Category: kerala

ഏഴരപ്പൊന്നാനയുടെ സ്വർണശുദ്ധി പരിശോധിക്കണം; നിർദേശം നൽകി ഹൈക്കോടതി

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഏഴരപ്പൊന്നാനയിലെ സ്വർ‌ണത്തിന്റെ ശുദ്ധി പരിശോധിച്ച് ഉറപ്പ് വരുത്താൻ ഹൈക്കോടതി നിർദേശം. തിരുവിതാംകൂർ‌ ദേവസ്വം ബോർഡ് വിജിലൻസ് ഓഫീസർക്കാണ് കോടതി നിർദേശം നൽകിയത്. ഏഴരപ്പൊന്നാനയുടെ അറ്റകുറ്റപ്പണിക്കിടെ യഥാർത്ഥ സ്വർണപ്പാളികൾ മാറ്റി ചെമ്പ് പാളികൾ സ്ഥാപിച്ചു എന്ന് ഒരു ഭക്തൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പരിശോധന. എ ജി പ്രസാദ് കുമാർ എന്ന ഭക്തനാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന് കത്തയച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പരിശോധന. കത്തിൽ പറയുന്നത്, സമീപകാലത്ത് ഏഴരപ്പൊന്നാനയിൽ […]
Read more

കേരള സർവകലാശാലയിൽ ബോർഡ് ഓഫ് സ്റ്റഡീസിലേക്ക് സ്വന്തം നിലയ്ക്ക് നിയമനം നടത്താൻ നീക്കം നടത്തി വി സി

തിരുവനന്തപുരം: കേരള സർവകലാശാലയിൽ വൈസ് ചാൻസലറുടെ അസാധാരണ ഇടപെടൽ. ബോർഡ് ഓഫ് സ്റ്റഡീസിലേക്ക് സ്വന്തം നിലയ്ക്ക് നിയമനം നടത്താൻ നീക്കം. സിൻഡിക്കേറ്റിനെ ഒഴിവാക്കി വൈസ് ചാൻസലർ വിജ്ഞാപനം പുറത്തിറക്കി. ചട്ട പ്രകാരം സിൻഡിക്കേറ്റാണ് പഠന ബോർഡുകളിലേക്ക് നിയമനം നടത്തേണ്ടത്. സമയപരിധി കഴിഞ്ഞിട്ടും വി സി മോഹനൻ കുന്നുമ്മൽ സിൻഡിക്കേറ്റ് യോഗം വിളിക്കുന്നില്ല. സർവകലാശാലയ്ക്ക് കീഴിലുള്ള 37 പഠന ബോർഡുകളിലേക്കാണ് നിയമനം നടത്തുന്നത്. ജൂലൈ 3 നകം അപേക്ഷകൾ സമർപ്പിക്കണം എന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി […]
Read more

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

തിരുവനന്തപുരം: ആറ്റുകാലിൽ ഭർതൃപീഡനത്തെ തുടർന്ന് 27 കാരി ആത്മഹത്യ ചെയ്തു. ചിറമുക്കിലെ വാടക വീട്ടിലാണ് വർക്കല വടശ്ശേരിക്കോണം സ്വദേശിനി ആരതി ജീവനൊടുക്കിയത്. ആരതിയുടെ കഴുത്തിലും കൈയിലുമായി നഖം കൊണ്ട് മുറിഞ്ഞ പാടുകൾ കണ്ടെത്തി. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. യുവതി ആത്മഹത്യ ചെയ്തത് ഭർത്താവിന്റെ പീഡനത്തെ തുടർന്നാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. യുവതി ഇതിന് മുൻപും ഭർത്താവിൽ നിന്ന് മർദനമേറ്റിരുന്നുവെന്ന് വാർഡ് മെമ്പർ പറഞ്ഞു. 5 മാസം മുൻപ് ഇതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചിരുന്നുവെന്നും മർദിച്ചതിന്റെ ദൃശ്യങ്ങളും മറ്റും അമ്മയ്ക്ക് […]
Read more

സംസ്ഥാനത്ത് അങ്കണവാടികൾക്ക് പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികൾക്ക് പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. കൊച്ചിയിലെ അങ്കണവാടിയിൽ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു. സംഭവത്തിൽ റിപ്പോർട്ട് കിട്ടിയശേഷം വേണ്ട നടപടികൾ സ്വീകരിക്കും. അങ്കണവാടികൾക്കുള്ളിലേക്ക് ആളുകളെ കയറ്റി വിടുന്നതിൽ കർശന നിയന്ത്രണം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചി എളമക്കരയിലെ അങ്കണവാടിയിലാണ് മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായത്. ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയായിരുന്നു കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. മൂന്നര വയസുകാരി പോയിരുന്ന അങ്കണവാടിയിലെ ടീച്ചറുടെ മകനാണ് കേസിലെ […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഗൂഢാലോചനയ്ക്ക് തെളിവുകൾ ഇല്ലെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ കോൾ റെക്കോർഡ് പരിശോധന പൂർത്തിയായി. സംഭവത്തിൽ നിലവിൽ ഗൂഢാലോചനയ്ക്ക് നിലവിൽ തെളിവുകൾ ഇല്ലെന്നാണ് കണ്ടെത്തൽ. ഏരിയ സെക്രട്ടറി തലത്തിലുള്ള കോളുകൾ മാത്രമാണ് ഫോണുകളിലുള്ളത്. അവ സമരത്തിന് എത്താൻ ആവശ്യപ്പെട്ടുള്ള കോളുകളാണെന്നാണ് പ്രതികളുടെ മൊഴി. ആരെങ്കിലും അക്രമത്തിനു ആഹ്വാനം ചെയ്തോയെന്ന് കണ്ടെത്താനായി ഫോണുകളുടെ സൈബർ ഫോറൻസിക് പരിശോധനയ്ക്ക് കടക്കാൻ ഒരുങ്ങുകയാണ് പൊലീസ്. അതിനായി ഫോണുകളുടെ ഹാഷ് വാല്യൂ സെറ്റ് ചെയ്തു കഴിഞ്ഞു. പരിശോധനയിൽ കണ്ടെത്തേണ്ട […]
Read more

‘കുത്തകകള്‍ക്ക് വഴിയൊരുക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം’; തോമസ് ഐസക്

തിരുവനന്തപുരം: മദ്യനയത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്. ധനബില്ലില്‍ നികുതി നിശ്ചയിച്ചുകൊണ്ട് കുത്തകകള്‍ക്ക് വഴിയൊരുക്കാനാണ് വി. ഡി സതീശന്റെ നീക്കമെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി. എല്‍ഡിഎഫ് സര്‍ക്കാര്‍ ബെക്കാഡി കമ്പനിയെ കേരളത്തിലേക്ക് കൊണ്ടുവന്നിട്ടില്ല. നികുതി നിശ്ചയിക്കാത്തത് കൊണ്ടാണ് ഇതുവരെയും ബെക്കാര്‍ഡി കമ്പനിക്ക് കേരളത്തില്‍ വരാന്‍ കഴിയാഞ്ഞത്. ആ തടസമാണ് മുഖ്യമന്ത്രി എടുത്ത് മാറ്റിയത്. എക്‌സൈസ് മന്ത്രി എം. ലിജു മദ്യം വില്‍ക്കാന്‍ പാടില്ലെന്ന് പറഞ്ഞാല്‍ നടക്കാന്‍ പോകുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു. ‘വി […]
Read more

‘ബഡ്ജറ്റിൽ മധ്യതിരുവിതാംകൂറിനെ അവഗണിച്ചു’; മുൻ മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റിൽ മധ്യതിരുവിതാംകൂറിനെ അവഗണിച്ചുവെന്ന് മുൻ മന്ത്രി വി എൻ വാസവൻ. പൊതുമേഖല സ്ഥാപനമായ കെപിപിഎലിനെയും കോട്ടയം മെഡിക്കൽ കോളേജിനും ബഡ്ജറ്റിൽ പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി കുപ്രസിദ്ധൻ ആവുകയാണെന്നും, സർക്കാരിനെ താങ്ങുന്ന എംഎൽഎയെ പോലും തകർക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും മുൻ മന്ത്രി പറഞ്ഞു.
Read more

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചസംഭവം: ഗൂഢാലോചന നടന്നതിന് തെളിവ് കണ്ടെത്താനായില്ല

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടില്‍ നിന്ന് റെയ്ഡ് കഴിഞ്ഞിറങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ചതില്‍ ഗൂഢാലോചന നടന്നതിന് തെളിവ് കണ്ടെത്താനായില്ലെന്ന് പൊലീസ്. പ്രതികളുടെ ഫോണ്‍ കോളുകളില്‍ അസ്വാഭാവികതയില്ലെന്നും പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൂടുതല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. കേസില്‍ 20ലേറെപ്പേര്‍ ഇനിയും പിടിയിലാകാനുണ്ടെന്ന് പൊലീസ് പറയുന്നു. ഒരാള്‍ വിദേശത്തേക്ക് കടന്നെന്നും പൊലീസ് കോടതിയെ അറിയിച്ചു. കേസില്‍ കഴിഞ്ഞദിവസം മൂന്ന് സിപിഐഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷകള്‍ കൂടി തള്ളിയിരുന്നു. മൂന്നാം പ്രതി ജീവന്‍, പതിമൂന്നാം പ്രതി […]
Read more

മൊഴികളില്‍ വൈരുധ്യം; വീണയെ ഇഡി വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി.വീണയുടെ മൊഴികളില്‍ വൈരുധ്യമുള്ളതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അടുത്തയാഴ്ച്ച വീണയെ വീണ്ടും ഇഡി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം പത്ത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഇഡി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി എട്ട് മണിക്കാണ് അവസാനിച്ചത്. വീണയുടെ എച്ച്ഡിഎഫ്‌സി ബാങ്കിലെ ലോക്കറും ഇഡി തുറന്ന് പരിശോധിച്ചിരുന്നു. മാസപ്പടി കേസില്‍ തുടരന്വേഷണം ആകാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് […]
Read more

ഇത്തിഹാദ് റെയിൽ: ചൂളംവിളിക്ക് കാതോർത്ത് യു.എ.ഇ

അബുദാബി : യു.എ.ഇ.യുടെ യാത്രാ-ചരക്ക് മേഖലയിൽ വിപ്ലവംസൃഷ്ടിക്കുന്നതിന് ഇത്തിഹാദ് റെയിൽ സേവനങ്ങൾ ചൊവാഴ്ച ആരംഭിക്കും. രാജ്യത്തെ വിവിധ എമിറേറ്റുകളെ ആധുനിക റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന ഗതാഗതപദ്ധതി സമ്പദ്‌വ്യവസ്ഥയെ പുതിയദിശയിലേക്ക് നയിക്കും. സുസ്ഥിര സാമ്പത്തികവളർച്ചയ്ക്കൊപ്പം നിക്ഷേപം, നഗരവികസനം, വിനോദസഞ്ചാരം എന്നിവയ്ക്കും ഇത്തിഹാദ് റെയിൽ ഗുണമേകും. സ്വപ്‍ന പദ്ധതിയായ റെയിൽ യാഥാർഥ്യമാകുന്നതോടെ റോഡ് ശൃംഖലയിലെ തിരക്ക് കുറയ്ക്കാനും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സഹായകരമാകും. ഇത്തിഹാദ് റെയിൽ വികസനത്തിന്റെ പുതിയ ചക്രവാളങ്ങൾ തുറക്കുമെന്നാണ് പ്രതീക്ഷ. വിവിധ എമിറേറ്റുകളിൽ തമ്മിലുള്ള […]
Read more

Recent News