ഇത്തിഹാദ് റെയിൽ: ചൂളംവിളിക്ക് കാതോർത്ത് യു.എ.ഇ

അബുദാബി : യു.എ.ഇ.യുടെ യാത്രാ-ചരക്ക് മേഖലയിൽ വിപ്ലവംസൃഷ്ടിക്കുന്നതിന് ഇത്തിഹാദ് റെയിൽ സേവനങ്ങൾ ചൊവാഴ്ച ആരംഭിക്കും. രാജ്യത്തെ വിവിധ എമിറേറ്റുകളെ ആധുനിക റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന ഗതാഗതപദ്ധതി സമ്പദ്‌വ്യവസ്ഥയെ പുതിയദിശയിലേക്ക് നയിക്കും. സുസ്ഥിര സാമ്പത്തികവളർച്ചയ്ക്കൊപ്പം നിക്ഷേപം, നഗരവികസനം, വിനോദസഞ്ചാരം എന്നിവയ്ക്കും ഇത്തിഹാദ് റെയിൽ ഗുണമേകും. സ്വപ്‍ന പദ്ധതിയായ റെയിൽ യാഥാർഥ്യമാകുന്നതോടെ റോഡ് ശൃംഖലയിലെ തിരക്ക് കുറയ്ക്കാനും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സഹായകരമാകും. ഇത്തിഹാദ് റെയിൽ വികസനത്തിന്റെ പുതിയ ചക്രവാളങ്ങൾ തുറക്കുമെന്നാണ് പ്രതീക്ഷ. വിവിധ എമിറേറ്റുകളിൽ തമ്മിലുള്ള ലോജിസ്റ്റിക്കൽ ഇടപാടുകളും സുസ്ഥിരവികസനത്തിന് സംഭാവനകൾ നൽകും. ആഗോള ഗതാഗത മേഖലയിലെ മുൻനിര കേന്ദ്രമെന്ന നിലയിൽ യു.എ.ഇ.യുടെ പദവി ദൃഢമാക്കാനും സമഗ്രവികസനലക്ഷ്യങ്ങൾക്ക് അനുസൃതമായി കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനും റെയിൽ പദ്ധതി മുതൽകൂട്ടാകും.

Leave a Reply

Your email address will not be published. Required fields are marked *