തിരുവനന്തപുരം: ഔദ്യോഗിക വാഹനം ഉപയോഗിക്കാതെ ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ കെ.വി മനോജ് കുമാര്‍. വാടകയ്ക്കെടുത്ത ഇന്നോവ ക്രിസ്റ്റയില്‍ മാത്രമാണ് അദ്ദേഹം യാത്ര ചെയ്തത്. മുന്‍ ചെയര്പേഴ്സണ്മാര് ഉപയോഗിച്ച, ആറ് വര്‍ഷം മാത്രം പഴക്കമുള്ള ഔദ്യോഗിക വാഹനമാണ് ഉപയോഗിക്കാതെ കിടക്കുന്നത്. അതിന് പകരം മാസം 50,000 രൂപ വീതം വാടക കൊടുത്താണ് ഇന്നോവ ക്രിസ്റ്റ ഉപയോഗിക്കുന്നത്.
സര്‍ക്കാര്‍ ഡ്രൈവറെ ഉപയോഗിക്കാതെ ദിവസ വേതനത്തിന് ഡ്രൈവറെ വെച്ചാണ് കെ വി മനോജ് കുമാറിന്റെ യാത്ര. ടാക്സി വാഹനമായ ഇന്നോവ ക്രിസ്റ്റയില്‍ ഗതാഗത വകുപ്പിന്റെ നിര്‍ദേശം മറികടന്ന് മഞ്ഞ ബോര്‍ഡ് വെള്ളബോര്ഡ് ആക്കി യാത്ര ചെയ്യാന്‍ തുടങ്ങിയിട്ട് വര്‍ഷം ആറ് ആയെങ്കിലും ഗതാഗത വകുപ്പ് ഒരു നടപടിയും എടുത്തിട്ടില്ല.
അതേസമയം, ബാലാവാകാശ കമ്മീഷനില്‍ ചെയര്‍പേഴ്സണ്‍ ധൂര്‍ത്തടിക്കുകയാണെന്നും വാഹന ദുരുപയോഗം ശ്രദ്ധയില്‍പ്പെട്ടത് ചോദ്യം ചെയ്തതിനാണ് തന്നോട് അപമര്യാദയായി പെരുമാറിയതെന്നും ബാലാവകാശ കമ്മീഷന് മുന്‍ സെക്രട്ടറി ഷൈനി ജോര്‍ജ് പറഞ്ഞു. ഗതാഗത വകുപ്പില്‍ നിന്ന് ചെയ്യരുത് എന്ന് ഉത്തരവ് ഉണ്ടായിട്ടും ചെയര്‍പേഴ്സണ്‍ മനോജ് നിയമവിരുദ്ധമായാണ് വാഹനം കൈയില്‍ വെക്കുന്നതെന്നും ഷൈനി ജോര്‍ജ് ആരോപിക്കുന്നു.
