Category: cinema

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസ് ഓഗസ്റ്റ് 14 ന്

സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന “വിശ്വനാഥ് ആൻഡ് സൺസ്” എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ പ്രോമോ നാളെ ജൂൺ 17 ന് പുറത്തു വരും. മമിത ബൈജു നായികയായി എത്തുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദേശീയ അവാർഡ് ജേതാവ് കൂടിയായ ജി വി പ്രകാശ് കുമാർ ആണ്. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന സിനിമയുടെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14 നാണ്. സൂപ്പർ വിജയം നേടിയ ലക്കി […]
Read more

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

ഇന്ത്യൻ സിനിമയിൽ, ഇതിഹാസ സിനിമാ കുടുംബങ്ങൾ, വിജയകരമായ തലമുറകൾ, ഒരേ വീട്ടിൽ നിന്ന് ഉയർന്നുവരുന്ന ഒന്നിലധികം താരങ്ങൾ എന്നിവ ഉണ്ടായിട്ടുണ്ട്. എന്നാൽ 2026 ശരിക്കും അസാധാരണമായ ഒരു കാഴ്ചയാണ് സമ്മാനിച്ചത്. ഒരു അച്ഛനും മകനും ഒരു സിനിമാ ഇൻഡസ്ട്രിയിലെ ഈ വർഷത്തെ ഏറ്റവും വലിയ രണ്ട് ബോക്സ് ഓഫീസ് വിജയം സ്വന്തമാക്കിയ ചരിത്രമാണ് 2026 സൃഷ്ടിച്ചത്. ആദ്യം, ലോകമെമ്പാടും 300 കോടി കളക്ഷൻ നേടുകയും ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ദക്ഷിണേന്ത്യൻ ചിത്രമായി മാറുകയും […]
Read more

‘ഭാസ്കരഭരണം’ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്

രൂപേഷ് പീതാംബരൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഭാസ്കരഭരണം’ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. “റെയ്സ് ഓഫ് നാഗ” എന്ന പേരിലാണ് ഗാനം പുറത്ത് വന്നിരിക്കുന്നത്. പുള്ളുവൻ പാട്ടുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ഗാനത്തിന് വരികൾ രചിച്ചത് അരുൺ കെ നാരായണും, ആലപിച്ചത് ഫൗസിയ വില്ലോ എന്നിവരാണ്. ഗോഡ്‌വിൻ തോമസ് ആണ് ഗാനത്തിന് ഈണം പകർന്നത്. രൂപേഷ് പീതാംബരൻ തന്നെ സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 26 ന് ആഗോള റിലീസായി എത്തും. സ്ഫടികം എന്ന സൂപ്പർഹിറ്റ് […]
Read more

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന, ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം”ൻ്റെ പുത്തൻ പോസ്റ്റർ പുറത്ത്. ദുൽഖർ സൽമാനെ അതീവ സ്റ്റൈലിഷ് ലുക്കിൽ അവതരിപ്പിക്കുന്ന പോസ്റ്റർ ആണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിൻ്റെ റിലീസ് തീയതി നേരത്തെ പുറത്ത് വന്നിരുന്നു. 2026 ഓഗസ്റ്റ് 20 ന് ഓണം റിലീസായി ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് […]
Read more

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ട്രെയ്‌ലർ പുറത്ത്

മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കുന്ന “ചിന്ന ചിന്ന ആസൈ” യുടെ ട്രെയ്‌ലർ പുറത്ത്. ജൂൺ 19 ന് ആണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതയായ വർഷാ വാസുദേവ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. കഴിഞ്ഞ ദിവസം സെൻസറിങ് പൂർത്തിയായ ചിത്രത്തിന് ക്ലീൻ U സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. […]
Read more

എകെജി സെന്‍ററില്‍ കയറിയത് ജീവിതത്തിലെ വലിയ മണ്ടത്തരം, ഞാൻ ബിജെപിക്കൊപ്പമാണ്; രാജസേനൻ

തിരുവനന്തപുരം: എകെജി സെന്‍ററില്‍ ചെന്ന് കയറിയത് തന്‍റെ ജീവിതത്തിലെ വലിയ മണ്ടത്തരങ്ങളില്‍ ഒന്നെന്ന് സംവിധായകന്‍ രാജസേനന്‍. രണ്ട് ആഴ്ച മാത്രമേ കമ്യൂണിസ്റ്റ് എന്ന പദം തന്റെ ഒപ്പം ഉണ്ടായിരുന്നതെന്നും താൻ ബിജെപി പൂർണ്ണമായി ഉപേക്ഷിച്ചു പോയതല്ലെന്നും അന്ന് സംഭവിച്ചത് ഒരു ചെറിയ അബദ്ധം മാത്രമാണെന്നും രാജസേനൻ പറഞ്ഞു. ‘ബിജെപി വിട്ടതല്ല. അത് ചെറിയൊരു അബദ്ധം പറ്റിയതാണ്. എന്‍റെ ജീവിതത്തില്‍ ഞാന്‍ ചെയ്ത ഏറ്റവും വലിയ മണ്ടത്തരങ്ങളില്‍ ഒന്നാണ് എകെജി സെന്‍ററില്‍ ചെന്ന് കയറി എന്നുള്ളത്. എന്നെ ചിലര്‍ […]
Read more

‘അറയ്ക്കൽ അബു’ കഥാപാത്രം താൻ ചോദിച്ച് വാങ്ങിയതാണെന്ന് സൈജു കുറുപ്പ്

‘ആട് 3 പാർട്ട് 1; വൺ ലാസ്റ്റ് റൈഡ്’ എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രം തിയേറ്ററുകളിൽ വമ്പൻ വിജയമാണ് നേടിയത്. സിനിമയുടെ മൂന്ന് ഭാഗങ്ങൾക്കും വലിയ ജനപ്രീതി ആണ് ലഭിച്ചത്. സിനിമയിലെ ഓരോ കഥാപാത്രങ്ങൾക്കും ആരാധകർ ഉണ്ട്. നടൻ സൈജു കുറുപ്പിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധിക്കപ്പട്ട വേഷങ്ങളിൽ ഒന്നായിരുന്നു അറയ്ക്കൽ അബു. ഈ കഥാപാത്രം താൻ ചോദിച്ച് വാങ്ങിയതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ. ഒരു അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വ്യക്തമാക്കിയത്. ‘മകളെ ബസ് സ്റ്റോപ്പിൽ വിടാൻ […]
Read more

അമ്മയുടെ ജനറല്‍ബോഡി യോഗം ദിവസങ്ങൾക്കുള്ളിൽ; വാര്‍ഷിക റിപ്പോര്‍ട്ട് തയാറായില്ല

കൊച്ചി: താരസംഘടന അമ്മയുടെ ജനറല്‍ബോഡി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ വാര്‍ഷിക റിപ്പോര്‍ട്ട് ഇതുവരെ തയാറായിട്ടില്ല. ജനറല്‍ ബോഡിക്ക് 21 ദിവസം മുന്‍പ് വാര്‍ഷിക റിപ്പോര്‍ട്ട് തയാറാക്കണമെന്നാണ് ബൈലോ. സംഘടനയുടെ വരവ് ചെലവ് കണക്കുകളും നടത്താന്‍ പോകുന്ന പദ്ധതികളുടെ വിശദീകരണവും ഉള്‍പ്പെടെയാണ് വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടത്. റിപ്പോര്‍ട്ട് തയ്യാറാക്കി പ്രിന്റ് ചെയ്ത് സംഘടനയിലെ അംഗങ്ങള്‍ക്ക് ജനറല്‍ ബോഡിക്ക് 21 ദിവസം മുന്‍പ് കൈമാറണം. ഇതാണ് ബൈലോയില്‍ പറയുന്ന കാര്യം. ജനറല്‍ബോഡിക്ക് ഇനി ഒരാഴ്ച മാത്രമാണ് സമയമുള്ളത്. […]
Read more

അഭിഷേക് നാമ – വിരാട് കർണ്ണ ടീമിൻ്റെ ബ്രഹ്മാണ്ഡ ചിത്രം നാഗബന്ധത്തിനായി ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര;

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധം 2026, ജൂലൈ 3 ന് ആഗോള റിലീസായി എത്തും. വിരാട് കർണ്ണ നായകനായി എത്തുന്ന ചിത്രം എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്. ചിത്രം കേരളത്തിലെത്തിക്കുന്നത് ജി എഫ് (ഗുഡ് ഫെല്ലാസ്) ഫിലിംസ് ആൻഡ് റിലീസ് ആണ്. […]
Read more

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”ക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കുന്ന “ചിന്ന ചിന്ന ആസൈ” യുടെ സെൻസറിങ് പൂർത്തിയായി. ചിത്രത്തിന് ക്ലീൻ U സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ജൂൺ 19 ന് ആണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതയായ വർഷാ വാസുദേവ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. അടുത്തിടെ ചിത്രത്തിലെ “കഥക്” […]
Read more

Recent News