തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം “ഓ സുകുമാരി” യുടെ ടൈറ്റിൽ ഗാനം പുറത്ത്. ഓ സുകുമാരി എന്ന ഗാനത്തിൻ്റെ ലിറിക് വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. രാജ് പെരിയാർ വരികൾ രചിച്ച ഗാനം ആലപിച്ചത് അഭിജിത് റാവു ആണ്. ഭരത് മഞ്ജിരാജു ആണ് ഈ ഗാനത്തിന് ഈണം പകർന്നത്. ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഭരത് ദർശൻ ആണ്. ചിത്രം നിർമ്മിക്കുന്നത് ഗംഗ എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ മഹേശ്വര റെഡ്ഡി മൂലി. ഗംഗ എന്റർടൈൻമെന്റ്‌സ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് “ഓ സുകുമാരി”.

ചിത്രത്തിൻ്റെ ടീസർ അടുത്തിടെ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ “പ്രീ വെഡ്ഡിംഗ് ഷോ”ക്ക് ശേഷം യുവതാരം തിരു വീർ നായകനാകുന്ന ചിത്രമാണിത്. കോമഡി, പ്രണയം, ഫാൻ്റസി എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസറിൽ നിന്നും ലഭിക്കുന്നത്. പ്രണയത്തിന് ചിത്രത്തിൽ വലിയ പ്രാധാന്യം ഉണ്ടെന്ന് ടൈറ്റിൽ ഗാനവും കാണിച്ചു തരുന്നുണ്ട്. പക്കാ എൻ്റർടെയ്നർ ആയാണ് ചിത്രം എത്തുന്നത്.

ടൈറ്റിൽ റോളിൽ ഐശ്വര്യ രാജേഷ് എത്തുന്ന ചിത്രത്തിൽ, യാദഗിരി എന്ന കഥാപാത്രമാണ് തിരുവീർ വേഷമിടുന്നത്. ദാമിനി എന്നാണ് ഐശ്വര്യയുടെ കഥാപാത്രത്തിൻ്റെ പേര്. ഗ്രാമീണ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഒരു റൊമാന്റിക് കോമഡി ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സൂപ്പർ ഹിറ്റായ സംക്രാന്തികി വാസ്തുനത്തിന് ശേഷം ഐശ്വര്യ രാജേഷ് തെലുങ്കിൽ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്.

പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ശിവം ഭാജെയിലൂടെ പ്രേക്ഷകരെ ആകർഷിച്ച ഗംഗ എന്റർടൈൻമെന്റ്‌സ്, “ഓ സുകുമാരി” എന്ന ഈ പുതിയ ചിത്രത്തിലൂടെ,ഒരു മനോഹരമായ കഥ കൂടി വെള്ളിത്തിരയിൽ എത്തിക്കുകയാണ്. സംവിധായകൻ ഭരത് ദർശൻ തന്നെയാണ് ചിത്രം രചിച്ചതും.

മുരളിധർ ഗൌഡ്, വിഷ്ണു ഓയി (മാഡ് ഫെയിം) ഝാൻസി, അമാനി, ആനന്ദ്കോട്ട ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

നിർമ്മാതാവ്: മഹേശ്വര റെഡ്ഡി മൂലി, രചന, സംവിധാനം: ഭരത് ദർശൻ, ഛായാഗ്രഹണം: സിഎച്ച് കുശേന്ദർ, സംഗീത സംവിധായകൻ: ഭരത് മഞ്ചിരാജു, കലാസംവിധാനം: തിരുമല എം തിരുപ്പതി, എഡിറ്റർ: ശ്രീ വരപ്രസാദ്, കോസ്റ്റ്യൂം ഡിസൈനർ: അനു റെഡ്ഡി അക്കാട്ടി, ഗാനരചന: പൂർണാചാരി, ആക്ഷൻ – വിംഗ് ചുൻ അഞ്ചി, നൃത്തസംവിധാനം – ജെ ഡി മാസ്റ്റർ, മാർക്കറ്റിംഗ്: ഹാഷ്ടാഗ് മീഡിയ, പിആർഒ : ശബരി

Leave a Reply

Your email address will not be published. Required fields are marked *