ജനനായകന്‍ റിലീസ്; നിര്‍ണായക പ്രഖ്യാപനവുമായി നിർമാതാവ്

ചെന്നൈ: വിജയ് നായകനാവുന്ന ജനനായകന്‍ സിനിമയുടെ റിലീസ് സംബന്ധിച്ച് നിര്‍ണായക പ്രഖ്യാപനവുമായി സിനിമയുടെ നിര്‍മാതാവ് വെങ്കിട്ട് കെ.നാരായണൻ. വിജയ്‌യുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സിനിമ ഇപ്പോള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, രണ്ടാഴ്ചക്കുള്ളില്‍ സിനിമ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. തനിക്ക് വിജയ്‌യെ അറിയാമെന്നും വാഗ്ദാനങ്ങള്‍ പാലിക്കുന്നയാളാണ് വിജയ് എന്നും അദ്ദേഹം പറഞ്ഞു. വിജയിയുടെ നേതൃത്വത്തിലുള്ള പുതിയ തമിഴ്‌നാടിനെ അടയാളപ്പെടുത്തുന്നതാവും സിനിമയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *