Category: GULF

ഖത്തറിൽ ചികിത്സയ്ക്ക് ഇനി ഹെൽത്ത് കാർഡ് വേണ്ട, ഐഡി മതി

ദോഹ: രാജ്യത്തെ പ്രവാസികൾക്ക് ആശ്വാസമായി സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ സേവനം തേടുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി പൊതുജനാരോഗ്യ മന്ത്രാലയം. ഇനി മുതൽ ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്.എം.സി), പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ ഉൾപ്പെടെയുള്ള സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സയ്ക്കായി എത്തുന്നവർ ഹെൽത്ത് കാർഡ് കയ്യിൽ കരുതേണ്ടതില്ല. പകരം ഖത്തർ ഐഡി ഹാജരാക്കിയാൽ മതിയാകും. ഇത് സംബന്ധിച്ച് പൊതുജനാരോഗ്യ മന്ത്രി മൻസൂർ ബിൻ ഇബ്രാഹിം ബിൻ സഅദ് അൽ മഹ്മൂദ് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ പരിഷ്കാരമനുസരിച്ച്, ഹെൽത്ത് […]
Read more

സൗദിയിൽ ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത

റിയാദ്: സൗദി അറേബ്യയുടെ മിക്ക പ്രവിശ്യകളിലും ഞായറാഴ്ച വരെ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. പൊടിക്കാറ്റ്, ആലിപ്പഴ വർഷം, മിന്നൽ പ്രളയം എന്നിവയും ഉണ്ടായേക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. റിയാദ് പ്രവിശ്യയിലും ഗവർണറേറ്റുകളിലും മിതമായതോ കനത്തതോ ആയ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നത്. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴയാണ് പ്രതീക്ഷിക്കുന്നത്. വാദി ദവാസിർ, സുലൈയിൽ ഗവർണറേറ്റുകളിലും മിതമായതോ കനത്തതോ ആയ മഴ പ്രതീക്ഷിക്കുന്നു. മക്ക പ്രവിശ്യയിലെ ചില ഭാഗങ്ങളിൽ, […]
Read more

യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു

ഷാർജ: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന യുഎഇയിലെ സ്കൂളുകൾ തുറക്കുന്നു. ഈ ആഴ്ചയോടെ മുഴുവൻ സ്‌കൂളുകളും തുറക്കുമെന്നാണ് സൂചന. സർക്കാർ, വാണിജ്യ കെട്ടിടങ്ങളിൽ ഉള്ള സ്കൂളുകൾ അടുത്ത ദിവസങ്ങളിൽ തുറക്കും. നാളെ ചേരുന്ന വിദ്യാഭ്യാസമന്ത്രാലയത്തിന്റെ യോഗത്തിന് ശേഷമാകും അന്തിമ തീരുമാനം. മാർച്ച്‌ 28 മുതൽ യുഎഇയിൽ ഓൺലൈൻ ആയാണ് ക്ലാസുകൾ നടക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കിയിരുന്നു. പരീക്ഷയ്ക്ക് പകരം സംവിധാനമായിരിക്കും കൊണ്ടുവരിക. എസ് എസ് […]
Read more

ഖത്തറിൽ സമുദ്ര ഗതാഗതം പൂർണ്ണമായി പുനഃരാരംഭിച്ചു

ദോഹ: ഖത്തറിലെ സമുദ്ര ഗതാഗതം പൂർണ്ണമായി പുനരാരംഭിച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു. ഞായറാഴ്ചയാണ് രാജ്യത്തെ എല്ലാത്തരം ബോട്ടുകൾക്കും കപ്പലുകൾക്കും സർവീസ് നടത്താൻ അനുമതി നൽകിയത്. പ്രദേശത്തെ സാഹചര്യങ്ങൾ അടിസ്ഥാനമാക്കി മുൻകരുതലായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇപ്പോൾ പിൻവലിച്ചത്. ഇതോടെ വിനോദ സഞ്ചാര ബോട്ടുകൾ , വാണിജ്യ കപ്പലുകൾ ,മത്സ്യബന്ധന ബോട്ടുകൾ എന്നിവയ്ക്ക് കടലിൽ സഞ്ചരിക്കുന്നതിന് തടസ്സങ്ങൾ നീങ്ങി. ഗതാഗത മന്ത്രാലയത്തിന്റെ പുതിയ നിർദേശപ്രകാരം വിനോദസഞ്ചാര ബോട്ടുകൾ ഉൾപ്പെടെ മിക്ക കപ്പലുകൾക്കും രാവിലെ 6 മണി മുതൽ വൈകുന്നേരം 6 […]
Read more

ഒമാനിലെ ദ്വീപിൽ‌ പവിഴപ്പുറ്റുകൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം

മസ്കത്ത്: ഒമാനിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ദൈമാനിയാത്ത് ദ്വീപിൽ‌ പവിഴപ്പുറ്റുകൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം, സമുദ്ര പരിസ്ഥിതിയും ജൈവ വൈവിധ്യവും ശക്തിപ്പെടുത്തുന്നതിന്റെയും ഭാ​ഗായാണ് പരിസ്ഥിതി അതോറിറ്റി പദ്ധതി നടപ്പാക്കുന്നത്, ആ​ഗോള താപനവും സമുദ്ര താപനിലയും വർധിക്കുന്നത് മൂലം വംശനാശഭീഷണി നേരിടുന്ന അപൂർവ പവിഴപ്പുറ്റുകളെ പുനരധിവസിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയുടെയും എൽഎൻജി കമ്പനിയുടെയും പിന്തുണയോടെയാണ് പരിസ്ഥിതി അതോറിറ്റി പദ്ധതി നടപ്പാക്കുന്നത്. അധ്യാധുനികമായി ഡയറക്ട് ഫിക്സേഷൻ സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് 600 മുതൽ 1000 വരെ […]
Read more

ചർച്ച വിഫലമായി ; പാകിസ്ഥാനിൽ നിന്നും മടങ്ങി ജെഡി വാൻസ്‌

ഇസ്ലാമാബാദ് : യുഎസ്- ഇറാൻ ചർച്ച വിഫലമായിപോയെന്ന് യുഎസ് വൈസ് പ്രസിഡണ്ട് ജെഡി വാൻസ്‌ . 21 മണിക്കൂറിലേറെ നീണ്ടുനിന്ന ചർച്ച നടന്നു . റെഡ് ലൈൻ നിശ്ചയിച്ചെന്നും ഇറാൻ ആണവായുധം ഉണ്ടാക്കരുത് എന്നതാണ് പ്രധാനമെന്നും ജെഡി വാൻസ്‌ പറഞ്ഞു. ഇത് യുഎസിന്റെ അവസാനത്തെ മികച്ച ഓഫർ ആണെന്നും ഇറാൻ സ്വീകരിക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണെന്നും വൈസ് പ്രസിഡണ്ട് പ്രതികരിച്ചു . ഇറാൻ ഞങ്ങളുടെ നിബന്ധനകൾ അംഗീകരിക്കില്ലെന്ന് പറഞ്ഞു. ഒരു കരാറിൽ എത്താനാണ് പ്രസിഡണ്ട് ( ഡൊണാൾഡ് ട്രംപ് […]
Read more

വിമാന സർവീസുകൾ ആരംഭിച്ചിട്ടില്ല; വ്യാജ വാർത്തകൾ തള്ളി കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിമാന സർവീസുകൾ ആരംഭിച്ചുവെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അറിയിപ്പുകൾ അടിസ്ഥാനരഹിതമാണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. സ്ഥലത്തെ സുരക്ഷാ സാഹചര്യങ്ങൾ മൂലം കഴിഞ്ഞ ഫെബ്രുവരി 28 മുതൽ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. കൂടാതെ വിമാന സർവീസുകൾ പാനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെയും ഒരുതരത്തിലുമുള്ള ഔദ്യോഗിക അനുമതിയും നൽകിയിട്ടില്ലെന്നും സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു. ഒപ്പം തന്നെ വ്യാജ വിവരങ്ങൾ വിശ്വസിക്കരുതെന്നും ഔദ്യോഗിക ചാനലുകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ […]
Read more

യുഎഇയിൽ വീണ്ടും മഴ; ഏപ്രിൽ 13 വരെ ജാഗ്രതാ നിർദേശം

ദുബായ്: വേനൽച്ചൂടിലേക്ക് നീങ്ങുന്നതിനിടെ യുഎഇയിൽ വീണ്ടും മഴ. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഏപ്രിൽ 13 വരെ മഴയ്ക്കും സ്ഥിരതിയില്ലാത്ത കാലാവസ്ഥക്കും സാധ്യത ഉണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏപ്രിൽ 9 മുതൽ തുടങ്ങിയ ഈ കാലാവസ്ഥമാറ്റം വരും ദിവസങ്ങളിലും തുടരും. ഇത്തവണ മിതമായ മഴ ലഭിക്കാന് സാധ്യത. എന്നാലും ചില സ്ഥലങ്ങളിൽ പെട്ടന്ന് ശക്തമായ മഴ പെയ്തേക്കാം.അൽ ദഫ്ര, അൽ ഐൻ തുടങ്ങിയ മേഖലകളിൽ കൂടുതൽ മഴ ലഭിക്കാനും സാധ്യതയുണ്ട്. അതോടൊപ്പം ഏപ്രിൽ 13 […]
Read more

ഇന്ത്യയ്ക്ക് കൂടുതൽ എൽപിജി നൽകുമെന്ന് യുഎസ്

ഡൽഹി: ഇന്ത്യയ്ക്ക് കൂടുതൽ എൽപിജി നൽകുമെന്ന് യുഎസ്. അതോടൊപ്പം തന്നെ ആണവോർജ്ജ രംഗത്ത് സഹകരിക്കുമെന്നും യുഎസ് വ്യക്തമാക്കി. എന്നാൽ അമേരിക്കയും ഇറാനും വെടിനിർത്തൽ പ്രഖ്യാപിച്ചതിനാൽ ഹോർമുസ് കടലിടുക്ക് പൂർണമായും സ്വാതന്ത്രമാക്കണമെന്ന ആവശ്യത്തിൽ നിലയുറപ്പിച്ച് ഇന്ത്യ. കടൽപ്പാതയിലൂടെ സുരക്ഷിതമായ കപ്പൽ നീക്കം സാധ്യമാവണമെന്നും ഇന്ത്യൻ വിദേശ കാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. മാത്രമല്ല മിഡിൽ ഈസ്റ്റിലെ യുദ്ധം കാരണം വളരെ ദുരിതങ്ങൾ ഉണ്ടായെന്നും ആഗോള ഊർജ്ജ വിതരണം തടസ്സപ്പെട്ടെന്നും വിദേശ കാര്യ മന്ത്രാലയം പറഞ്ഞു. വെടിനിർത്തൽ കരാറിൽ […]
Read more

ഗൾഫ് എസ്എസ്എൽസി പരീക്ഷാ നടത്തിപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടും

തിരുവനന്തപുരം: ഗൾഫ് മേഖലയിൽ നിർത്തിവെച്ച എസ്.എസ്.എൽ.സി പരീക്ഷകൾ പുന:രാരംഭിക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ഉന്നതതല കൂടിയാലോചന യോഗം ചേർന്നു. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടാൻ യോഗത്തിൽ തീരുമാനമായി. യുദ്ധസാഹചര്യത്തെത്തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച പരീക്ഷകൾ എത്രയും വേഗം പൂർത്തിയാക്കി വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ, പരീക്ഷാ തീയതികളും മറ്റ് നിർദ്ദേശങ്ങളും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് […]
Read more

Recent News