Category: kerala

തിരഞ്ഞെടുപ്പ് പരാജയം: സിപിഎമ്മിനെതിരെ ഡിവൈഎഫ്ഐ

പാലക്കാട്: സിപിഎമ്മിനെയും പിണറായി വിജയനെയും വിമർശിച്ച് ഡിവൈഎഫ്ഐ. തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം സിപിഎമ്മിന്റെ നിലപാടുകളാണെന്നും പിണറായി വിജയന്റെ പല പരാമർശങ്ങളും ജനങ്ങൾക്കിടയിൽ ദോഷകരമായി ബാധിച്ചുവെന്നും ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സമ്മേളനത്തിലെ പൊതുചർച്ചയിൽ വിമര്ശനനമുയർന്നു. നേതാക്കളുടെ ബന്ധുക്കളെ സ്ഥാനാർഥികളാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും യുഡിഎഫ് യുവാക്കൾക്ക് നൽകുന്ന പ്രാതിനിധ്യം പോലും എൽഡിഎഫിൽ ലഭിക്കുന്നില്ലെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. മട്ടന്നൂരിൽ വി.കെ. സനോജിന്റെ ഭൂരിപക്ഷം കുറഞ്ഞത് നേതൃത്വം ഗൗരവമായി പരിശോധിക്കണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു. പാലക്കാട് ജില്ലയിൽ സിപിഎം നേതാവായ സുരേഷ് ബാബുവിനെപ്പോലെയുള്ളവർ ഡിവൈഎഫ്ഐയെ […]
Read more

VD ഇരുന്ന് പറഞ്ഞത് ഓഫ് ദി റെക്കോർഡ്

തിരുവനന്തപുരം: നിയമസഭയിൽ അംഗങ്ങൾ എഴുന്നേറ്റ് നിന്ന് പറയുന്ന കാര്യങ്ങൾ മാത്രമേ സഭാ രേഖകളിൽ ഉണ്ടാകൂ എന്നും ഇരുന്ന് പറയുന്നതെല്ലാം ഓഫ് ദ് റെക്കോർഡ് ആയിരിക്കുമെന്നും തുറന്ന് പറഞ്ഞ് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കുട്ടനാടിന്റെ അവധി ആവശ്യത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഇരുന്ന് പ്രതികരിച്ചതിന് മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു സ്പീക്കർ. മുഖ്യമന്ത്രി നെഗറ്റീവ് ആയി പ്രതികരിക്കുന്ന വ്യക്തിയല്ലെന്നും സ്പീക്കർ പറഞ്ഞു. ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന 29നു കുട്ടനാട് താലൂക്കിനു പ്രാദേശിക അവധി അനുവദിക്കണമെന്നു കുട്ടനാട് […]
Read more

‘തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണപ്രതിസന്ധിയില്ല’; സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ ഭരണത്തില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍. കോര്‍പ്പറേഷനില്‍ ഭരണ പ്രതിസന്ധി ഇല്ലെന്നും അവിശ്വാസ പ്രമേയത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണസ്തംഭനം ഉണ്ടെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും രാധാകൃഷ്ണൻ പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫുമൊക്കെ ഈ ഭരണ സംവിധാനത്തെ അവിശ്വസിക്കാം. ഞാന്‍ ഒു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയോടെയല്ല മത്സരിച്ചത്. എനിക്ക് അവിശ്വാസം തോന്നത്തക്ക വിധത്തിലുള്ള സാഹചര്യം ഉണ്ടായിട്ടില്ല. ഔദ്യോഗികമായി പ്രതിപക്ഷത്ത് നിന്ന് ഇതുവരെയും ക്ഷണം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍ സുഗതന്‍ […]
Read more

വി ശിവൻകുട്ടിയുടെ പ്രസ്താവനകൾ കോമഡിയാവുകയാണ് ; വിമർശിച്ച് മേയർ വി.വി രാജേഷ്

തിരുവനന്തപുരം: അഞ്ച് വർഷത്തേക്ക് കോർപ്പറേഷൻ ഭരണസമിതിക്ക് യാതൊരുവിധ ഭീഷണിയുമില്ലെന്ന് തിരുവനന്തപുരം മേയർ വിവി രാജേഷ്. 2047-വരെ കോർപ്പറേഷനിൽ ബിജെപി ഭരണം തുടരാനുള്ള സാധ്യതയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മുൻപേ നിശ്ചയിച്ചപ്രകാരം ഈ മാസം 29-ന് കൗൺസിൽ നടക്കും. കൗൺസിലിനുള്ള അജൻഡ നിശ്ചയിച്ചു കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നാൽ നേരിടും. കൗൺസിലർമാർ രണ്ടാമതും സത്യപ്രതിജ്ഞ നടത്തിയത് അറിയിച്ചില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റാണ്. കളക്ടർ, തിരഞ്ഞെടുപ്പ് കമ്മിഷൻ, കൗൺസിലർമാർ തുടങ്ങി എല്ലാവരേയും രേഖാമൂലം അറിയിച്ചിരുന്നു. കൗൺസിലർ സുഗതന് […]
Read more

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്പൻ’ എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ തെന്നിന്ത്യൻ മ്യൂസിക് സെൻസേഷൻ ആയ തമൻ മലയാളത്തിലെത്തുന്നു. ഒറ്റക്കൊമ്പൻ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് തമൻ ആണെന്ന വിവരം ഔദ്യോഗികമായി തന്നെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. നായകനായ സുരേഷ് ഗോപിയുടെ ജന്മദിനത്തിലാണ് ചിത്രത്തിൽ നിന്നുള്ള ഈ വമ്പൻ അപ്ഡേറ്റ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസേർസ് – ബൈജു ഗോപാലൻ, വി.സി. […]
Read more

ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്ക്

കൊച്ചി: ലക്ഷദ്വീപ് മുൻ പാർലമെന്റ് അംഗവും എൻസിപി ദേശീയ ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് ഫൈസൽ പടിപ്പുര ബിജെപിയിൽ ചേരുമെന്ന് സൂചന. കൊച്ചിയിലെ ബിജെപി ജില്ലാ ആസ്ഥാനത്ത് നാളെ വിളിച്ചുചേർത്തിട്ടുള്ള വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിശ്വസനീയ വൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം ബിജിപിയിൽ ചേരുന്നതായുള്ള വാർത്ത മുഹമ്മദ് ഫൈസൽ നിഷേധിച്ചു. നാളെ നടത്താനിരുന്ന വാർത്താസമ്മേളനം റദ്ദാക്കിയിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് ലക്ഷദ്വീപിൽ നിന്നുള്ള വിമാനം റദ്ദ് ചെയ്തതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്
Read more

സാമ്പത്തിക തട്ടിപ്പ് കേസ്; സംവിധായകന്‍ ജിസ് ജോയ്ക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ സംവിധായകന്‍ ജിസ് ജോയ്ക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി. കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരനായ ബെന്നി വാഴപ്പിള്ളി ഒത്തുതീര്‍പ്പിന് ഇല്ലെന്ന് അറിയിച്ചിരുന്നു. ഇതോടെയാണ് ആവശ്യം ഹൈക്കോടതി തള്ളിയത്. ഇന്‍സോംനിയ എന്ന പ്രോഗ്രാമിന്റെ പേരില്‍ 35 ലക്ഷം തട്ടി എന്നാണ് കേസ്. ലാഭവിഹിതം വാഗ്ദാനം ചെയ്ത് 35 ലക്ഷം രൂപ തട്ടിയെന്ന് കാണിച്ചായിരുന്നു കൊച്ചി സ്വദേശിയായ ബെന്നി വാഴപ്പിള്ളി പൊലീസില്‍ പരാതി നല്‍കിയത്. ഇന്‍സോംനിയ എന്ന പ്രോഗ്രാമില്‍ പണം നിക്ഷേപിച്ചാല്‍ നിക്ഷേപ […]
Read more

വള്ളംകളി വിവാദം: ‘മുഖ്യമന്ത്രിയോട് നേരിട്ട് ചോദിക്കും, മറുപടി കിട്ടണം’; കുട്ടനാട് എംഎല്‍എ

ആലപ്പുഴ: മൂലംവള്ളംകളി അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍. മുഖ്യമന്ത്രി യഥാര്‍ത്ഥത്തില്‍ പറഞ്ഞതാണെന്ന് സഭാ ടിവി എടുത്തു നോക്കിയപ്പോള്‍ മനസ്സിലായെന്ന് റെജി ചെറിയാന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയോട് നേരിട്ട് ചോദിക്കുമെന്നും മറുപടി കിട്ടണമെന്നും റെജി ചെറിയാന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. എംഎല്‍എ എന്ന നിലയില്‍ അത് തന്റെ അവകാശമാണെന്നും റെജി ചെറിയാന്‍ പറഞ്ഞു. ‘എന്റെ സ്വകാര്യ ആവശ്യത്തിന് അല്ല പ്രാദേശിക അവധി ചോദിച്ചത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി കൊടുക്കേണ്ടി വരും എന്ന് മുഖ്യമന്ത്രി ചിന്തിച്ചു കാണും. […]
Read more

‘വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണ്’; വി.എം സുധീരനെതിരെ ഒളിയമ്പുമായി കെ. ബാബു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വി. എം സുധീരനെതിരെ ഒളിയമ്പുമായി മുൻ എക്സൈസ് മന്ത്രി കെ. ബാബു. വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണ്. യുഡിഎഫിൽ എക്സൈസ് നയം സുഗമമായി നടപ്പാക്കാൻ കഴിയില്ലെന്നും കെ. ബാബു പറഞ്ഞു. ഓരോരുത്തർക്കും ഓരോ നയമാണ്. അവരെല്ലാം സർക്കാരിനെ സഹായിക്കാൻ എന്നാണ് ഞാൻ കരുതുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും ആ പിന്തുണ നല്ലവണ്ണം കിട്ടിയിട്ടുണ്ട്. ബാറുകളുടെ സമയം യുഡിഎഫ് വെട്ടിക്കുറച്ചത് എൽഡിഎഫ് പഴയ നിലയിലേക്ക് കൊണ്ടുവന്നു. എൽഡിഎഫിന്റെ നയം നടപ്പാക്കുന്നതിന് അവരുടെ സർക്കാരിനോ എക്സൈസ് മന്ത്രിയ്‌ക്കോ […]
Read more

രേഖകളില്ലാതെ താമസിച്ച ; ആറ് ബംഗ്ലാദേശ് സ്വദേശികൾ കൊച്ചിയിൽ പോലീസ് പിടിയിൽ

കൊച്ചി: കൃത്യമായ രേഖകളില്ലാതെ നിയമവിരുദ്ധമായി കൊച്ചി എരൂരിൽ താമസിച്ചുവന്ന ആറ് ബംഗ്ലാദേശ് സ്വദേശികളെ കേരള പൊലീസ് അറസ്റ്റ് ചെയ്തു. ഇന്റലിജൻസ് ഏജൻസികളിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച എരൂർ കുറ്റിപ്പാടം റോഡിലെ ഒരു ആക്രിക്കടയിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.പരിശോധനയ്ക്കിടെ ആക്രിക്കടയിലെ ജീവനക്കാരുടെ തിരിച്ചറിയൽ കാർഡുകളും മറ്റ് രേഖകളും പൊലീസ് പരിശോധിച്ചപ്പോഴാണ് അവ വ്യാജമാണെന്ന് കണ്ടെത്തിയത്. രാകിവ് ഷാബ, മുഹമ്മദ് സോഹൽ ഫറാസ്, താരേഖ്, സോഗിർ, മൈധി ഹാസിദ, മുഹമ്മദ് അഗിൻ എന്നിവരാണ് അറസ്റ്റിലായ […]
Read more

Recent News