Category: cinema

വിജയ് ദേവരകൊണ്ടയും രശ്‍മികയും 180 വിദ്യാര്‍ഥികൾക്ക് സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു

മെെസൂർ: മാര്‍ച്ചില്‍ നടന്ന ഗൃഹപ്രവേശന ചടങ്ങിനിടെ നല്‍കിയ വാഗ്‍ഗാനം പാലിച്ച് തെലുങ്ക് താരം വിജയ് ദേവരകൊണ്ട. പ്രദേശത്തെ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രഖ്യാപനം. ഒന്‍പത്, പത്ത് ക്ലാസുകളില്‍ മികച്ച വിജയം നേടിയ 180 വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കിക്കൊണ്ടാണ് താന്‍ നല്‍കിയ വാക്ക് അദ്ദേഹം പാലിച്ചത്. തെലങ്കാനയിലെ ബല്‍മൂര്‍ മണ്ഡലിലെ തുമ്മന്‍പെട്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഭാര്യയും നടിയുമായ രശ്മിക മന്ദാനയ്ക്കൊപ്പമെത്തിയാണ് വിജയ് ദേവരകൊണ്ട സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തത്. വിജയ് ഗേവരകൊണ്ടയുടെ അച്ഛന്‍ ദേവരകൊണ്ട ഗോവര്‍ധന്‍ റാവുവിന്‍റെ […]
Read more

അൻസിബ മതം മാറ്റാൻ ശ്രമിച്ചിട്ടില്ല’; ടിനി ടോമിനെതിരായ പരാതിയിൽ മൊഴി നൽകി പ്രൊഡക്ഷന്‍ കൺട്രോളറുടെ മകൻ

കൊച്ചി: നടന്‍ ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ മൊഴി നല്‍കി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജീവ് കുടപ്പനകുന്നിലിന്റെ മകന്‍ ശ്രീകൈലാസ്. തന്നെ അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്ന് ശ്രീകൈലാസ് മൊഴി നല്‍കി. കടവന്ത്ര പൊലീസിനാണ് മൊഴി നല്‍കിയത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകനെ താന്‍ മതം മാറ്റാന്‍ ശ്രമിച്ചെന്ന് ടിനി പ്രചരിപ്പിച്ചെന്നായിരുന്നു അന്‍സിബയുടെ പരാതി. ഇതിലാണ് മൊഴിയെടുപ്പ് നടന്നത്. നടി നീന കുറുപ്പിന്റെ മൊഴിയും കടവന്ത്ര പോലീസ് രേഖപ്പെടുത്തിയിരുന്നു. ടിനി ടോമിനെതിരായ പരാതിയില്‍ നേരത്ത അന്‍സിബയുടെ വിശദമായ മൊഴി […]
Read more

ഇനി കളി ഒടിടിയിൽ; ‘ദൃശ്യം 3’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

തിയറ്റര്‍ പ്രദര്‍ശനം അവസാനിക്കും മുന്‍പേ ദൃശ്യം 3 ഹോം സ്ക്രീനുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്‍റെ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിയേറ്ററുകളില്‍ ഒരു മാസം പൂര്‍ത്തിയാക്കും മുന്‍പ് തന്നെ ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിക്കും. ഇത് സംബന്ധിച്ച് നേരത്തെ പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നതാണ് ഔദ്യോഗിക പ്രഖ്യാപനവും. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ജൂണ്‍ 18 ന് ചിത്രം പ്രദര്‍ശനം ആരംഭിക്കും. പ്രഖ്യാപനത്തിനൊപ്പം ആമസോണ്‍ പ്രൈം വീഡിയോ പുറത്തുവിട്ട ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്‍റെയും സ്റ്റില്ലുകളിലും ഒരു കൗതുകമുണ്ട്. മോഹന്‍ലാലിന്‍റെ […]
Read more

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടീസർ പുറത്ത്

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം “ഓ സുകുമാരി” ടീസർ പുറത്ത്. ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഭരത് ദർശൻ ആണ്. ചിത്രം നിർമ്മിക്കുന്നത് ഗംഗ എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ മഹേശ്വര റെഡ്ഡി മൂലി. ഗംഗ എന്റർടൈൻമെന്റ്‌സ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് “ഓ സുകുമാരി”. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ “പ്രീ വെഡ്ഡിംഗ് ഷോ”ക്ക് ശേഷം യുവതാരം തിരു വീർ നായകനാകുന്ന ചിത്രമാണിത്. കോമഡി, പ്രണയം, ഫാൻ്റസി എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസർ നൽകുന്നത്. […]
Read more

ബാലനിലെ ആദ്യ ഗാനം പുറത്ത്

മഞ്ഞുമ്മൽ ബോയ്‌സ് എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം ഒരുക്കുന്ന സിനിമയാണ് ബാലൻ. ഒരുപിടി പുതുമുഖങ്ങൾ അണിനിരക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുന്നവർ ഏറെയാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്ത് എത്തിയിരുന്നു. ഇപ്പോഴിതാ സിനിമയിലെ ആദ്യ ഗാനം പുറത്തുവന്നിരിക്കുകയാണ്. സുഷിൻ ശ്യാം ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് നിള രാജ് ആണ്. ‘താക്കോൽ’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് അൻവർ അലി ആണ്. മഞ്ഞുമ്മൽ ബോയ്സ് പോലെ അല്ല ഈ സിനിമയിലെ പശ്ചാത്തല സംഗീതമെന്നും ചെയ്യുമ്പോൾ കൺഫ്യൂഷൻ ഉണ്ടായിരുന്നതായും […]
Read more

ധ്യാൻ ശ്രീനിവാസന്റെ സീക്രട്ട് ഓഫ് കലിംഗ, പുതിയ റിലീസ് തിയ്യതി പുറത്ത്

മലയാളത്തിന്‍റെ പ്രിയ താരങ്ങളായ ധ്യാൻ ശ്രീനിവാസൻ, അൽതാഫ് സലിം, റിയാസ് ഖാൻ എന്നിവർക്കൊപ്പം പ്രമുഖ സോഷ്യൽ മീഡിയ താരം നിതിൻ പരമേശ്വറും പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രമാണ് സീക്രട്ട് ഓഫ് കലിംഗ. മിസ്റ്ററി ഹൊറർ കോമഡി സ്വഭാവത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സനീഷ് ഉണ്ണികൃഷ്‍ണനാണ്. ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചു. ജൂണ്‍ 11ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ജൂണ്‍ 18ലേക്കാണ് നീട്ടിവെച്ചിരിക്കുന്നത്. ജിഷ്‍ണു എം ആര്യനും സനീഷ് ഉണ്ണികൃഷ്‍ണനും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിതിരിക്കുന്നത്. […]
Read more

സൗദി ചിത്രം ‘സെവൻ ഡോഗ്സ്’ ആഗോളതലത്തിൽ പ്രദർശനത്തിനെത്തുന്നു

റിയാദ്: സൗദി ചിത്രമായ സെവൻ ഡോഗ്സ് ആഗോളതലത്തിൽ കൂടുതൽ തിയേറ്ററുകളിലേക്ക് റിലീസനായി എത്തുന്നു. ഇന്ത്യയുൾപ്പടെ 22 രാജ്യങ്ങളിലേക്കാണ് അണിയറ പ്രവർത്തകർ റിലീസ് വ്യാപിപ്പിക്കുന്നത്. ജൂൺ മാസം തന്നെ ഭൂഖണ്ഡങ്ങൾ താണ്ടി ഈ സൗദി ചിത്രം സിനിമാ പ്രേമികളുടെ അരികിലെത്തും. ആദ്യമായാണ് ഒരു അറബ് ചിത്രം ഇത്രയധികം രാജ്യങ്ങളിൽ റിലീസിനെത്തുന്നത്.ഇന്ന് മുതൽ സിറിയയിലും, ഫലസ്തീനിലും സിനിമയുടെ പ്രദർശനം ആരംഭിക്കും. ജൂൺ 17 മുതൽ മൊറോക്കോയിലും, ജൂൺ 25 മുതൽ ആസ്‌ട്രേലിയ, ന്യൂസിലൻഡ്, പോളണ്ട്, ഫിൻലൻഡ്, നോർവേ, സ്വീഡൻ എന്നിവിടങ്ങളിലും […]
Read more

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” യിലെ കഥക് വീഡിയോ ഗാനം പുറത്ത്

മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കുന്ന “ചിന്ന ചിന്ന ആസൈ” യിലെ പുതിയ ഗാനമെത്തി. “കഥക്” എന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഗോവിന്ദ് വസന്ത ഈണം പകർന്ന ഗാനത്തിന് വരികൾ രചിച്ചത് ഗജാനൻ മിത്‍കെ, ആലപിച്ചത് ശ്രുതി ശിവദാസ്. പ്രശസ്ത ഡാൻസ് മാസ്റ്റർ ആയ ബ്രിന്ദ ഗോപാൽ ആണ് ഈ ഗാനത്തിനായി നൃത്ത സംവിധാനം നിർവഹിച്ചത്. ജൂൺ 19 ന് ആണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. ദുൽഖർ […]
Read more

ബാലൻ ചിത്രത്തിന്റെ മ്യൂസിക് ചെയ്യുമ്പോൾ കൺഫ്യൂഷൻ ഉണ്ടായിരുന്നു; സുഷിൻ ശ്യം

മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം ചിദംബരം ഒരുക്കുന്ന സിനിമയാണ് ബാലൻ. പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സിനിമയുടെ പശ്ചാത്തല സം​ഗീതം ചെയ്ത സുഷിൻ ശ്യാം സിനിമയെപ്പറ്റി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മഞ്ഞുമ്മൽ ബോയ്സി’ലെ പോലെ അല്ല ഈ സിനിമയിലെ പശ്ചാത്തല സംഗീതമെന്നും ചെയ്യുമ്പോൾ കൺഫ്യൂഷൻ ഉണ്ടായിരുന്നതായും സുഷിൻ പറഞ്ഞു. ‘ബാലൻ എന്ന ചിത്രത്തിന് വേണ്ടി മ്യൂസിക് ചെയ്യുമ്പോൾ തുടക്കത്തിൽ കുറച്ച് കൺഫ്യൂസിങ് ആയിരുന്നു. കാരണം, പലതരം ഇമോഷൻസ് സംസാരിക്കുന്ന ഒരു ചിത്രമാണിത്. […]
Read more

ആരാധ്യാ സ്റ്റുഡിയോസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം : “പൂച്ച സാർ” ടൈറ്റിൽ പോസ്റ്റർ റിലീസായി

തിയേറ്ററിലും ഒ ടി ടി യിലും വൻ വിജയം കരസ്ഥമാക്കി ഭാഷക്കതീതമായി പ്രേക്ഷക പ്രശംസ നേടിയ എക്കോ എന്ന ചിത്രത്തിനു ശേഷം ആരാധ്യാ സ്റ്റുഡിയോസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. “പൂച്ച സാർ” എന്നാണ് ചിത്രത്തിന്റെ പേര്. ആരാധ്യാ സ്റ്റുഡിയോസിന്റെ ബാനറിൽ എംആർകെ ജയറാം ആണ് ചിത്രം നിർമ്മിക്കുന്നത്. വാഴ 2 ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയി വർക്ക് ചെയ്‌ത, റെജിവാൻ അബ്ദുൽ ബഷീർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് […]
Read more

Recent News