തിരുവനന്തപുരം: കഴിഞ്ഞ ഏതാനും ദിവസങ്ങളായി റെക്കോർഡ് വേഗത്തിൽ കുതിച്ചുയർന്നുകൊണ്ടിരുന്ന സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വലിയ കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 1000 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,13,080 രൂപയായി താഴ്ന്നു. ഗ്രാമിന് 125 രൂപ കുറഞ്ഞ് 14,135 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഏപ്രിൽ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ തുടർന്ന വിപണി പെട്ടെന്ന് താഴേക്ക് പോയത് സാധാരണക്കാർക്കും വിവാഹ വിപണിക്കും വലിയ ആശ്വാസമായിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ടായിരത്തിലധികം രൂപയുടെ വർദ്ധനവാണ് കേരളത്തിലെ സ്വർണ്ണവിപണിയിൽ ഉണ്ടായത്. എന്നാൽ അന്താരാഷ്ട്ര വിപണിയിലെ രാഷ്ട്രീയ മാറ്റങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ ഉണ്ടായ നേരിയ അയവും സ്വർണ്ണവിലയെ സ്വാധീനിച്ചു എന്നാണ് വിലയിരുത്തൽ.
സ്വർണ്ണവിലയിൽ വൻ ഇടിവ്
