ അഭാവത്താൽ പൊലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ പ്രതിസന്ധിയുടെ തുടക്കം തന്നെ ടിനി ടോമും അൻസിബയും തമ്മിലുള്ള വാദപ്രതിവാദങ്ങളും പ്രശ്നങ്ങളും ആയിരുന്നു. തന്നെ ജിഹാദി എന്ന് വിളിക്കുകയും ഒരു […]
Read more

Recent News