‘തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണപ്രതിസന്ധിയില്ല’; സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ ഭരണത്തില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍. കോര്‍പ്പറേഷനില്‍ ഭരണ പ്രതിസന്ധി ഇല്ലെന്നും അവിശ്വാസ പ്രമേയത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണസ്തംഭനം ഉണ്ടെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും രാധാകൃഷ്ണൻ പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫുമൊക്കെ ഈ ഭരണ സംവിധാനത്തെ അവിശ്വസിക്കാം. ഞാന്‍ ഒു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയോടെയല്ല മത്സരിച്ചത്. എനിക്ക് അവിശ്വാസം തോന്നത്തക്ക വിധത്തിലുള്ള സാഹചര്യം ഉണ്ടായിട്ടില്ല. ഔദ്യോഗികമായി പ്രതിപക്ഷത്ത് നിന്ന് ഇതുവരെയും ക്ഷണം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍ സുഗതന്‍ കുറ്റാരോപിതന്‍ മാത്രമാണെന്നും ഭരണപരമായ വീഴ്ച ഉണ്ടായിട്ടില്ലെന്നും പാറ്റൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *