രണ്ട് വര്‍ഷമായി ‘നാര്‍സിസ്റ്റിക് അബ്യൂസ്’നേരിടുകയായിരിന്നുവെന്ന് നടി അനുപമ പരമേശ്വരൻ

ഴിഞ്ഞ രണ്ടു വര്‍ഷമായി താന്‍ ഒരു മോശം അവസ്ഥയിലൂടെയായിരുന്നു കടന്നു പോയതെന്ന് നടി അനുപമ പരമേശ്വരന്‍. താന്‍ രണ്ടു വര്‍ഷമായി ‘നാര്‍സിസ്റ്റിക് അബ്യൂസ്’ നേരിടുകയായിരിന്നുവെന്നും താരം പറയുന്നു. ഒരു അഭിമുഖത്തിലാണ് അനുപമയുടെ തുറന്ന് പറച്ചില്‍.

‘ആദ്യത്തെ കുറച്ച് ഡേറ്റിം​ഗുകൾക്ക് ശേഷം ഈ വ്യക്തിയുടെ കുടുംബത്തെ കാണുന്നു. അവർക്കൊ‍പ്പം ലഞ്ച് കഴിക്കുന്നു. മൂന്ന് മാസത്തിനുള്ളിൽ ഈ വ്യക്തി എൻ​ഗേജ്മെന്റിനെക്കുറിച്ച് സംസാരിച്ചു. എവിടെ വെച്ച് എൻ​ഗേജ്മെന്റ് നടത്തും, എത്ര പേരെ വിളിക്കണം എന്നെല്ലാം കുടുംബം ചോദിക്കുന്നു. മൂന്ന് മാസത്തെ ബന്ധമാണ്. അത്രയും വേ​ഗത്തിൽ അല്ല സാധാരണയുണ്ടാകുക. എന്നെ ​ഗോൾഡ് ഡി​ഗർ എന്ന് വിളിക്കുന്നവർ അറിയേണ്ട കാര്യമുണ്ട്. എൻ​ഗേജ്മെന്റ് കോൾ ഞാൻ ത‌ടഞ്ഞില്ലായിരുന്നെങ്കിൽ ആ വ്യക്തിയെ ഞാൻ വിവാഹം ചെയ്തേനെ. ഡിവോഴ്സിൽ എത്തിയേനെ.ഞാനാണ് എൻ​ഗേജ്മെന്റ് കോൾ നിരന്തരം ത‌ടഞ്ഞത്. കാരണം ഇത് പ്രണയമല്ല, ഞാൻ ആക്ടിം​ഗ് നിർത്താനുള്ള ഡെസ്പെറേഷൻ ആണെന്നും എനിക്കറിയാമായിരുന്നു. ഇപ്പോൾ എൻ​ഗേജ്മെന്റ് വേണ്ട, ഈ വ്യക്തി ചെറുപ്പമാണ്, കുട്ടികളാണ് കൺസേൺ എങ്കിൽ എ​ഗ് ഫ്രീസിം​ഗ് ചെയ്യാം എന്നെല്ലാം ഞാനാണ് പറഞ്ഞത്. പ്രണയമല്ല, ഒരാളെ നിയന്ത്രണത്തിലാക്കാനുള്ള ഡെസ്പറേഷൻ ആണെന്ന് എനിക്ക് മനസിലായി,’ അനുപമ പരമേശ്വരൻ പറയുന്നു.

ബ്രേക്കപ്പ് സംഭവിച്ചിട്ട് ഒരു മാസം ആയി. യൂണിവേഴ്സ് നമുക്ക് പല തരത്തിലുള്ള റെ‍ഡ് ഫ്ലാ​ഗ് കാണിക്കും. നമ്മളുടെ ജീവി‍തത്തിൽ എന്തെങ്കിലും നെ​ഗറ്റീവായി നടക്കുമ്പോൾ നമ്മളത് കാണില്ല. നിനക്ക് എന്തോ മോശം സംഭവിക്കുന്നെന്ന് ചുറ്റുമുള്ള ആളുകളെക്കൊണ്ട് പറയിപ്പിക്കും. പക്ഷെ നമുക്ക് മനസിലാകില്ല. അവസാനം വളരെ മോശമായ ഒരു സാഹചര്യം യൂണിവേഴ്സ് നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കും. അപ്പോൾ തീർച്ചയായും പ്രശ്നം കണ്ടേ പറ്റുള്ളൂ. ആ നിമിഷം നമ്മൾ മറിച്ച് ചിന്തിക്കും. എന്താണ് നമുക്ക് സംഭവിക്കുന്നതെന്ന് മനസിലാക്കും. വളരെ പെട്ടെന്ന് ആ നിമിഷം എനിക്ക് സംഭവിച്ചതിൽ സന്തോഷമുണ്ട്. അതിന്റെ ആഫ്ടർ ഇഫക്ടായാണ് ആ ഫോട്ടോ ഞാൻ പോസ്റ്റ് ചെയ്തത്. പോസ്റ്റിട്ടപ്പോൾ ആളുകൾ പറഞ്ഞത് ഇത് ശ്രദ്ധ പിടിച്ച് പറ്റാനുള്ള ശ്രമം ആണെന്നാണ് എന്നും അനുപമ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *