വിജയ് ദേവരകൊണ്ടയും രശ്‍മികയും 180 വിദ്യാര്‍ഥികൾക്ക് സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു

മെെസൂർ: മാര്‍ച്ചില്‍ നടന്ന ഗൃഹപ്രവേശന ചടങ്ങിനിടെ നല്‍കിയ വാഗ്‍ഗാനം പാലിച്ച് തെലുങ്ക് താരം വിജയ് ദേവരകൊണ്ട. പ്രദേശത്തെ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രഖ്യാപനം. ഒന്‍പത്, പത്ത് ക്ലാസുകളില്‍ മികച്ച വിജയം നേടിയ 180 വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കിക്കൊണ്ടാണ് താന്‍ നല്‍കിയ വാക്ക് അദ്ദേഹം പാലിച്ചത്. തെലങ്കാനയിലെ ബല്‍മൂര്‍ മണ്ഡലിലെ തുമ്മന്‍പെട്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഭാര്യയും നടിയുമായ രശ്മിക മന്ദാനയ്ക്കൊപ്പമെത്തിയാണ് വിജയ് ദേവരകൊണ്ട സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തത്. വിജയ് ഗേവരകൊണ്ടയുടെ അച്ഛന്‍ ദേവരകൊണ്ട ഗോവര്‍ധന്‍ റാവുവിന്‍റെ ജന്മദേശം കൂടിയാണ് തുമ്മന്‍പെട്ട്.

“ഞങ്ങള്‍ തുമ്മന്‍പെട്ടിലേക്കുള്ള യാത്രയിലാണ്. എന്‍റെ അച്ഛന്‍ ജനിച്ച ചെറിയ ഗ്രാമം. ഞങ്ങളുടെ ഒരു ചെറിയ സ്വപ്നത്തിന്‍റെ ആരംഭത്തെക്കുറിച്ച് ഫെബ്രുവരിയില്‍ ഞാനും രശ്മികയും ചേര്‍ന്ന് പ്രഖ്യാപിച്ചിരുന്നു. തെലങ്കാനയിലെ അച്ചംപെട്ട് മണ്ഡലിലെ കഠിനാധ്വാനികളായ 9, 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനവുമായി”, സ്കോളര്‍ഷിപ്പിന് അര്‍ഹരായ 180 വിദ്യാര്‍ഥികളുടെ പേരുകള്‍ അടങ്ങിയ ലിസ്റ്റ് പങ്കുവച്ചുകൊണ്ട് വിജയ് ദേവരകൊണ്ട സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. സ്കോളര്‍ഷിപ്പ് വിതരണത്തിന്‍റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ കാര്യമായി പ്രചരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *