കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ
ന്യൂഡൽഹി: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി രംഗത്ത്. ഹൈക്കമാൻഡ് നേതൃത്വത്തെ അദ്ദേഹം തന്റെ ആവശ്യമറിയിച്ചു. പാർട്ടിയിലെ ജാതി സമവാക്യങ്ങൾ മാത്രം നോക്കി അധ്യക്ഷനെ തീരുമാനിക്കുന്ന നിലവിലെ പ്രവണത അവസാനിപ്പിക്കണമെന്നും ഉണ്ണിത്താൻ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. അർഹതയും യോഗ്യതയും പാർട്ടിയിലെ പ്രവർത്തന പരിചയവും മാത്രമായിരിക്കണം അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രധാന മാനദണ്ഡം. 1978 മുതലുള്ള തൻ്റെ പ്രവർത്തന പാരമ്പര്യം ഹൈക്കമാൻഡ് പരിഗണിക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. സംഘടനാ തലപ്പത്തേക്ക് ഭാരവാഹികളെ നിശ്ചയിക്കുമ്പോൾ ജാതി-സമുദായ സമവാക്യങ്ങൾക്ക് […]
Read more

