എകെ സാജൻ ചിത്രം ‘വരവ്’ ജൂലൈ 16 മുതൽ തിയേറ്ററുകളിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരക്കഥാകൃത്ത് എ.കെ. സാജൻ സംവിധായകൻ ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം വരവ്’ ജൂലൈ 16 മുതൽ തിയേറ്ററുകയിൽ എത്തും. എ.കെ. സാജൻ ഷാജി കൈലാസ് കൂട്ടുകെട്ട് മലയാള സിനിമയ്ക്ക് നൽകിയത് വെറും വിനോദ ചിത്രങ്ങൾ മാത്രമല്ല, ശക്തമായ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലവും തീവ്രമായ മനുഷ്യബന്ധങ്ങളും ചേർന്ന ആക്ഷൻ ത്രില്ലർ അനുഭവങ്ങളാണ്.

‘ വരവ് ‘ എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും ഇവർ ഒന്നിക്കുന്ന സന്തോഷത്തിലാണ് പ്രേക്ഷകർ. ജോജു ജോർജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന, പ്രതികാരവും അതിജീവനവും മനുഷ്യബന്ധങ്ങളും ഇഴചേർന്ന ഒരു ശക്തമായ ത്രില്ലർ അനുഭവമായിരിക്കും എന്നാണ് പ്രതീക്ഷ. ആക്ഷന് ഏറെ പ്രാധാന്യമുള്ള ‘വരവ് ‘ തിയേറ്ററുകളിൽ എത്തുന്നതോടെ ഈ കൂട്ടുകെട്ടിന്റെ അടുത്ത ഗംഭീര വരവ് പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം. വോൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമിക്കുന്നത്. ശ്രീഗോകുലം മൂവീസ് ജൂലൈ 16ന് ഇന്ത്യയൊട്ടാകെ ചിത്രം തിയേറ്ററുകളിൽ എത്തിക്കും.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News