ഫുട്ബോൾ ആരാധകരെ ലക്ഷ്യമിട്ട് വൻ സൈബർ തട്ടിപ്പ്

തിരുവനന്തപുരം: ഫിഫ ലോകകപ്പ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണം സൗജന്യമായി കാണാമെന്ന വ്യാജേന ഫുട്ബോൾ ആരാധകരെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയ വഴി വ്യാപകമായ സൈബർ തട്ടിപ്പ് നടക്കുന്നതായി കേരള പൊലീസിന്‍റെ മുന്നറിയിപ്പ്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം, വാട്സാപ്പ്, യൂട്യൂബ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങൾ വഴിയാണ് തട്ടിപ്പുകാർ പ്രധാനമായും കെണിയൊരുക്കുന്നത്.

FIFA World Cup ലൈവ് ഫ്രീ”, “1000+ ടിവി ചാനലുകൾ സൗജന്യം”, “പ്രീമിയം OTT ഉള്ളടക്കം ഫ്രീ”, “പരസ്യങ്ങളില്ലാതെ സിനിമകളും മത്സരങ്ങളും” എന്നിങ്ങനെയുള്ള ആകർഷകമായ വാഗ്ദാനങ്ങളുമായാണ് പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഔദ്യോഗിക ആപ്ലിക്കേഷനുകളെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള HZ TV, OPEN TV, NB TV, MAX TV, XM TV, TUBI TV തുടങ്ങിയ പേരുകളിലാണ് ഈ വ്യാജന്മാർ അറിയപ്പെടുന്നത്. ഇവ പ്ലേ സ്റ്റോറുകളിൽ ലഭ്യമാകില്ല. പകരം, സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന പ്രത്യേക ലിങ്കുകൾ വഴി ഇത്തരം ആപ്ലിക്കേഷനുകളുടെ എപികെ ഫയലുകൾ ഡൗൺലോഡ് ചെയ്യിച്ചാണ് തട്ടിപ്പിന് തുടക്കമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *