മുഖ്യമന്ത്രിയോട് പറയാൻ

തിരുവനന്തപുരം: ബജറ്റ് അവതരണത്തിൽ സന്തോഷം പങ്കുവെച്ച് ടി.പത്മനാഭൻ. ‘മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റ് ഒന്നേമുക്കാൽ മണിക്കൂർ മുഴുവൻ കേട്ടു. സന്തോഷമേയുള്ളൂ. എത്രത്തോളം കഴിയുമെന്നത് വേറേ കാര്യം. ബജറ്റിനോട് പരിപൂർണമായി യോജിക്കുന്നു. എന്തെങ്കിലും കിട്ടാനൊന്നുമല്ല. ഇക്കാര്യം മുഖ്യമന്ത്രിയോട് പറയണം’. തന്നെ വന്നുകണ്ട സാംസ്കാരിക മന്ത്രി പി.സി.വിഷ്ണുനാഥിനോട് കഥാകൃത്ത് ടി.പത്മനാഭൻ പറാഞ്ഞ നിർദ്ദേശമാണിത്. ഖലീഫ ഉമറിന്റെ പിൻമുറക്കാർ എന്ന തന്റെ ലേഖനസമാഹാരം നൽകിയാണ് മന്ത്രിയായശേഷം ആദ്യമായെത്തിയ വിഷ്ണുനാഥിനെ പത്മനാഭൻ സ്വീകരിച്ചത്. ഇത് അഞ്ചാം പതിപ്പാണെന്നും ആറാംപതിപ്പ് അച്ചടിച്ച് തീരാറായെന്നും പറഞ്ഞപ്പോൾ സന്തോഷം പങ്കിട്ട മന്ത്രിയോട് എഴുത്തുകാരൻ പറഞ്ഞു, ‘ഈ പുസ്തകത്തിൽ നിങ്ങളെക്കുറിച്ചും പരാമർശമുണ്ട്’. ആശ്ചര്യത്തോടെ നിന്ന മന്ത്രിയോട്, നല്ല കാര്യമാണ് നല്ല കാര്യമാണ് എന്ന് സമാധാനിപ്പിച്ചത് കൂട്ടച്ചിരിക്ക്‌ വഴിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *