‘അമ്മ’ അഡ്‌ഹോക് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച് നടി ആശ അരവിന്ദ്
കൊച്ചി: അമ്മ അഡ്‌ഹോക് കമ്മിറ്റിയില്‍ ആദ്യ രാജി. നടി ആശ അരവിന്ദ് കമ്മിറ്റിയിൽ നിന്ന് രാജിവെച്ചു. കൂട്ടരാജി സമര്‍പ്പിച്ച മുന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് രാജി വെക്കുന്നായി അറിയിച്ച് ആശ സന്ദേശം അയച്ചത്. അമ്മയുടെ സഞ്ജീവനി പദ്ധതിയുടെ ചുമതല ആശയ്ക്ക് ആയിരുന്നു. സംഘടനയില്‍ നിന്ന് രാജിവെക്കുന്നതായി അറിയിച്ച് മല്ലിക സുകുമാരന്‍, ലക്ഷ്മി പ്രിയ തുടങ്ങിയവരും രംഗത്തെത്തിയിരുന്നു. സംഘടനയില്‍ മെമ്പറായി മാത്രം തുടരുമെന്നാണ് ടിനി ടോം അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മല്ലിക സുകുമാരൻ തന്റെ രാജി വിവരം […]
Read more

