Category: kerala

മഴയിൽ നിയന്ത്രണംവിട്ട് സ്വകാര്യ ബസ്; കാറുകളും ബൈക്കുകളും തകർന്നു

കണ്ണൂർ: മമ്പറത്ത് മഴയേത്തുടർന്ന് വഴുക്കലുണ്ടായ റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട് സ്വകാര്യ ബസ് വട്ടംകറങ്ങി എതിർദിശയിലേക്ക് തിരിഞ്ഞുനിന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ മമ്പറം പവർലൂംമൊട്ടയിലാണ് സംഭവം ഉണ്ടായത്. കൂത്തുപറമ്പിൽനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസാണ് മഴയിൽ നിയന്ത്രണം നഷ്ടമായി ഇത്തരത്തിൽ അപകടത്തിൽപ്പെട്ടത്. റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകളിലും നാല് ബൈക്കുകളിലും ബസ് ഇടിച്ച് വലിയ നാശനഷ്ടങ്ങൾ വരുത്തി. തിരക്കേറിയ റോഡിൽ ബസ് പൂർണമായും കറങ്ങി എതിർദിശയിലേക്ക് തിരിഞ്ഞുനിന്നത് യാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ പരിഭ്രാന്തരാക്കി. വലിയൊരു അപകടം നടന്നിട്ടും ആർക്കും പരിക്കേൽക്കാതെ […]
Read more

രാഷ്ട്രീയ പ്രതികരണങ്ങൾ നടത്താൻ കെ.സുരേന്ദ്രനും വി. മുരളീധരനും ചുമതല

തിരുവനന്തപുരം: ബിജെപിയിൽ പുതിയ സമവാക്യങ്ങൾ. കെ.സുരേന്ദ്രനും വി മുരളീധരനും രാഷ്ട്രീയ പ്രതികരണങ്ങൾ നടത്താൻ ചുമതല. ദൈനംദിന വിഷയങ്ങളിൽ ബിജെപി രാഷ്ട്രീയ നിലപാട് പറയുന്നത് സംസ്ഥാന അധ്യക്ഷനാണ്. നിലവിൽ പിന്തുടരുന്ന കീഴ്വഴക്കങ്ങൾ മാറ്റി പുതിയ സമവാക്യം രൂപപ്പെടുത്താനാണ് ബിജെപിയുടെ തീരുമാനം. നിലവിലെ സംസ്ഥാന അധ്യക്ഷന്റെ രാഷ്ട്രീയപ്രതികരണം വേണ്ട വിധത്തിൽ സ്വാധീനിക്കുന്നില്ലെന്ന പാർട്ടിക്കുള്ളിലെ അഭിപ്രായം മാനിച്ചാണ് പുതിയ തീരുമാനം. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും മുൻ സംസ്ഥാന അധ്യക്ഷന്മാരും ദിവസേന കൂടിയാലോചന നടത്തിയതിന് ശേഷമായിരിക്കും രാഷ്ട്രീയ പ്രതികരണങ്ങൾ നടത്തുക. നിയമസഭയിൽ […]
Read more

‘സിനിമാരംഗത്തെ ലഹരി ഉപയോഗം കണ്ടെത്തി തടയുക എന്നത് ഉത്തരവാദിത്വമായി കരുതുന്നു’; നടൻ ആസിഫ് അലി

കൊച്ചി: സിനിമാരംഗത്തും ലഹരി ഉപയോഗം ഉണ്ടെന്നും ഇത് കണ്ടെത്തി തടയുക എന്നത് ഉത്തരവാദിത്വമായി കരുതുന്നുവെന്നും നടൻ ആസിഫലി പറഞ്ഞു. സിനിമയിലെ ലഹരി ഉപയോഗ രംഗങ്ങളിൽ നിന്ന് പരമാവധി വിട്ടുനിൽക്കാൻ ശ്രമിക്കുമെന്നും ആസിഫ് അലി പറഞ്ഞു. സമൂഹത്തിലെ ഘടകങ്ങളെയാണ് സിനിമ പകർത്തുന്നത്. ഒരിക്കലും ലഹരി വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ആസിഫ് അലി തൊടുപുഴയിൽ പറഞ്ഞു. കേരള പൊലീസിന്റെ തൂഫാൻ പദ്ധതിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുക ആയിരുന്നു ആസിഫ് അലി.
Read more

കൊച്ചിയിൽ രാത്രിയാത്രകൾക്ക് നിയന്ത്രണം ; ജൂൺ 29 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

കൊച്ചി: എളംകുളം മെട്രോ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ കൊച്ചിയിലെ പ്രധാന പാതകളിലൊന്നായ സഹോദരൻ അയ്യപ്പൻ റോഡിൽ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ജൂൺ 29 തിങ്കളാഴ്ച മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും, ഈ സാഹചര്യത്തിൽ ജൂൺ 29 മുതൽ എല്ലാ ദിവസവും രാത്രി 11:00 മണി മുതൽ രാവിലെ 6:00 മണി വരെയാണ് നിയന്ത്രണമെന്നും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അറിയിച്ചു. സഹോദരൻ അയ്യപ്പൻ റോഡിലെ ഫാത്തിമ ചർച്ച് മുതൽ ടോക് എച്ച് റോഡ് വരെയുള്ള […]
Read more

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കിയ “ചിന്ന ചിന്ന ആസൈ” മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്നു. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ പ്രശംസ ചൊരിയുന്ന ചിത്രം, പ്രേക്ഷകരുടെ മനസ് നിറക്കുന്ന ഒരു ഫീൽ ഗുഡ് ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിച്ചത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്. കേരളത്തിലെ നിറഞ്ഞ സദസ്സുകളിൽ ആണ് […]
Read more

മുല്ലപ്പെരിയാർ സുരക്ഷ സമിതി: കേന്ദ്രം ആവശ്യം അംഗീകരിച്ചു, കേരള പ്രതിനിധിയെ ഉടൻ നിയമിക്കും

കോട്ടയം: മുല്ലപ്പെരിയാർ സുരക്ഷ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയ നടപടിയിൽ പ്രതികരിച്ച് ജലവകുപ്പ് മന്ത്രി മോൻസ് ജോസഫ്. ഉത്തരവ് തിരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടിണ്ടെന്നും,അതിനായി പ്രതിനിധിയെ നിർദ്ദേശിക്കാൻ രേഖാമൂലം കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി. എത്രയും വേഗം കേരളത്തിന്റെ പ്രതിനിധിയെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി അതിവേഗം തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
Read more

അങ്കണവാടികളിലെ പാൽ, മുട്ട വിതരണം കടുത്ത പ്രതിസന്ധിയിലേക്കെന്ന് സിപിഎം

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളിലെ പാൽ, മുട്ട വിതരണം കടുത്ത പ്രതിസന്ധിയിലേക്കെന്ന് സിപിഎം. വിപണിയിൽ വിലക്കയറ്റം രൂക്ഷമായിട്ടും യുഡിഎഫ് സർക്കാർ നിശ്ചയിച്ച തുച്ഛമായ തുകയ്ക്ക് പാൽ നൽകാൻ വിതരണക്കാർ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. നിലവിലെ അശാസ്ത്രീയമായ നിരക്കുകൾ കാരണം അങ്കണവാടികളിൽ പട്ടിണിപ്പൂട്ട് വീഴുന്ന അവസ്ഥയാണെന്നും സിപിഎം കുറ്റപ്പെടുത്തി. ഒരു ലിറ്റർ പാലിന് വെറും 60 രൂപ മാത്രമാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. എന്നാൽ മിൽമയടക്കം പാലിന് വില വർദ്ധിപ്പിച്ച സാഹചര്യത്തിൽ ഈ തുകയ്ക്ക് അങ്കണവാടികളിൽ പാൽ എത്തിക്കുക എന്നത് പൂർണ്ണമായും […]
Read more

കോട്ടയത്ത് മീനച്ചിലാറ്റിലേക്ക് ചാടിയ യുവതി മരിച്ചു

കോട്ടയം: പാലാ ചേർപ്പുങ്കൽ പാലത്തിൽ നിന്നും മീനച്ചിലാറ്റിലേക്ക് ചാടിയ യുവതി മരിച്ചു. സ്വകാര്യ ആശുപത്രിയിൽ നഴ്സായ വയല സ്വദേശി എമ്മി ഉദയനാണ് മരിച്ചത് . രാവിലെ 9 മണിയോടെയാണ് ആറ്റിൽ ചാടിയത്. യുവതിയുടെ ചെരിപ്പും പഴ്സും പാലത്തിൽ കണ്ടെത്തി. പാലായിൽ നിന്നും ഫയർഫോഴ്സും കോട്ടയത്ത് നിന്നും സ്കൂബ ടീമും സ്ഥലത്തെത്തി തിരച്ചിൽ 12 മണിയോടെ മൃതദേഹം കണ്ടെത്തി. വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യ നയിച്ചതെന്നാണ് വിവരം.
Read more

സ്ത്രീത്വത്തെ അപമാനിച്ചു’; ലക്ഷ്മിപ്രിയക്കെതിരെ പൊലീസിൽ പരാതി നൽകി അൻസിബ

കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്ന് താന്‍ നേരിട്ട പ്രയാസങ്ങളെക്കുറിച്ച് പുതിയ കുറിപ്പുമായി നടി അന്‍സിബ ഹസന്‍. തന്നെ ജിഹാദിയാക്കാന്‍ ജനപ്രതിനിധി അടക്കമുള്ളവര്‍ കൂട്ടുനിന്നുവെന്നും തന്‍റെ കുടുംബാംഗങ്ങളെപ്പോലും തേജോവധം ചെയ്യാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും അന്‍സിബ ആരോപിക്കുന്നു. പാലാരിവട്ടം പൊലീസിന് താന്‍ ഇന്ന് പുതിയ പരാതി നല്‍കിയിട്ടുണ്ടെന്നും അന്‍സിബ അറിയിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് അന്‍സിബയുടെ കുറിപ്പ്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി ലക്ഷ്മിപ്രിയക്കെതിരെ പൊലീസിൽ പരാതി നൽകി അൻസിബ ഹസൻ. കാൻ ചാനൽ മീഡിയ’ ഇൻസ്റ്റഗ്രാം പേജിലൂടെ അൻസിബക്കെതിരെ അശ്ലീല […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം; കേസില്‍ കക്ഷി ചേരാൻ ഹര്‍ജി നല്‍കി ഇഡി

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകന് ജാമ്യം നല്‍കിയ കേസില്‍ കക്ഷി ചേരാനായി കോടതിയിൽ ഹര്‍ജി നല്‍കി ഇഡി. അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നാണ് ഇ ഡി കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. കേസിന്‍റെ സത്യവാസ്ഥ വെളിപ്പെടുത്താന്‍ തങ്ങളെയും കേള്‍ക്കണം. ആയുധങ്ങള്‍ കണ്ടെടുത്തത് കൊണ്ടോ മഹസർ തയ്യാറാക്കിയത് കൊണ്ടോ അന്വേഷണം തീരില്ല. ജാമ്യ ഹര്‍ജിയിൽ പ്രോസിക്യൂട്ടർ സ്വീകരിച്ച നിലപാട് സംശയാസ്പദമാണ്. നിരവധി പ്രതികൾ ഇപ്പോഴും അന്വേഷണത്തിന് പുറത്താണ്. ഗൂഢാലോചന ഉൾപ്പെടെ […]
Read more

Recent News