റൊണാൾഡോയ്ക്ക് പകരം പുതിയ താരങ്ങൾ; പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു

യുവേഫ നേഷൻസ് ലീഗിലെ അവസാന രണ്ട് മത്സരങ്ങൾക്കുള്ള പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ച് പരിശീലകൻ ജോർജ് ജീസസ്. 28 അംഗ ടീമിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവമാണ് പ്രധാന ശ്രദ്ധാകേന്ദ്രം. റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ ടീം പ്രഖ്യാപനമാണിത്. നവംബർ 14ന് ബ്രാഗയിൽ ഡെൻമാർക്കിനെയും നവംബർ 17ന് കാർഡിഫിൽ വെയിൽസിനെയുമാണ് പോർച്ചുഗൽ നേരിടുന്നത്. ഗ്രൂപ്പിൽ നേരത്തെ തന്നെ ക്വാർട്ടർ ഫൈനൽ ഉറപ്പാക്കിയ പോർച്ചുഗലിന്റെ ലക്ഷ്യം ഒന്നാം സ്ഥാനത്തോടെ ഫിനിഷ് ചെയ്യുകയാണ്. പുതിയ […]

വനംവകുപ്പിൻ്റെ ബ്രാൻഡ് അംബാസിഡറായി കുഞ്ചാക്കോ ബോബനെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: വനംവകുപ്പിന്റെ ബ്രാൻഡ് അംബാസിഡറായി നടൻ കുഞ്ചാക്കോ ബോബൻ . വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ആണ് പ്രഖ്യാപനം നടത്തിയത്. വന അതിർത്തിയിൽ താമസിക്കുന്നവരെ ബോധവത്ക്കരണം നടത്തുന്നതിലൂടെ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായെന്നും വനം മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. സംസ്ഥാനത്ത് വനം കൈയ്യേറാൻ വ്യാപക ശ്രമം നടക്കുന്നുണ്ടെന്ന് മന്ത്രി വെളിപ്പെടുത്തി. ഒരു തുണ്ട് വനഭൂമി വിട്ടു നൽകില്ലെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയിൽ കൈയേറിയത് റവന്യൂ കെഎസ്ഇബി ഭൂമിയാണ്. വനയാത്ര നടത്തുന്ന കെഎസ്ആർടിസി ബസുകൾ ഇലക്‌ട്രിക് […]

വൻകിട വികസന പദ്ധതികൾ പ്രഖ്യാപിച്ച് ദുബായ്

വ്യാപാരം, ഗതാഗതം, സാമ്പത്തികം, നഗരജീവിതം എന്നിവയിൽ വൻ മാറ്റങ്ങൾ ലക്ഷ്യമിട്ട് വികസന പദ്ധതികൾ പ്രഖ്യാപിച്ച് ദുബായ്. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവള നിർമ്മാണം, പുതിയ മെട്രോ പാത, 100 ബില്യൺ ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന സാമ്പത്തിക ജില്ലയുടെ വികസനം എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതികൾ. പ്രതിവർഷം 260 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ആഗോള ട്രാൻസിറ്റ് ഹബ്ബായി അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തെ മാറ്റുകയാണ് പ്രധാന ലക്ഷ്യം. ഇതിനൊപ്പം റോഡ്, വ്യോമ, ഭൂഗർഭ ഗതാഗത മേഖലകളിൽ വൻ […]

സംസ്ഥാന സർക്കാരിന്‍റെ ആദ്യ 100 ദിന കർമ്മ പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്‍റെ ആദ്യത്തെ 100 ദിന കർമ്മ പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി. ഡി സതീശൻ. നിയമസഭയിലെ ബജറ്റ് ചർച്ചക്ക് മറുപടി നൽകുന്നതിനിടിയിലാണ് സതീശൻ, 100 ദിന കർമ്മ പരിപാടിയും പ്രഖ്യപിച്ചത്. 541 പരിപാടികളാണ് 100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ന് മുതൽ കൗണ്ട് ഡൗൺ തുടങ്ങിയെന്നും ഓരോ 20 ദിവസം കുടുമ്പോഴും പുരോഗതി വിലയിരുത്തുമെന്നും സതീശൻ വ്യക്തമാക്കി. ധനബിൽ പാസാക്കിയതിന് പിന്നാലെ കർമ്മ പദ്ധതിയും പ്രഖ്യാപിച്ച് നിയമസഭ അനിശ്ചിതകാലത്തേയ്ക്ക് പിരിയുകയും ചെയ്തു. വൻ […]

2026 കീം പരീക്ഷാ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2026ലെ കീം പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ ആണ് കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. എന്‍ജിനീയറിങ് വിഭാഗത്തില്‍ 79,717 പേരാണ് ഉന്നതപഠനത്തിന് യോഗ്യത നേടിയത്. സിബിഎസ്ഇ മാര്‍ക്കുമായി ബന്ധപ്പെട്ട ചില സാങ്കേതിക വിഷയങ്ങള്‍ കാരണമാണ് ഫലപ്രഖ്യാപനം ഏതാനും ദിവസങ്ങള്‍ നീണ്ടുപോയതെന്ന് മന്ത്രി വ്യക്തമാക്കി. മാത്തമാറ്റിക്‌സിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിച്ച റാങ്ക് പട്ടിക പ്രകാരം എൻജിനിയറിംഗിൽ അങ്കമാലി അയ്യമ്പുഴ സ്വദേശി റോഷന്‍ രാജവിനാണ് ഒന്നാം റാങ്ക്. […]

‘ദായ്‌റ’ സിനിമയുടെ റിലീസ് ഡേറ്റ് പുറത്ത്

വിക്കി കൗശൽ സിനിമ സാം ബഹാദൂറിന് പിന്നാലെ അടുത്ത സിനിമയുമായി എത്തുകയാണ് ബോളിവുഡ് സംവിധായിക മേഘ്ന ഗുൽസാർ. റാസി, സാം ബഹാദൂർ എന്നീ സിനിമകളിലൂടെ ബോളിവുഡിൽ സ്ഥാനമുറപ്പിച്ച സംവിധായികയാണ് മേഘ്ന. പൃഥ്വിരാജ് സുകുമാരൻ, കരീന കപൂർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കിയാണ് പുതിയ സിനിമ ഒരുങ്ങുന്നത്. ദായ്‌റ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ റിലീസ് ഡേറ്റ് ഇപ്പോൾ പുറത്ത് വന്നു. ചിത്രം സെപ്റ്റംബർ 18 ന് ചിത്രം പുറത്തിറങ്ങും. സിമ അഗർവാൾ, മേഘ്ന ഗുൽസാർ, യഷ് കേശവാനി എന്നിവർ ചേർന്നാണ് […]

അധികാരമേറ്റതിന് പിന്നാലെ വൻ പ്രഖ്യാപനങ്ങളുമായി D.K ശിവകുമാർ സർക്കാർ

ബെം​ഗളൂരു: കർണാടകയിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡി. കെ ശിവകുമാർ സർക്കാർ. വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്രയടക്കം വൻ പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി ഡി. കെ ശിവകുമാർ നടത്തിയത്. യുവാക്കൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യം മുൻ നിർത്തി എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളെ സ്വകാര്യ മേഖലയുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ 56,000 സർക്കാർ തസ്തികകളിലേക്ക് ഉടൻ നിയമനം നടത്തുമെന്നും ഭാരത് ജോഡോ എന്ന പേരിൽ സംസ്ഥാനത്ത് 10,000 യൂത്ത് ക്ലബുകൾക്ക് പത്ത് ലക്ഷം രൂപ ഗ്രാന്റ് അനുവദിക്കുമെന്നും പ്രഖ്യാപനമുണ്ടായി. ബെംഗളൂരു […]

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 77.97

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.97 ആണ് വിജയ ശതമാനം. മുൻ വർഷത്തേതിൽ നിന്ന് നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 0.16 ശതമാനമാണ് കൂടുതൽ.വ വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാ​ഗത്തിൽ 72.49 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണിത്. സെക്രട്ടറിയേറ്റിലെ പി ആര്‍ ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനാണ് പ്രഖ്യാപനം നടത്തിയത്. 4.25 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഹയർസെക്കൻഡറി വിഭാ​ഗത്തിൽ 1990 സ്കൂളുകളിൽ 372423 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. ഇതിൽ 290398 […]