‘ദായ്‌റ’ സിനിമയുടെ റിലീസ് ഡേറ്റ് പുറത്ത്

വിക്കി കൗശൽ സിനിമ സാം ബഹാദൂറിന് പിന്നാലെ അടുത്ത സിനിമയുമായി എത്തുകയാണ് ബോളിവുഡ് സംവിധായിക മേഘ്ന ഗുൽസാർ. റാസി, സാം ബഹാദൂർ എന്നീ സിനിമകളിലൂടെ ബോളിവുഡിൽ സ്ഥാനമുറപ്പിച്ച സംവിധായികയാണ് മേഘ്ന. പൃഥ്വിരാജ് സുകുമാരൻ, കരീന കപൂർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കിയാണ് പുതിയ സിനിമ ഒരുങ്ങുന്നത്. ദായ്‌റ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ റിലീസ് ഡേറ്റ് ഇപ്പോൾ പുറത്ത് വന്നു. ചിത്രം സെപ്റ്റംബർ 18 ന് ചിത്രം പുറത്തിറങ്ങും. സിമ അഗർവാൾ, മേഘ്ന ഗുൽസാർ, യഷ് കേശവാനി എന്നിവർ ചേർന്നാണ് ദായ്‌റയുടെ തിരക്കഥ ഒരുക്കുന്നത്.

പൃഥ്വിരാജിന്റെ ആറാമത്തെ ബോളിവുഡ് ചിത്രമാണിത്. അയ്യാ, ഔറംഗസേബ്, നാം ശബാന, ബഡെ മിയാൻ ഛോട്ടേ മിയാൻ, സർസമീൻ എന്നീ ബോളിവുഡ് സിനിമകളിൽ ആണ് ഇതിന് മുൻപ് പൃഥ്വിരാജ് അഭിനയിച്ചിട്ടുള്ളത്. അതേസമയം, മലയാളത്തിൽ ഇനി പുറത്തിറങ്ങാനുള്ള പൃഥ്വിയുടെ ചിത്രം ഐ നോബഡി ആണ്. ചിത്രം ജൂലൈ ഒൻപതിന് പുറത്തുവരും.സൂപ്പര്‍ ഹിറ്റ് മമ്മൂട്ടി ചിത്രം റോഷാക്കിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇ4 എക്‌സ്‌പെരിമെന്റസിന്റെ ബാനറില്‍ സുപ്രിയ മേനോനും മുകേഷ് ആര്‍ മേത്തയും സി.വി സാരഥിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

ട്രെന്‍ഡ് സെറ്റര്‍ സംഗീത സംവിധായകന്‍ ജേക്സ് ബിജോയ്- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും ഐ നോബഡിക്കുണ്ട്.
അശോകന്‍, വിജയരാഘവന്‍, മധുപാല്‍, ശങ്കര്‍ രാമകൃഷ്ണന്‍, നക്ഷത്ര, ഐറാ, നിഷാന്ത് സാഗര്‍, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാല്‍, ഖാലിദ് റഹ്‌മാന്‍, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രന്‍, സന അല്‍താഫ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, ദിനേശ് ആലപ്പുഴ, റോണി വര്‍ഗീസ്, മനോജ് കെ യൂ, ഇര്‍ഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രന്‍, ആല്‍ബിന്‍ അലക്‌സ്, ജിതിന്‍ മദനന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *