Category: cinema

നിവിൻ പോളിയുടെ 50-ാം ചിത്രം വരുന്നു; സംവിധാനം അല്‍ഫോണ്‍സ് പുത്രന്‍

ആരുടെയും അസിസ്റ്റന്റ് ഡയറക്ടാറാകാതെ ഷോര്‍ട്ട് ഫിലിമുകളിലൂടെ സിനിമാ ലോകത്തേക്ക് കടന്നുവന്ന ആളാണ് സംവിധായകൻഅല്‍ഫോണ്‍സ് പുത്രന്‍. മലയാളത്തിലെ മികച്ച സംവിധായകരിലൊരാൾ. ആദ്യ ചിത്രത്തിലൂടെ തന്നെ ഇന്‍ഡസ്ട്രിയെ അദ്ദേഹം ഞെട്ടിച്ചിരുന്നു. എന്നാല്‍ അല്‍ഫോണ്‍സിന്റെ റേഞ്ച് വ്യക്തമായത് രണ്ടാമത്തെ ചിത്രമായ പ്രേമത്തിലൂടെയായിരുന്നു. ലോകസിനിമാചരിത്രത്തില്‍ പുതുമകളൊന്നുമില്ലാത്ത രണ്ടാമത്തെ ചിത്രമെന്ന് അല്‍ഫോണ്‍സ് പുത്രന്‍ വിശേഷിപ്പിച്ച പ്രേമം മോളിവുഡിലെ നാഴികക്കല്ലുകളിലൊന്നായി മാറി. കേരളമൊട്ടാകെ തരംഗമായി മാറി. മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് തുടക്കമെങ്കിലും പ്രേമം എന്ന ചിത്രമായിരുന്നു നിവിന് കരിയറിൽ ബ്രേക്ക് ആയി മാറിയത്.ഇപ്പോഴിതാ […]
Read more

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധം ട്രെയ്‌ലർ പുറത്ത്. ഹൈദരാബാദിലെ പ്രസാദ് പിസിഎക്സ് സ്ക്രീനിൽ ആണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. 2026, ജൂലൈ 3 ന് ആഗോള റിലീസായി എത്തും. ചിത്രം കേരളത്തിലെത്തിക്കുന്നത് ജി എഫ് (ഗുഡ് ഫെല്ലാസ്) ഫിലിംസ് ആൻഡ് റിലീസ് ആണ്. വിരാട് കർണ്ണ നായകനായി എത്തുന്ന ചിത്രം എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്നാണ് […]
Read more

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസിൽ വിക്രം മാലിക് ആയി രാഘവ് ജൂയാൽ; ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ ലെ വില്ലൻ വേഷം ചെയ്യുന്ന ബോളിവുഡ് താരം രാഘവ് ജൂയലിന്റെ ക്യാരക്ടർ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്. വിക്രം മാലിക് എന്ന് പേരുള്ള നെഗറ്റീവ് ക്യാരക്ടർ ആയാണ് രാഘവ് ഈ ചിത്രത്തിലെത്തുന്നത്. ‘കിൽ’ എന്ന ബ്ലോക്ക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് രാഘവ് ജൂയാൽ. 2026 ഓഗസ്റ്റ് 21 ന് ചിത്രം ആഗോള റിലീസായി […]
Read more

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ “പട്ടാമ്പൂച്ചി” ലിറിക്കൽ വീഡിയോ പുറത്ത്

സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന “വിശ്വനാഥ് ആൻഡ് സൺസ്” എന്ന ചിത്രത്തിലെ ‘പട്ടാമ്പൂച്ചി’ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്ത്. ദിവസങ്ങൾക്ക് മുമ്പ് പുറത്ത് വന്ന ഈ ഗാനത്തിൻ്റെ പ്രോമോ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.ദേശീയ അവാർഡ് ജേതാവായ ജി വി പ്രകാശ് കുമാർ ആണ് ഗാനത്തിന് സംഗീതം ഒരുക്കിയത്. സുബ്ലഷിണി ആലപിച്ച ഗാനത്തിന് വരികൾ രചിച്ചത് അരുൺരാജ കാമരാജ്. ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14 നാണ്. മമിത […]
Read more

പനിച്ചുവിറച്ച് കേരളം, ആശങ്കയായി ഷിഗെല്ലയും ഡെങ്കിയും

തിരുവനന്തപുരം : മഴക്കാലമായതോടെ കൊതുകുകൾ പെരുകുകയും ജലജന്യ രോഗങ്ങൾ വ്യാപിക്കുകയും ചെയ്തതോടെ കേരളം പനിച്ചുവിറയ്ക്കുകയാണ്. ശുചീകരണപ്രവർത്തനങ്ങളിലുണ്ടായ പാളിച്ചകളും രോഗവ്യാപനത്തിന്റെ തോത് വർധിപ്പിക്കുന്നു. ഡെങ്കിപ്പനിയും ഷിഗല്ലയും സംസ്ഥാനത്ത് വ്യാപകമാവുകയാണ്. ഇതിനൊപ്പം നിപ, ചിക്കുൻഗുനിയ, ഇൻഫ്‌ളുവൻസ, മലേറിയ തുടങ്ങിയ രോഗങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. സർക്കാർ ആശുപത്രികളിലും സ്വകാര്യ ചികിത്സാകേന്ദ്രങ്ങളിലുമായി ദിനംപ്രതി ആയിരക്കണക്കിന് പേരാണ് പനി ബാധിച്ച് ചികിത്സ തേടുന്നത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ രോഗബാധിതരാകുന്നത് ആരോഗ്യവകുപ്പിന് കടുത്ത തലവേദന സൃഷ്ടിക്കുന്നു. കുടുംബാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, […]
Read more

‘ദായ്‌റ’ സിനിമയുടെ റിലീസ് ഡേറ്റ് പുറത്ത്

വിക്കി കൗശൽ സിനിമ സാം ബഹാദൂറിന് പിന്നാലെ അടുത്ത സിനിമയുമായി എത്തുകയാണ് ബോളിവുഡ് സംവിധായിക മേഘ്ന ഗുൽസാർ. റാസി, സാം ബഹാദൂർ എന്നീ സിനിമകളിലൂടെ ബോളിവുഡിൽ സ്ഥാനമുറപ്പിച്ച സംവിധായികയാണ് മേഘ്ന. പൃഥ്വിരാജ് സുകുമാരൻ, കരീന കപൂർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കിയാണ് പുതിയ സിനിമ ഒരുങ്ങുന്നത്. ദായ്‌റ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ റിലീസ് ഡേറ്റ് ഇപ്പോൾ പുറത്ത് വന്നു. ചിത്രം സെപ്റ്റംബർ 18 ന് ചിത്രം പുറത്തിറങ്ങും. സിമ അഗർവാൾ, മേഘ്ന ഗുൽസാർ, യഷ് കേശവാനി എന്നിവർ ചേർന്നാണ് […]
Read more

നിവിന്‍ പോളിയുമായുളള സിനിമാ നിര്‍മ്മാണ തര്‍ക്കത്തില്‍ ലിസ്റ്റിന്‍ സ്റ്റീഫന് തിരിച്ചടി

കൊച്ചി: നടന്‍ നിവിന്‍ പോളിയുമായുളള സിനിമാ നിര്‍മ്മാണ തര്‍ക്കത്തില്‍ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന് തിരിച്ചടി. സാമ്പത്തിക തര്‍ക്കം മധ്യസ്ഥതയ്ക്ക് വിടണമെന്ന ആവശ്യം എറണാകുളം മുന്‍സിഫ് കോടതി തള്ളി. രാമചന്ദ്ര ബോസ് ആന്‍ഡ് കോ, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങളുമായി ബന്ധപ്പെട്ടാണ് ലിസ്റ്റിന്‍ സ്റ്റീഫനും നിവിന്‍ പോളിയും തമ്മില്‍ തര്‍ക്കമുണ്ടായത്. 2012-ലായിരുന്നു രാമചന്ദ്ര ബോസ് ആന്‍ഡ് കോ എന്ന സിനിമയുമായി ബന്ധപ്പെട്ട നിര്‍മ്മാണ കരാര്‍. ഇതില്‍ നിര്‍ബന്ധിത ആര്‍ബിട്രേഷന്‍ കരാര്‍ ഇല്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കരാറിന്റെ യഥാര്‍ത്ഥ […]
Read more

‘ദൃശ്യം 3’ തെലുങ്ക് പതിപ്പിന്റെ OTT റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 OTT യിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയിൽ ഇന്ന് മുതൽ ആണ് സിനിമ എത്തിയത്. മലയാളം പതിപ്പിനൊപ്പം സിനിമയുടെ മറ്റു ഡബ്ബ് വേർഷനുകളും ഇന്ന് ഒടിടിയിലൂടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് ഡബ്ബ് പതിപ്പിന്റെ ഒടിടി റിലീസ് തടഞ്ഞിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. ആദ്യ ദൃശ്യത്തിന്റെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്ത സംവിധായിക ശ്രീപ്രിയ, ഫ്രാഞ്ചൈസിയുടെ തെലുങ്ക് അവകാശങ്ങളുടെ ഉടമസ്ഥാവകാശം അവകാശപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ […]
Read more

വിക്ടറി വെങ്കിടേഷ്- നന്ദമുരി കല്യാൺ റാം- അനിൽ രവിപുടി ചിത്രം ആരംഭിച്ചു; നിർമ്മാണം ഷൈൻ സ്ക്രീൻസ്

വിക്ടറി വെങ്കിടേഷ്, നന്ദമുരി കല്യാൺ റാം, സൂപ്പർ ഹിറ്റ് സംവിധായകൻ അനിൽ രവിപുടി എന്നിവർ ഒന്നിക്കുന്ന സമ്പൂർണ്ണ ഉത്സവകാല എന്റർടെയ്‌നറായ #VenkyAnil5 & #NkrAR2 ആരംഭിച്ചു. ഷൈൻ സ്‌ക്രീൻസ് ബാനറിൽ സാഹു ഗാരപതി നിർമ്മിക്കുന്ന ഈ പ്രോജക്റ്റ് സുരേഷ് പ്രൊഡക്ഷൻസ്, ശ്രീമതി അർച്ചന, സീ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്നു. കീർത്തി സുരേഷും കൃതി ഷെട്ടിയും നായികമാരായി എത്തുന്ന ചിത്രം 2027 സംക്രാന്തിക്ക് തീയേറ്ററുകളിൽ എത്തിക്കാനാണ് പ്ലാൻ. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും, നിരവധി പ്രത്യേക അതിഥികളും പങ്കെടുത്ത ഗംഭീരമായ […]
Read more

ദി ഒഡീസി’ പ്രീമിയർ ഷോയ്ക്കായി ഇന്ത്യയിൽ എത്താനൊരുങ്ങി ക്രിസ്റ്റഫർ നോളനും ടോം ഹോളണ്ടും

ഓരോ സിനിമയിലൂടെയും കാഴ്ചക്കാരെ ഞെട്ടിക്കുന്ന സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. അതിനാൽ തന്നെ അദ്ദേഹത്തിന്റെ സിനിമയ്ക്കായി കാത്തിരിക്കുന്നവർ ഏറെയാണ്. ‘ഓപ്പൺഹൈമർ’ എന്ന ചിത്രത്തിന് ശേഷം ക്രിസ്റ്റഫർ നോളൻ ഒരുക്കുന്ന ‘ദി ഒഡീസി’ എന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. ജൂലൈ 17 നാണ് ചിത്രം ആഗോള റിലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ ഇന്ത്യയിലെ നോളൻ ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് പുറത്തുവരുന്നത്. ഒഡീസിയുടെ പ്രീമിയർ ഷോയ്ക്കായി നോളനും നടന്മാരായ ടോം ഹോളണ്ട്, മാറ്റ് ഡാമൻ എന്നിവർ ഇന്ത്യയിലേക്ക് എത്തുന്നു എന്നാണ് റിപ്പോർട്ട്. […]
Read more

Recent News